വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പയറോട് കൈകൂപ്പി കോലി.... ട്രോള്‍ മഴയുമായി ആരാധകര്‍, കാരണം ഇതാണ്

By Vaisakhan MK

ലണ്ടന്‍: കളിയില്‍ മാത്രമല്ല, കളിക്കളത്തിലും വ്യത്യസ്തമായ രീതികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ളത്. കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് കോലിയുടെ വ്യത്യസ്ത ഭാവങ്ങള്‍ ആരാധകര്‍ കണ്ടത്. ഇന്ത്യയുടെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ താരങ്ങള്‍ നല്ല രീതിയിലായിരുന്നു തുടങ്ങിയത്. ഇതിനിടെ മികച്ച ഫീല്‍ഡിംഗിലൂടെ കോലി ഒരു ബൗണ്ടറി തടഞ്ഞിരുന്നു. തുടര്‍ന്ന് മുകളിലോട്ട് നോക്കി ദൈവത്തെ പ്രാര്‍ത്ഥിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ തന്നെ അമ്പയറോട് കൈകൂപ്പുന്ന കോലിയെ ട്രോള്‍ കൊണ്ട് അമ്മാനമാടിയിരിക്കുകയാണ് ആരാധകര്‍.

1

അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗില്‍ കോലി അസ്വസ്ഥനായിരുന്നുവെന്ന് വ്യക്തമായിരുന്നു. ബൗളര്‍മാരെ മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് ലഭിക്കാതിരുന്നത് കോലിയെ അസ്വസ്ഥനാക്കുകയും ചെയ്തു. വിക്കറ്റ് വീഴാതെ നോക്കാനാണ് മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ ശ്രദ്ധിച്ചത്. മത്സരത്തില്‍ ഷമിയുടെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീലിനായി ഇന്ത്യ വാദിച്ചെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഫുള്‍ ലെങ്ത് പന്തായതിനാല്‍ ഔട്ടാണെന്ന വാദത്തിലായിരുന്നു കോലി. എന്നാല്‍ അമ്പയര്‍ അലീം ദാര്‍ ഔട്ട് വിധിച്ചില്ല. ഇതോടെ കോലി റിവ്യൂ നല്‍കുകയായിരുന്നു.

ധോണിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരുന്നു കോലി ഡിആര്‍എസിന് തീരുമാനിച്ചത്. എന്നാല്‍ ലെഗ് സ്റ്റമ്പിന് തട്ടിയാണ് പന്ത് പോകുന്നതെന്ന് റിവ്യൂവില്‍ കണ്ടെത്തി. പക്ഷേ ചെറിയ മാര്‍ജിന്‍ ആയതിനാല്‍ തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് വിട്ടു. അലീ ദാര്‍ ഇതോടെ നേരത്തെ വിധിച്ച തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ കോലി തീരുമാനത്തില്‍ ഒട്ടു സന്തോഷവാനായിരുന്നില്ല. താരം അമ്പയറുടെ അടുത്ത് ചെന്ന് കൈകൂപ്പി ഔട്ട് വിധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ നിരവധി ട്രോളുകള്‍ വന്നത്. കോലിയുടെ നടപടി ശരിയല്ലെന്ന് ആരാധകര്‍ പറയുന്നു. കളിച്ച് ജയിക്കാനുള്ള ആവേശത്തിന് പകരം അമ്പയറോട് കൈകൂപ്പുന്നത് കോമാളിത്തരമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. കോലി കൈകൂപ്പുന്ന ചിത്രം ഉപയോഗിച്ചാണ് ട്രോളുകള്‍ വരുന്നത്. ട്രാഫിക് പോലീസ് നിങ്ങളെ പിടിച്ചാല്‍ ഉള്ള ഭാവമാണിതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. കോളേജ് അറ്റന്റന്‍സിനായി വിദ്യാര്‍ത്ഥികള്‍ കൈകൂപ്പുന്നത് പോലെയാണ് ഇതെന്നായിരുന്നു മറ്റൊരു പ്രതികരണം. എന്തായാലും ആരാധകര്‍ ഇത് ആഘോഷിക്കുന്നുണ്ട്.

Story first published: Sunday, June 23, 2019, 15:32 [IST]
Other articles published on Jun 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X