For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സീറോയില്‍ നിന്ന് ഹീറോ ആയവര്‍', ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രകടനങ്ങളിതാ

ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ല. ജയിച്ചുവെന്ന് എതിരാളികള്‍ ഉറപ്പിച്ചിടത്തുനിന്ന് ഉയര്‍ന്നുപൊങ്ങി വിജയത്തിലേക്കെത്തിയ സംഭവങ്ങള്‍ നിരവധിയാണ്. ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത് പലപ്പോഴും വാലറ്റക്കാരാനാണെന്നതാണ് ഇതിലെ കൗതുകം. ബൗളര്‍മാരായി മാത്രം ഒതുങ്ങിനിന്നവര്‍ ഒറ്റ മത്സരം കൊണ്ട് ബാറ്റിങ്ങില്‍ വീരന്മാരായി മാറിയ ചില പ്രകടനങ്ങള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകത്തെ ബാറ്റുകൊണ്ട് ഞെട്ടിച്ച് വീരന്മാരായി വളര്‍ന്ന അഞ്ച് താരങ്ങളെയും അവരുടെ പ്രകടനത്തെയും പരിശോധിക്കാം.

യുസ്‌വേന്ദ്ര ചഹാല്‍ (ഇന്ത്യ)

യുസ്‌വേന്ദ്ര ചഹാല്‍ (ഇന്ത്യ)

ഇന്ത്യയുടെ സ്പിന്‍ ബൗളറാണ് യുസ് വേന്ദ്ര ചഹാല്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ചാഹല്‍ വലിയ ശരീരവലുപ്പമുള്ള താരമല്ല. ബാറ്റുകൊണ്ട് വലുതായൊന്നും ചഹാലില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ 2019ലെ ന്യൂസീലന്‍ഡ് പരമ്പരയില്‍ ചഹാല്‍ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നാണ് രക്ഷിച്ചത്. ന്യൂസീലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചു. നാലാം മത്സരത്തിന് മുമ്പ് വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ രോഹിത് ശര്‍മയെ നായകനാക്കി.

Also Read: ഒന്നരമീറ്റര്‍ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം; മാധ്യമപ്രവര്‍ത്തകനെ 'നിര്‍ത്തിയങ്ങ് അപമാനിച്ച്' കോഹ്ലി

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞതോടെ 55-8 എന്ന നിലയിലേക്ക് ഇന്ത്യയെത്തി. 60നുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടാവുമെന്ന് തോന്നിച്ചിടത്തുനിന്ന ഇന്ത്യയെ 92 സ്‌കോറിലേക്കെത്തിച്ചത് ചഹാലാണ്. 18 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.മത്സരത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറും പുറത്താവാതെ നിന്ന ഏക താരവും ചഹാലായിരുന്നു.

Also Read: 'എന്റെ പേര് ജഴ്‌സിയില്‍ നിന്ന് മാഞ്ഞു, എങ്കിലും തോറ്റുകൊടുക്കില്ല', ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ശ്രീശാന്ത്

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (ഓസ്‌ട്രേലിയ)

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടറാണ് നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍. ഓള്‍റൗണ്ടറെന്ന പേരുണ്ടെങ്കിലും ബാറ്റിങ്ങിലെ തന്റെ മികവ് കാട്ടാന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിരുന്നില്ല. എന്നാല്‍ 2019ലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നതാന്‍ തന്റെ ബാറ്റിങ് മികവ് തെളിയിച്ചു. ഓസ്‌ട്രേലിയയെ എട്ട് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന സ്‌കോറിലേക്ക് തള്ളിവിടാന്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്കായി. ഓസീസ് റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായി.

Also Read: IND vs ENG: 'ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണിത്', കോലിപ്പടയെ പ്രശംസിച്ച് ഗവാസ്‌കര്‍

2

ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന സ്‌കോറിലേക്ക് ഓസീസ് സ്‌കോര്‍ ബോര്‍ഡ് എത്തിയപ്പോഴാണ് കോള്‍ട്ടര്‍നെയ്ല്‍ ക്രീസിലെത്തുന്നത്. 60 പന്തുകള്‍ നേരിട്ട അദ്ദേഹം 92 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ 288 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും ഓസീസെത്തി. ഓസീസിന്റെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. സ്റ്റീവ് സ്മിത്തും 73 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 200നുള്ളില്‍ ഓസീസ് ഒതുങ്ങുമെന്ന് തോന്നിച്ചിടത്തുനിന്ന് കോള്‍ട്ടര്‍ നെയ്ല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ശരിക്കും അത്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു.

Also Read: INDvENG: 'മതില്‍ ഇടിയുന്നു', പുജാരയ്ക്കു സംഭവിക്കുന്നതെന്ത്? പിഴവുകളറിയാം

ആഷ്ടന്‍ അഗര്‍ (ഓസ്‌ട്രേലിയ)

ആഷ്ടന്‍ അഗര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് ആഷ്ടന്‍ അഗര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിക്കല്‍ എല്ലാവരെയും ഞെട്ടിച്ച് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററാവാന്‍ അഗറിന് സാധിച്ചിട്ടുണ്ട്. 2013ലെ ആഷസ് ടെസ്റ്റിലായിരുന്നു ഈ പ്രകടനം. ട്രന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം മത്സരത്തിലാണ് ആഷ്ടന്‍ എല്ലാവരെയും ഞെട്ടിച്ചത്. മത്സരം ഓസ്‌ട്രേലിയ തോറ്റെങ്കിലും ആഷ്ടന്റെ പ്രകടനം ശ്രദ്ധേയമായി.

Also Read: IND vs ENG: 'വിരാട് കോലി രാഹുല്‍ ബാറ്റ് ചെയ്തത് കണ്ട് പഠിക്കണം'- റമീസ് രാജ

3

ആദ്യം ബാറ്റ് ചെയ്ത് ആതിഥേയരായ ഇംഗ്ലണ്ട് 215 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങി. അരങ്ങേറ്റ താരമായ ആഷ്ടന്‍ ഒരു വിക്കറ്റ് പോലും നേടാതെ നിരാശപ്പെടുത്തി. എന്നാല്‍ ഇതിന്റെ പ്രായശ്ചിത്തം ബാറ്റിങ്ങില്‍ അദ്ദേഹം തീര്‍ത്തു. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 117 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ തകര്‍ന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടിടത്തുനിന്നാണ് ആഷ്ടന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

ഫില്‍ ഹ്യൂസിനൊപ്പം (81) തകര്‍പ്പന്‍ പ്രകടനം നടത്തിയ ഫ്യൂസ് 101 പന്തില്‍ 98 റണ്‍സാണ് നേടിയത്. 12 ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടാനും ആഷ്ടനായി. എന്നാല്‍ മത്സരത്തില്‍ 15 റണ്‍സ് ജയം ഇംഗ്ലണ്ട് നേടി.

Also Read: IND vs ENG:'നല്ല പന്തുകളില്‍ ഔട്ടാകുന്നത് നാണക്കേടല്ല, എന്നാല്‍ പുജാര പിഴവ് ആവര്‍ത്തിക്കുന്നു'-ആകാശ്

ഹര്‍ഭജന്‍ സിങ് (ഇന്ത്യ)

ഹര്‍ഭജന്‍ സിങ് (ഇന്ത്യ)

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യയുടെ ഹീറോയായി മാറിയത് 2010ലെ ന്യൂസീലന്‍ഡ് പരമ്പരയിലാണ്. ഇന്ത്യയില്‍ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. വേദി അഹമ്മദാബാദ്. ആദ്യ ഇന്നിങ്‌സില്‍ 97 പന്തില്‍ 69 റണ്‍സുമായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയ ഹര്‍ഭജന്‍ രണ്ടാം ഇന്നിങ്‌സിലാണ് തന്റെ ബാറ്റിങ് കരുത്ത് പൂര്‍ണ്ണമായും വെളിപ്പെടുത്തിയത്.

Also Read: IND vs ENG: 'രോഹിതിന്റെ ശൈലി ഇതല്ല, അമിത പ്രതിരോധം പ്രശ്‌നമാകുന്നു'- ഇന്‍സമാം ഉല്‍ ഹഖ്

4

രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറാന്‍ ഹര്‍ഭജന് സാധിച്ചു. 193 പന്തുകള്‍ നേരിട്ട് 115 റണ്‍സാണ് അദ്ദേഹം നേടിയത്. 11 ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ച പ്രകടനമാണിത്. ഹര്‍ഭജന്റെ പ്രകടനത്തിന്റെ കരുത്തില്‍ മത്സരം സമനിലയിലാണ് കലാശിച്ചത്. ഹര്‍ഭജനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു.

Also Read: INDvSL: ടെസ്റ്റില്‍ ഇന്ത്യക്കു 'നടുവേദന', മധ്യനിര മാറാന്‍ സമയമായി! ആരൊക്കെ പുറത്താവും?

ദീപക് ചഹാര്‍ (ഇന്ത്യ)

ദീപക് ചഹാര്‍ (ഇന്ത്യ)

ഇക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദീപക് ചഹാര്‍ ഹീറോയായി മാറിയത്. സ്വിങ് പേസ് ബൗളര്‍ വിശേഷണം ഉണ്ടായിരുന്ന ദീപക് ചഹാര്‍ ഓള്‍റൗണ്ടറെന്ന നിലയിലേക്ക് വളര്‍ന്നത് ഈ പ്രകടനത്തിലൂടെയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. ശ്രീലങ്കയുടെ 277 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 100 റണ്‍സ് കൂടി വിജയിക്കാന്‍ ഉള്ളപ്പോള്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

Also Read: IND vs ENG: 'എനിക്കുറപ്പാണ്, ആ കാത്തിരിപ്പ് അവന്‍ ഇംഗ്ലണ്ടില്‍ത്തന്നെ അവസാനിപ്പിക്കും' - വെങ്‌സര്‍ക്കാര്‍

5

Also Read: INDvENG: ഇംഗ്ലണ്ട് പൊരുതുന്നു, ഇന്ത്യയേക്കാള്‍ 70 റണ്‍സിനു പിറകില്‍

ശ്രീലങ്ക വിജയം ഉറപ്പിച്ച് ചിരിച്ച സമയത്തായിരുന്നു ദീപകിന്റെ ഗംഭീര പ്രകടനം. പുറത്താവാതെ 69 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ താരത്തിനായി. ഏഴ് ഫോറും ഒരു സിക്‌സുമാണ് ദീപകിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മൂന്ന് വിക്കറ്റിന് ഇന്ത്യ ജയിച്ച് പരമ്പരയും സ്വന്തമാക്കി. മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ദീപകായിരുന്നു. കളിയിലെ താരമാവാനും അദ്ദേഹത്തിന് സാധിച്ചു.

Story first published: Sunday, August 8, 2021, 12:25 [IST]
Other articles published on Aug 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+