For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG:'നല്ല പന്തുകളില്‍ ഔട്ടാകുന്നത് നാണക്കേടല്ല, എന്നാല്‍ പുജാര പിഴവ് ആവര്‍ത്തിക്കുന്നു'-ആകാശ്

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇംഗ്ലണ്ടിനെക്കാള്‍ 58 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.

1

രോഹിത് ശര്‍മയും (36) കെ എല്‍ രാഹുലും (57*) ചേര്‍ന്ന് 97 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും പിന്നാലെ എത്തിയവര്‍ക്ക് ഇതിനെ മുതലാക്കാനായില്ല. ചേതേശ്വര്‍ പുജാര (4),വിരാട് കോലി (0),അജിന്‍ക്യ രഹാനെ (5) എന്നിവരാണ് നിരാശപ്പെടുത്തി മടങ്ങിയത്. ജെയിംസ് ആന്‍ഡേഴ്‌സനാണ് തൊട്ടടുത്ത പന്തുകളിലായി പുജാരയേയും കോലിയേയും പുറത്താക്കിയത്. മൂവരെയും വിമര്‍ശിച്ചും മുന്‍ താരങ്ങളടക്കം രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: ഇവര്‍ ഇതിഹാസങ്ങള്‍- പക്ഷെ ലോകകപ്പോ, ഐപിഎല്‍ ട്രോഫിയോ ഇല്ല!

പുജാര പിഴവുകള്‍ ആവര്‍ത്തിക്കുന്നു

പുജാര പിഴവുകള്‍ ആവര്‍ത്തിക്കുന്നു

ജെയിംസ് ആന്‍ഡേഴ്‌സന്‍ ചേതേശ്വര്‍ പുജാരയെ പുറത്താക്കിയ പന്ത് മികച്ചതായിരുന്നു എന്നതില്‍ തര്‍ക്കമില്ല. മികച്ച പന്തുകളില്‍ വിക്കറ്റ് നഷ്‌പ്പെടുന്നതിന് യാതൊരു നാണക്കേടിന്റെയും ആവിശ്യവുമില്ല.എന്നാല്‍ എത്രാമത്തെ തവണയാണ് ഇതേ പന്തുകളില്‍ കോലി പുറത്താവുന്നതെന്നതാണ് പ്രശ്‌നം. അതാണ് അവന്റെ മനസില്‍ ഉണ്ടാകേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കണം. നല്ല പന്തുകളായതുകൊണ്ടാണോ അതോ എന്റെ ദൗര്‍ഭാഗ്യംകൊണ്ടാണോ ഇങ്ങനെ പുറത്താകുന്നത് സ്വയം ചോദിക്കണം. ഇതിന്റെ ഉത്തരമാണ് പുജാര കണ്ടെത്തേണ്ടത്-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IND vs ENG: 'അവന്‍ പ്രതിഭയാണെന്ന സത്യം ഞങ്ങള്‍ അംഗീകരിച്ചു'- പ്രശംസിച്ച് ആന്‍ഡേഴ്‌സന്‍

2

16 പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച് വരികയായിരുന്ന പുജാരയെ ഓഫ് സ്റ്റംപിനോട് ചേര്‍ന്ന ഇന്‍സ്വിങ്ങറിലൂടെയാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സെഞ്ച്വറി പോലും നേടാനാവാത്ത പുജാരയുടെ അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ശരാശരി 28.3 മാത്രമായിരുന്നു.

Also Read: IND vs ENG: കാത്തിരിപ്പിന്റെ 622 ദിവസങ്ങള്‍, കോലിയുടെ സെഞ്ച്വറി എവിടെ? കണക്കുകള്‍ ദയനീയം

കോലിയുടെ പുറത്താകല്‍ വഴിത്തിരിവായി

കോലിയുടെ പുറത്താകല്‍ വഴിത്തിരിവായി

2018ല്‍ കോലിയെ പുറത്താക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നില്ല. ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകളെ കോലി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ബാറ്റുവെച്ചു. രണ്ട് ബോളില്‍ രണ്ട് വിക്കറ്റ് വീണതോടെ മത്സരത്തിന്റെ ഗതി മാറി മറിഞ്ഞു. രണ്ട് വിക്കറ്റുകളും വളരെ മികച്ച ബോളില്‍ത്തന്നെയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ കോലിയെ പുറത്താക്കിയ പന്ത് എല്ലാ പൂര്‍ണ്ണതകളും ചേര്‍ന്നതായിരുന്നു-ആകാശ് പറഞ്ഞു.

Also Read: IND vs ENG:'കോലിയും രഹാനെയും പുജാരയും ഒരു കാര്യം ചെയ്യരുത്' - ഉപദേശവുമായി സഹീര്‍ ഖാന്‍

3

ആന്‍ഡേഴ്‌സന്‍ കോലി പോരാട്ടം നേരത്തെ മുതല്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇത് ഒമ്പതാം തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആന്‍ഡേഴ്‌സന് മുന്നില്‍ കോലി പുറത്താവുന്നത്. ഏഴ് വര്‍ഷത്തെകാത്തിരിപ്പിന് ശേഷമാണ് കോലിയെ വീണ്ടും ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. സമീപകാലത്തായി മോശം ഫോമിലുള്ള കോലിയുടെ ദൗര്‍ബല്യത്തെ മുതലാക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചു.

Also Read: IND vs ENG: ഇന്ത്യ എത്ര സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു? രോഹിത് ശര്‍മ പറയുന്നതിങ്ങനെ

പുജാരയും കോലിയും തുടര്‍ച്ചയായി ഫോം ഔട്ട്

പുജാരയും കോലിയും തുടര്‍ച്ചയായി ഫോം ഔട്ട്

വിരാട് കോലിയും ചേതേശ്വര്‍ പുജാരയും സമീപകാലത്തായി മോശം ഫോമിലാണ്. 2020ന് ശേഷം പുജാര 12 ടെസ്റ്റുകള്‍ കളിച്ചു. 26 റണ്‍സ് ശരാശരിയില്‍ നേടിയത് 531 റണ്‍സ് മാത്രം. അമിത പ്രതിരോധത്തിലൂടെ ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു എന്ന ആക്ഷേപവും താരത്തിന്റെ പേരിലുണ്ട്. ഇതിലും മോശമാണ് കോലിയുടെ പ്രകടനം. 23 ശരാശരിയില്‍ 345 റണ്‍സാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ നായകന്‍ നേടിയത്. കോലിയുടെ ടീമിലെ സ്ഥാനത്തിന് പെട്ടെന്നൊന്നും കോട്ടം സംഭവിക്കില്ലെങ്കിലും പുജാരയുടെ ഭാവി തീരുമാനിക്കുന്ന പരമ്പരയായി ഇത് മാറുമെന്നുറപ്പ്.

Story first published: Friday, August 6, 2021, 15:15 [IST]
Other articles published on Aug 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+