IND vs ENG: 'അവന്‍ പ്രതിഭയാണെന്ന സത്യം ഞങ്ങള്‍ അംഗീകരിച്ചു'- പ്രശംസിച്ച് ആന്‍ഡേഴ്‌സന്‍
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 183 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷം ഇംഗ്ലണ്ടിനെക്കാള്‍ 58 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുലിനൊപ്പം (57*) റിഷഭ് പന്താണ് (7) ക്രീസില്‍.

ഈ കൂട്ടുകെട്ട് വളരെ നിര്‍ണ്ണായകമാണ്. റിഷഭ് പന്തിന്റെ പ്രകടനം മത്സരഗതിയെ മാറ്റിമറിക്കുമെന്നുറപ്പാണ്. 2018ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ റിഷഭിനെ കരുതലോടെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. പ്രതിഭകൊണ്ട് വിസ്മയിപ്പിക്കുന്ന അദ്ദേഹം ജെയിംസ് ആന്‍ഡേഴ്‌സനെയടക്കം റിവേഴ്‌സ് സ്വീപ് കളിച്ച് ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂന്നാം ദിനത്തിലെ ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളിയായ റിഷഭ് പന്തിനെക്കുറിച്ച് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍.
Also Read: IND vs ENG:'കോലിയും രഹാനെയും പുജാരയും ഒരു കാര്യം ചെയ്യരുത്' - ഉപദേശവുമായി സഹീര്‍ ഖാന്‍

'അവന്റെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിന്റെ സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ച് കഴിഞ്ഞു. അവന്‍ കളിക്കാന്‍ പോകുന്ന ശൈലി ഏതെന്ന് ഞങ്ങള്‍ക്കറിയാം. ആക്രമണോത്സുകതയുള്ളവനാണവന്‍. സാധാരണ ശൈലിയില്‍ ചിന്തിക്കുന്നവനല്ല അവന്‍. പരമ്പരാഗത ഷോട്ടുകളോ ശൈലിയോ അല്ല അവന്റേത്. അവനൊരു പ്രതിഭാശാലിയായ മികച്ച താരമാണെന്ന സത്യം ഞങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞു'-ആന്‍ഡേഴ്‌സന്‍ പറഞ്ഞു.
Also Read: IND vs ENG: ഇന്ത്യ എത്ര സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു? രോഹിത് ശര്‍മ പറയുന്നതിങ്ങനെ

അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്. ഏത് മൈതാനത്തും തന്റെ വെടിക്കെട്ട് ബാറ്റിങ് നടത്താനാവുമെന്ന് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടി റിഷഭ് തെളിയിച്ചതാണ്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് വ്യക്തമായ പദ്ധതികള്‍ റിഷഭിനെതിരേ മെനയും. റിഷഭിന് നിലയുറപ്പിക്കാനായാല്‍ വലിയ ലീഡിലേക്ക് ഇന്ത്യക്ക് ഉയരാനാവും. അത് തടയാന്‍ ആന്‍ഡേഴ്‌സനും ബ്രോഡിനും സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Also Read: INDvENG: പുജാര ദ്രാവിഡല്ല, പുറത്താക്കൂ ബിസിസിഐ! രണ്ടു പേര്‍ വിരമിക്കുന്നതാണ് നല്ലതെന്നു ഫാന്‍സ്

'റിഷഭിനെതിരേ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ശ്രദ്ധ നല്‍കി പന്തെറിയുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി മികച്ച പന്തുകള്‍ എറിയാന്‍ സാധിക്കണം. അവന്റെ പിഴവിനായി കാത്തിരിക്കണം. കാരണം നേരത്തെ പറഞ്ഞതുപോലെ അവനൊരു മികച്ച താരമാണ്. അവനെതിരേ അല്ലാതെ പ്രത്യേക പദ്ധതികളൊന്നുമില്ല. അവന്‍ എനിക്കെതിരേ ആക്രമിച്ച് കളിച്ചാല്‍ എന്റെ ഏറ്റവും മികച്ച പന്തെറിയുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്'-ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: INDvENG: ടെസ്റ്റിനെ രക്ഷിക്കാന്‍ അങ്ങനെയുള്ളവരെ പുറത്താക്കണം! - ഇന്ത്യയെ ട്രോളി ഫാന്‍സ്

Also Read: INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു
നിലവില്‍ കളി ഇന്ത്യയുടെ വരുതിയിലാണ്. മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിങ് നിരയെ എത്ര വേഗം പുറത്താക്കാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. മഴ മൂന്നാം ദിനവും വില്ലനാവുമോയെന്നാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications