Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനിതെത്ര കണ്ടിരിക്കുന്നു, ഉടനെ തന്നെ വലിയൊരു ഇന്നിംഗ്‌സ് നിങ്ങള്‍ കാണും; രോഹിത്തിനെക്കുറിച്ച് സഹീര്‍ ഖാന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനത്തില്‍ നേടിയ ആധിപത്യം രണ്ടാം ദിനം ഇന്ത്യയ്ക്ക് കൈമോശം വന്നിരുന്നു. നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ നായകന്‍ വിരാട് കോഹ്ലിയടക്കമുള്ള മുന്‍നിര താരങ്ങള്‍ കൂടാരത്തിലേക്ക് മടങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ഓപ്പണര്‍ രോഹിത് ശര്‍മ്മക്കെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. നല്ല തുടക്കം ലഭിച്ചിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു രോഹിത്. എന്നാല്‍ വിമര്‍ശങ്ങള്‍ക്കിടയിലും രോഹിത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാനുള്ള രോഹിത്തിന്റെ തന്ത്രത്തെ സഹീര്‍ അഭിനന്ദിക്കുകയാണ്. വരും ഇന്നിംഗ്‌സുകളില്‍ ചെറിയ ചില മാറ്റങ്ങള്‍ക്ക് വിധേയനായി വലിയ സ്‌കോറുകള്‍ കണ്ടെത്തണമെന്നാണ് സഹീര്‍ പറയുന്നത്.

Rohit Sharma

നല്ല തുടക്കമായിരുന്നു രോഹിത്തും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ റോബിന്‍സണിന്റെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ച രോഹിത് സാം കറന്‍്‌റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ തകര്‍ച്ചയുടെ ആരംഭമായിരുന്നു. പിന്നാലെ വന്ന ചേതേശ്വര്‍ പൂജാരയും വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയുമൊക്കെ അധികം വൈകാതെ തന്നെ മൈതാനം വിടുകയായിരുന്നു. പിന്നീട് മഴ വില്ലനായി മാറിയതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

നന്നായി തുടങ്ങിയിട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന രോഹിത്തിന്റെ പതിവിനെക്കുറിച്ചായിരുന്നു സഹീര്‍ ഖാന്‍ സംസാരിച്ചത്. രോഹിത് ശര്‍മ്മ മുമ്പും മെല്ലെ തുടങ്ങി പിന്നീട് വലിയ സ്‌കോറിലേക്ക് എത്തിയിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ രോഹിത് വലിയ സ്‌കോറുകളിലേക്ക് എത്തുമെന്നും സഹീര്‍ പറഞ്ഞു. ക്രിക്ക്ബസിനോടായിരുന്നു സഹീര്‍ മനസ് തുറന്നത്. സഹീര്‍ ഖാന്റെ വാക്കുകളിലേക്ക്.

അദ്ദേഹം തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ്. തുടക്കത്തില്‍ കഠിനമായ സാഹചര്യങ്ങളെ നേരിട്ട് പിടിച്ചു നിന്ന ശേഷം പിന്നീട് തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയും നാല്‍പ്പതുകളിലേക്കും 100കളിലേക്കും എത്താനാണ് ശ്രമം. അവന്‍ അതില്‍ വിജയിച്ചിട്ടുള്ളതാണ്. അവനില്‍ നിന്നും അധികം വൈകാതെ തന്നെ വലിയൊരു ഇന്നിംഗ്‌സ് നങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എന്നായിരുന്നു സഹീര്‍ പറഞ്ഞത്.

ടെസ്റ്റ് ഓപ്പണറായത് മുതല്‍ ടീമിന് നല്ല തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളിലാണ് രോഹിത്തിന് അടിപതറുന്നത്. തന്റെ സ്വാഭാവിക ശൈലിയിലേക്ക് എത്തുമ്പോഴാണ് രോഹിത്തിന് വിക്കറ്റ് നഷ്ടപ്പെടുന്നത് എന്നാണ് സഹീര്‍ പറയുന്നത്.

അവന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ ഇന്നിംഗ്‌സില്‍ മാത്രമല്ല മുമ്പും. തുടക്കത്തിലെ കഠിനമായ സാഹചര്യത്തെ നേരിട്ട ശേഷം അവന്റെ സ്വാഭാവികമായ ശൈലിയിലേക്ക് എത്തുമ്പോഴാണ് വിക്കറ്റ് നഷ്ടമാകുന്നത്. നിങ്ങളുടെ സഹജവാസനയെ അധികനേരം പിടിച്ചു നിര്‍ത്താനാകില്ല. നൂറിലധികം പന്തുകള്‍ കളിച്ചു. കടുപ്പമുള്ള സമയത്തെ അതിജീവിച്ചു. അതോടുകൂടി തന്നെ അവന്‍ ടീമിന് വേണ്ടിയുള്ള പണിയെടുത്ത് കഴിഞ്ഞിരുന്നുവെന്നാണ് സഹീര്‍ പറയുന്നത്.

തന്റെ ഇന്നിംഗിസിനെക്കുറിച്ച് രണ്ടാം ദിനത്തിന് ശേഷം രോഹിത് ശര്‍മ്മയും മനസ് തുറന്നിരുന്നു. സാഹചര്യത്തെ മനസിലാക്കി കൊണ്ടു തന്നെ സ്‌കോര്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഷോട്ടുകള്‍ കളിക്കേണ്ടി വരുമെന്നായിരുന്നു രോഹിത് പറഞ്ഞത്. 107 പന്തില്‍ 36 റണ്‍സെടുത്താണ് രോഹിത് പുറത്താകുന്നത്. രണ്ടാം ദിനം മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 183 റണ്‍സിന് പുറത്തായിരുന്നു.

Story first published: Friday, August 6, 2021, 12:21 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+