
ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 58 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുലിന്റെയും (57*) രോഹിത് ശര്‍മയുടെയും (36) ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അധ്വാനത്തെ മുതലാക്കാന്‍ പരിചയസമ്പന്നരായ മറ്റുള്ളവര്‍ക്ക് സാധിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. സമീപകാലത്തായി തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പുജാരക്കും കോലിക്കും രഹാനെക്കും ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.
Also Read: INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു

'മൂന്ന് പേരോടും എനിക്ക് ഒരു ഉപദേശമാണ് നല്‍കാനുള്ളത്. സമീപകാലത്തെ പ്രകടന കണക്കുകളിലേക്ക് നോക്കാതിരിക്കുക. അതില്‍ നിന്ന് യാതൊരു ആത്മവിശ്വാസവും അവര്‍ക്ക് ലഭിക്കില്ല. അതിനാല്‍ത്തന്നെ നേരത്തെ നടത്തിയ മികച്ച പ്രകടനങ്ങളുടെ കണക്കുകള്‍ നോക്കുക. ആ സമയത്തെ അവരെ വിജയത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കുക'-സഹീര്‍ ഖാന്‍ പറഞ്ഞു.

നെഗറ്റീവായ ചിന്തകള്‍ ഒഴിവാക്കി പോസിറ്റീവായ കാര്യങ്ങള്‍ ആലോചിക്കുക. 'സാങ്കേതികമായി എന്തെങ്കിലും പിഴവുകള്‍ അവരുടെ ബാറ്റിങ്ങില്‍ ഉണ്ടെങ്കില്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെയും ബാറ്റിങ് പരിശീലകന്റെയും ഉപദേശം തേടുക. ഇതൊരു സാധാരണ നടപടി മാത്രമാണ്. ആത്മവിശ്വാസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നേരത്തെ കളിച്ചതില്‍ നിന്നും മികച്ചതായി കളിക്കാനുള്ള ആത്മവിശ്വാസമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. പോസിറ്റീവായ ചിന്തകളാണ് വളര്‍ത്തിക്കൊണ്ട് വരേണ്ടത്. കാരണം ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഒരു പ്രകടനം മതി മോശം ഫോമില്‍ നിന്ന് മികച്ച ഫോമിലേക്കെത്താന്‍- സഹീര്‍ ഖാന്‍ പറഞ്ഞു.
Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ നാണക്കേടിന്റെ! ധോണിക്കു ആശ്വാസം

ഇംഗ്ലണ്ടിലെ സാഹചര്യം എന്നും ഇന്ത്യക്ക് വെല്ലുവിളിയാണ്. എന്നാല്‍ ഇവിടെ കളിച്ച് വലിയ പരിചയസമ്പത്തുള്ള രഹാനെക്കും പുജാരക്കും കോലിക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. ഇവര്‍ പരാജയപ്പെടുന്നത് ഇന്ത്യയെ വളരെ പ്രതികൂലമായി ബാധിക്കും. 2018ല്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങിയ കോലിക്ക് ഈ മികവ് ആവര്‍ത്തിക്കാനായില്ലെങ്കില്‍ 2014ലെ ബാറ്റിങ് ദുരന്തം 2021ലും ആവര്‍ത്തിക്കപ്പെട്ടേക്കും.
Also Read: IND vs ENG: കാത്തിരിപ്പിന്റെ 622 ദിവസങ്ങള്‍, കോലിയുടെ സെഞ്ച്വറി എവിടെ? കണക്കുകള്‍ ദയനീയം


Click it and Unblock the Notifications











