Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'രണ്ടാംദിനം മുഴുവന്‍ ബാറ്റ് ചെയ്യണം, 350 റണ്‍സ് നേടണം', ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ബട്ട്

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 183 റണ്‍സിന് കൂടാരം കയറ്റിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സും നേടിയിട്ടുണ്ട്. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 162 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. രണ്ടാം ദിനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ന്യൂബോളിലെ സ്വിങ്ങും പിച്ചിലെ പേസും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ അതിജീവിക്കുമെന്നത് കണ്ടറിയണം.

1

രോഹിത് ശര്‍മയും കെ എല്‍ രാഹുലും രണ്ടാം ദിനത്തില്‍ നല്‍കുന്ന തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ ഇന്ത്യയുടെ പ്രകടന സാധ്യതകള്‍ വിലയിരുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. രണ്ടാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യുകയും 350 റണ്‍സിലധികയും ഇന്ത്യക്ക് നേടാനായാല്‍ സാധ്യതകളുണ്ടെന്നാണ് സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Also Read: INDvENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

2

'റണ്‍സ് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ ദുഷ്‌കരം തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇന്ത്യ നാല് സെക്ഷനിലും ബാറ്റ് ചെയ്യണം. രണ്ടാം ദിനം പൂര്‍ണ്ണമായും ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരിക്കും. 100 റണ്‍സ് ലീഡ് നേടുകയെന്നത് സാധിച്ചേക്കും. എന്നാല്‍ 350 റണ്‍സ് നേടുകയെന്നത് ലക്ഷ്യം വെച്ചാവും ഇന്ത്യ കളിക്കേണ്ടത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

3

ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്തതിന് പിന്നാലെ ഇറങ്ങിയ ഇന്ത്യക്ക് പിച്ചില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും വളരെ കരുതലോടെയാണ് ആദ്യ ദിനം കളിച്ചത്. മോശം ബോളുകളെ മാത്രം ഷോട്ട് കളിക്കാനാണ് ഇരുവരും ശ്രമിച്ചത്. എന്നാല്‍ രണ്ടാം ദിനത്തില്‍ ന്യൂബോളില്‍ കൂടുതല്‍ സ്വിങ് ലഭിക്കുമെന്നത് ഇന്ത്യന്‍ ഓപ്പണര്‍മാരെ പ്രയാസപ്പെടുത്തും. രോഹിത് ശര്‍മക്ക് ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ വലിയ പരിചയസമ്പത്തില്ല. അതിനാല്‍ത്തന്നെ മികവ് തെളിയിക്കേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: ദാദയായത് വെറുതെയല്ല! ഈ റെക്കോര്‍ഡുകള്‍ ഗാംഗുലിക്കു മാത്രം

4

ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസര്‍മാര്‍ ഏത് സാഹചര്യത്തില്‍ നിന്നും ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കെല്‍പ്പുള്ളവരാണ്. ഇരുവരുടെയും തീപാറുന്ന പന്തുകളെ അതിജീവിക്കുകയെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഇംഗ്ലണ്ട് കളിച്ച് അനുഭവസമ്പന്നരായ ബാറ്റിങ് നിര സന്ദര്‍ശകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

Also Read: T20 World Cup: വിരാട് കോലി ഐസിസി കിരീടം നേടുമോ? ഒരു 'ഗ്യാരണ്ടിയുമില്ല'- ഡബ്ലുവി രാമന്‍

5

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ കോലിയെ കാത്ത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍, ക്യാപ്റ്റനായും നേട്ടമുണ്ടാക്കാം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ പ്രകടനമാണെന്നും സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടു. സാഹചര്യത്തിനനുസരിച്ച് ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കളിക്കാനായപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിന് സാധിച്ചില്ല. ഇംഗ്ലണ്ട് ടീമില്‍ രണ്ടോ മൂന്നോ താരങ്ങളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 5, 2021, 16:24 [IST]
Other articles published on Aug 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+