For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: വിരാട് കോലി ഐസിസി കിരീടം നേടുമോ? ഒരു 'ഗ്യാരണ്ടിയുമില്ല'- ഡബ്ലുവി രാമന്‍

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് ഒക്ടോബര്‍ 17ന് ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. ബിസിസിഐയുടെ നടത്തിപ്പ് അവകാശത്തില്‍ നടക്കുന്ന ലോകകപ്പിന് ഇന്ത്യയായിരുന്നു വേദിയാകേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു.

1

ഇന്ത്യന്‍ നായകനെന്ന നിലയില്‍ പല ചരിത്ര നേട്ടങ്ങളും വിരാട് കോലി വെട്ടിപ്പിടിച്ചെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ നായകനെന്ന നിലയില്‍ കോലിക്ക് സാധിച്ചിട്ടില്ല. ടി20 ലോകകപ്പിലും കിരീടം കൈവിട്ടാല്‍ കോലിയുടെ നായകസ്ഥാനത്തെയടക്കം അത് ബാധിച്ചേക്കും. ഇത്തവണ ലോകകപ്പുയര്‍ത്താനുള്ള എല്ലാവിധത്തിലുള്ള ടീം കരുത്തും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കിരീടം സ്വന്തമാക്കാനാവുമോ? മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യുവി രാമന്‍ പ്രതികരിച്ചിരിക്കുകയാണ്.

Also Read: T20 World Cup: ഇന്ത്യ- പാക് പോരാട്ടത്തിന്റെ തീയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍

ഒരു ഉറപ്പും പറയാനാവില്ല

ഒരു ഉറപ്പും പറയാനാവില്ല

Also Read: IND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

ഐസിസി ട്രോഫി കോലി നേടുമോയെന്നതില്‍ എനിക്ക് ഒരു ഉറപ്പും നല്‍കാനാവില്ല. മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ടീമിലേക്ക് നോക്കുകയാണെങ്കില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ടി20 ഫോര്‍മാറ്റില്‍ എന്ത് സംഭവിക്കുമെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പും നല്‍കാനാവില്ല. ഒരോവറില്‍ കാര്യങ്ങളെല്ലാം മാറിമറിയാം. അതാണ് ഈ ഫോര്‍മാറ്റിന്റെ മനോഹാരിതയും. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നോക്കുക. എല്ലാ ഗ്രാന്റ്സ്ലാം കിരീടവും നേടിയിട്ടുള്ള താരത്തിന് ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം പോലും നേടാനായില്ല. ഈ വര്‍ഷം വളരെ മികച്ച ഫോമിലുമായിരുന്നു അവന്‍-ഡബ്ല്യുവി രാമന്‍ പറഞ്ഞു.

Also Read: 'ഇവര്‍ പിശുക്കന്‍മാര്‍', റണ്‍സ് വിട്ടുകൊടുക്കില്ല, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല

കോലിയുടെ റെക്കോഡുകള്‍ മികച്ചതാണ്

കോലിയുടെ റെക്കോഡുകള്‍ മികച്ചതാണ്

പ്രധാനപ്പെട്ട കായിക മത്സരങ്ങളില്‍ ഇത്തരത്തിലൊക്കെ സംഭവിക്കാം. ക്രിക്കറ്റില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക പ്രയാസമാണ്. ആര് ജയിക്കും?കോലി ജയിക്കുമോ? എന്നൊക്കെ പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. കോലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ നോക്കിയാല്‍ മനോഹരമാണെന്ന് വ്യക്തമാകും.ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്-രാമന്‍ പറഞ്ഞു.64.44 ആണ് ടി20യിലെ നായകനെന്ന നിലയിലെ കോലിയുടെ വിജയ ശതമാനം.

Also Read: IND vs ENG:'അവനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടി', സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവത്തെക്കുറിച്ച് ഹര്‍ഭജന്‍

ഇന്ത്യക്ക് മികച്ച ടീം കരുത്ത്

ഇന്ത്യക്ക് മികച്ച ടീം കരുത്ത്

Also Read: IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ തുടങ്ങിയ തകര്‍പ്പന്‍ ബാറ്റിങ് നിരയും ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ തുടങ്ങിയ മികച്ച പേസ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. മികച്ച ബെഞ്ച് കരുത്തുള്ള ഇന്ത്യയുടെ മിക്ക താരങ്ങളും യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. ഐപിഎല്‍ 2020 സീസണിന് വേദി യുഎഇയായിരുന്നു. 2021 സീസണിന്റെ രണ്ടാം പാദത്തിനും യുഎഇ തന്നെയാണ് വേദി.

Also Read: T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

Story first published: Thursday, August 5, 2021, 8:44 [IST]
Other articles published on Aug 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+