For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കാത്തിരിപ്പിന്റെ 622 ദിവസങ്ങള്‍, കോലിയുടെ സെഞ്ച്വറി എവിടെ? കണക്കുകള്‍ ദയനീയം

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ദിനം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് നായകന്‍ വിരാട് കോലിയുടെ പ്രകടനമാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ്ങിന്റെ രാജാവായും ഇതിഹാസമായുമെല്ലാം വാഴ്ത്തപ്പെടുമ്പോഴും സമീപകാലത്തായുള്ള അദ്ദേഹത്തിന്റെ പ്രകടനം ഈ വിശേഷണത്തിന് ചേരുന്നതല്ല.

1

ഷോട്ട് സെലക്ഷനിലും ആത്മവിശ്വാസത്തിലുമെല്ലാം പഴയ കോലിയെ കാണാനാവുന്നില്ലെന്നതാണ് വസ്തുത. ഏത് മൈതാനത്തെയും തന്റെ പ്രതിഭയിലൂടെ കീഴ്‌പ്പെടുത്തുന്ന കോലിക്ക് ഇപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. സച്ചിന്റെ സെഞ്ച്വറി റെക്കോഡുകള്‍ക്ക് പോലും ഭീഷണി ഉയര്‍ത്തിയിരുന്ന വിരാട് കോലി ഇന്ന് ഒരു സെഞ്ച്വറി നേടാന്‍ കൊതിക്കുന്ന അവസ്ഥ. കൃത്യമായി പറഞ്ഞാല്‍ വിരാട് കോലി ഒരു അന്താരാഷ്ട്ര സെഞ്ച്വറിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 622 ദിവസങ്ങളായിരിക്കുകയാണ്. ഇന്ത്യയുടെ വീര നായകന്റെ മുന്‍ പ്രകടനവും സമീപകാല പ്രകടനവും താരതമ്യം ചെയ്ത് വിലയിരുത്താം.

Also Read: INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു

അവസാന സെഞ്ച്വറിക്ക് ശേഷമുള്ള പ്രകടനങ്ങള്‍

അവസാന സെഞ്ച്വറിക്ക് ശേഷമുള്ള പ്രകടനങ്ങള്‍

2019ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് വിരാട് കോലി അവസാനമായി സെഞ്ച്വറി നേടിയത്. പിന്നീടിങ്ങോട്ട് ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് ഒരു സെഞ്ച്വറി നേടാനായിട്ടില്ല. എല്ലാ ഫോര്‍മാറ്റും പരിഗണിച്ചാല്‍ അവസാന സെഞ്ച്വറിക്ക് ശേഷം 47 ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചു. എന്നാല്‍ ഒരു തവണ പോലും മൂന്നക്കം കാണാന്‍ കോലിക്കായില്ലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

Also Read: എല്ലാവരും പറഞ്ഞു വേണ്ട, കോഹ്ലിയ്ക്കും ശങ്ക, പക്ഷെ ഞങ്ങള്‍ തറപ്പിച്ചു; ഇന്ത്യന്‍ ബ്രേക്ക് ത്രൂവിന് പിന്നില്‍!

2

അവസാന സെഞ്ച്വറി പ്രകടനത്തിന് ശേഷം 9 ടെസ്റ്റുകളാണ് കോലി കളിച്ചത്. 15 ഇന്നിങ്‌സില്‍ നിന്നായി നേടിയത് 345 റണ്‍സ്. ശരാശരി വെറും 23 മാത്രം. ഇക്കാലയളവില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 74 റണ്‍സാണ്. ഇതില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം മൂന്ന് തവണ പുറത്തായത് പുജ്യത്തിനാണെന്നതാണ്. മൂന്ന് തവണ തന്നെ ഒറ്റ സംഖ്യയിലും പുറത്തായി.

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ നാണക്കേടിന്റെ! ധോണിക്കു ആശ്വാസം

അവസാന സെഞ്ച്വറിക്ക് മുമ്പുള്ള പ്രകടനം

അവസാന സെഞ്ച്വറിക്ക് മുമ്പുള്ള പ്രകടനം

അവസാന ടെസ്റ്റ് സെഞ്ച്വറിക്ക് മുമ്പ് വരെ 83 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 140 ഇന്നിങ്‌സുകള്‍ കോലി കളിച്ചിട്ടുണ്ട്. 54.35 ശരാശരിയില്‍ നേടിയത് 7066 റണ്‍സ്. 26 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 254* റണ്‍സാണ്. 10 തവണ പൂജ്യത്തിന് പുറത്തായ കോലി 26 തവണ ഒറ്റ സംഖ്യയിലും പുറത്തായി. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലെല്ലാം മികച്ച ബാറ്റിങ് റെക്കോഡ് കോലിക്ക് അവകാശപ്പെടാം. ഏഴ് ഇരട്ട സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. നായകനായ ശേഷവും തന്റെ മികച്ച പ്രകടനം തുടരാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

Also Read: IND vs ENG: 'രണ്ടാംദിനം മുഴുവന്‍ ബാറ്റ് ചെയ്യണം, 350 റണ്‍സ് നേടണം', ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ബട്ട്

ഇംഗ്ലണ്ടിനെതിരേ ഗോള്‍ഡന്‍ ഡെക്ക്

ഇംഗ്ലണ്ടിനെതിരേ ഗോള്‍ഡന്‍ ഡെക്ക്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് കോലി പുറത്തായത്. കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് തോന്നിക്കവെയാണ് നേരിട്ട ആദ്യ പന്തില്‍ത്തന്നെ അദ്ദേഹം പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ഔട്ട്‌സ്വിങ്ങറിലാണ് കോലി പുറത്തായത്. ആന്‍ഡേഴ്‌സനും കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒരിക്കല്‍ക്കൂടി ആന്‍ഡേഴ്‌സന്‍ ആധിപത്യം നേടിയിരിക്കുകയാണ്. 27,0,44,13,0 എന്നിങ്ങനെയാണ് അവസാന അഞ്ച് ടെസ്റ്റ് ഇന്നിങ്‌സിലെ കോലിയുടെ പ്രകടനം. ഇതില്‍ രണ്ട് ഡെക്കും ഉള്‍പ്പെടും.

Also Read: INDvENG: RRR- രോഹിത്, രാഹുല്‍, റെക്കോര്‍ഡ്! 10 വര്‍ഷത്തെ ചരിത്രം വഴിമാറി

വിരാട് കോലി ഇതുവരെയുള്ള പ്രകടനം

വിരാട് കോലി ഇതുവരെയുള്ള പ്രകടനം

93 ടെസ്റ്റില്‍ നിന്ന് 51.69 ശരാശരിയില്‍ 7547 റണ്‍സാണ് കോലി ഇതുവരെ നേടിയത്. ഇതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 254 ഏകദിനത്തില്‍ നിന്ന് 59.07 ശരാശരിയില്‍ 12169 റണ്‍സും കോലി നേടിയിട്ടുണ്ട്. 43 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 183 റണ്‍സാണ്. 89 ടി20കളില്‍ നിന്നായി 52.65 ശരാശരിയില്‍ 3159 റണ്‍സ് കോലിയുടെ പേരിലുണ്ട്. 28 അര്‍ധ സെഞ്ച്വറിയാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 199 ഐപിഎല്ലില്‍ 6076 റണ്‍സും ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്.

Also Read: IND vs ENG: 'പരിചയസമ്പത്തിന്റെ കുറവുണ്ട്, രോഹിതിന് മികവ് തെളിയിക്കാനുള്ള അവസരം'- ലക്ഷ്മണ്‍

തിരിച്ചുവരവിനായി ലോകം കാത്തിരിക്കുന്നു

തിരിച്ചുവരവിനായി ലോകം കാത്തിരിക്കുന്നു

വിരാട് കോലി മിന്നും ഫോമിലേക്ക് തിരിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷോട്ടിന്റെ മനോഹാരിതകൊണ്ടും ഏത് ഫോര്‍മാറ്റിലും കളിച്ച് മികവ് കാട്ടാനുള്ള മികവുകൊണ്ടുമൊക്കെയാണ് കോലി ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് കോലി അനായാസം തകര്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുകയാണ് കോലി. എന്നാല്‍ ഒരു പ്രകടനം കൊണ്ട് തിരിച്ചുവരാനുള്ള പ്രതിഭ കോലിക്കുണ്ടെന്നതില്‍ ആര്‍ക്കും സംശയമില്ല.

Also Read: IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍

ഇംഗ്ലണ്ട് പരമ്പരയിലൂടെ തിരിച്ചുവരാം

ഇംഗ്ലണ്ട് പരമ്പരയിലൂടെ തിരിച്ചുവരാം

വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് ഇംഗ്ലണ്ട് പരമ്പര. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ കോലിക്ക് മുന്നില്‍ ഇനിയും ഈ പരമ്പരയില്‍ ഒമ്പത് ഇന്നിങ്‌സുകള്‍ ബാക്കിയുണ്ട്. അതിനാല്‍ത്തന്നെ ശക്തമായി തിരിച്ചുവരാന്‍ സാധിക്കും. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കോലി 2018ല്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടിയാണ് തിരിച്ചുവരവ് നടത്തിയത്. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ഇനിയുള്ള ഒമ്പത് ഇന്നിങ്‌സുകളിലൂടെ കോലിക്ക് സാധിച്ചാല്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാനാവും.

Also Read: IND vs ENG: 'സഹായിക്കാന്‍ ആരുമുണ്ടായില്ല', 2014ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് വിരാട് കോലി

ടി20 ലോകകപ്പിലും ആശങ്ക

ടി20 ലോകകപ്പിലും ആശങ്ക

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കോലിയുടെ പ്രകടനം വളരെ നിരാശയുണ്ടാക്കുന്നതാണ്. സ്ഥിരതയോടെ കളിക്കാനും ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാനും കോലിക്ക് സാധിക്കാതെ വരുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കും. വിരാട് കോലിയുടെ ഫോം ടീമിലുണ്ടാക്കുന്നത് വലിയ ആത്മവിശ്വാസമാണ്. താരം തുടര്‍ച്ചയായി പരാജയപ്പെട്ട് ഫോം ഔട്ടിലാണെങ്കില്‍ സഹതാരങ്ങളെയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അതിനാല്‍ത്തന്നെ കോലിയുടെ ഫോം ടീമിന്റെ ആവിശ്യമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

ഇതുവരെ ഐസിസി കിരീടം നേടാനാവാത്ത കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ്. അതും മുതലാക്കാന്‍ കോലിക്ക് സാധിക്കാതെ വന്നാല്‍ നായകസ്ഥാനത്ത് നിന്നടക്കം അദ്ദേഹത്തിന് മാറേണ്ടതായി വരാന്‍ സാധ്യതകളുണ്ട്.

Story first published: Friday, August 6, 2021, 10:57 [IST]
Other articles published on Aug 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+