For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക് കടക്കവെ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സില്‍ കൂടാരം കയറി. നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായ ശര്‍ദുല്‍ ഠാക്കൂറും ഒരു വിക്കറ്റുമായി മുഹമ്മദ് സിറാജും ഇന്ത്യക്കായി തിളങ്ങി.

1

മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 162 റണ്‍സിന് പിന്നിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനായി നായകന്‍ ജോ റൂട്ടിന് (64) മാത്രമാണ് തിളങ്ങാനായത്. വലിയ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന റൂട്ടിനെ ശര്‍ദുല്‍ ഠാക്കൂര്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഇപ്പോഴിതാ ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് പരിഗണിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും മാസ്റ്റര്‍പ്ലാനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മദന്‍ ലാല്‍.

Also Read: IND vs ENG: 'ഈ തകര്‍ച്ച ഹൃദയഭേദകം', ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സ്‌ട്രോസ്

പ്രതിഭാശാലിയായ ബോളറാണവന്‍

പ്രതിഭാശാലിയായ ബോളറാണവന്‍

ശര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിക്കാനുള്ള തീരുമാനത്തിന് വിരാട് കോലിക്കും രവി ശാസ്ത്രിയുമാണ് പ്രശംസ അര്‍ഹിക്കുന്നു. അവരുടെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. വളരെ പ്രതിഭാശാലിയായ ബൗളറാണവന്‍. നന്നായി ഔട്ട്‌സ്വിങ് ചെയ്യാന്‍ കഴിവുണ്ട്. ബാറ്റ്‌സ്മാന്റെ അടുത്ത് നിന്ന് സ്വിങ് ചെയ്യുന്ന പന്തുകള്‍ എപ്പോഴും വിക്കറ്റ് സാധ്യത ഉയര്‍ത്തുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അവന് വിക്കറ്റ് നേടാനാവും. എന്നെ സംബന്ധിച്ച് ഈ തീരുമാനം മാസ്റ്റര്‍പ്ലാനാണ്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓസ്‌ട്രേലിയയില്‍ പന്തെറിഞ്ഞത് നോക്കുക. ശരിക്കും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു-മദന്‍ ലാല്‍ പറഞ്ഞു.

Also Read: IPL: ഇവരെ എന്തിനു നിലനിര്‍ത്തി? ദുരന്തമായി മാറിയ ഫ്രാഞ്ചൈസി തീരുമാനങ്ങള്‍

അനായാസമായി പന്തെറിയുന്നു

അനായാസമായി പന്തെറിയുന്നു

ആദ്യ സെക്ഷനില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് അല്‍പ്പം സമയം വേണ്ടിവന്നു. പരമ്പരയുടെ ആദ്യ ദിവസമായിരുന്നു അത്. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെക്ഷനില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടി. ഇത്തരത്തിലൊരു ബാറ്റിങ് വെച്ച് ഇന്ത്യക്കെതിരേ ഉയര്‍ന്നുനില്‍ക്കാന്‍ ഇംഗ്ലണ്ടിന് പ്രയാസമാണ്. നമ്മുടെ ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ അനായാസമായി പന്തെറിയാന്‍ സാധിക്കും. അവരത് ആദ്യ ദിനം തന്നെ തെളിയിച്ച് കഴിഞ്ഞു-മദന്‍ ലാല്‍ പറഞ്ഞു.

Also Read: IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

അനായാസമായി പന്തെറിയുന്നു

ഇന്ത്യക്കെതിരേ കളിച്ച അവസാന 9 ഇന്നിങ്‌സില്‍ ഏഴ് തവണയും 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ട്,ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ മാത്രമാണ് പരിചയസമ്പന്നരായുള്ളത്. ബാറ്റിങ് നിരയിലെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനാവാത്തതാണ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കുന്നത്.

Also Read: IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

2

Also Read: IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

രണ്ടാം ദിനത്തിന്റെ തുടക്കം നിര്‍ണ്ണായകം

ആദ്യ ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്ത പിന്നാലെ ഇറങ്ങിയത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ രണ്ടാം ദിനം പിച്ചില്‍ വേഗവും സ്വിങ്ങും കൂടുമെന്നതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കത് വലിയ വെല്ലുവിളിയായേക്കും. രോഹിത് ശര്‍മയും (9) കെ എല്‍ രാഹുലും (9) ക്രീസിലുണ്ട്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടീമിലെ എട്ട് താരങ്ങളും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരാണെന്നത് ഇന്ത്യയെ സംബന്ധിച്ച് ഗുണം ചെയ്‌തേക്കും. സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങിയത് പരിഗണിച്ചാണ് അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജ പ്ലേയിങ് 11ലേക്ക് എത്തിയത്.

Story first published: Thursday, August 5, 2021, 15:50 [IST]
Other articles published on Aug 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+