
കെ എല്‍ രാഹുലും (57) റിഷഭ് പന്തും (7) ക്രീസില്‍ നില്‍ക്കുമ്പോള്‍ വലിയ ലീഡ് തന്നെ ഇന്ത്യ സ്വപ്‌നം കാണുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനമാണ് രണ്ടാം ദിനം ഇന്ത്യയെ ഏറ്റവും നിരാശപ്പെടുത്തിയത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ജെയിംസ് ആന്‍ഡേഴ്‌സന് മുന്നില്‍ വിരാട് കോലി വീണു.
Also Read: INDvENG: ടെസ്റ്റിനെ രക്ഷിക്കാന്‍ അങ്ങനെയുള്ളവരെ പുറത്താക്കണം! - ഇന്ത്യയെ ട്രോളി ഫാന്‍സ്

ഔട്ട്‌സ്വിങര്‍ ബോളില്‍ ബാറ്റുവെച്ച കോലി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയില്‍ ഭദ്രം. പിച്ചിനെ മനസിലാക്കി മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്.എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ നന്നായി സ്‌ട്രോക് ചെയ്ത് കളിക്കുന്ന താരങ്ങളാണെന്നും ഈ കരുത്തില്‍ ഊന്നി വേണം ഇന്ത്യ കളിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ് .
Also Read: INDvENG: രോഹിത്തിന്റെ പുറത്താവലില്‍ രാഹുലിനും പങ്ക്! എങ്ങനെയെന്നു ലക്ഷ്മണ്‍ പറയുന്നു

'രോഹിത് ശര്‍മ സ്വാഭാവികമായി സ്‌ട്രോക് ചെയ്ത് കളിക്കുന്ന താരമാണ്. സ്‌ട്രോക് ചെയ്ത് കളിക്കുന്നവര്‍ അങ്ങനെ തന്നെ കളിച്ചില്ലെങ്കില്‍ വലിയ സ്‌കോര്‍ നേടുക പ്രയാസം തന്നെയാണ്. 107 പന്തില്‍ 36 റണ്‍സാണ് അവന്‍ നേടിയത്. വളരെ പ്രതിരോധിച്ചാണ് അവന്‍ കളിച്ചത്. ഇതല്ല രോഹിത് ശര്‍മയുടെ സ്വാഭാവികമായ ശൈലി. സ്‌ട്രോക് ചെയ്ത് കളിക്കാന്‍ കഴിവുള്ള ഇന്ത്യന്‍ താരങ്ങള്‍ ആ കരുത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോകണം'-ഇന്‍സമാം പറഞ്ഞു.

ജെയിംസ് ആന്‍ഡേഴ്‌സന്‍-വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി കോലിയെ കീഴടക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും കോലി-ആന്‍ഡേഴ്‌സന്‍ നേര്‍ക്കുനേര്‍ പോരാട്ടം പരമ്പരയിലുടെനീളം വാശിയേറിയത് തന്നെയായിരിക്കുമെന്നും ഇന്‍സമാം ഉല്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.
Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ നാണക്കേടിന്റെ! ധോണിക്കു ആശ്വാസം

'കോലി ആന്‍ഡേഴ്‌സന്‍ പോരാട്ടം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ ശ്രദ്ധയോടെ എല്ലാവരും വീക്ഷിക്കുന്നതാണ്. ഇവിടെ ഇതാ വീണ്ടും ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. കോലിയെ എട്ടോ ഒമ്പതോ തവണയോ പുറത്താക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിട്ടുണ്ട്. 2018ല്‍ ആന്‍ഡേഴ്‌സനെതിരേ തിളങ്ങാന്‍ കോലിക്കായി. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും നേര്‍ക്കുനേര്‍ പോരാട്ടം പരമ്പരയിലുടെനീളം കാണാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്ന്. ഇരുവരും ലോകോത്തര താരങ്ങളാണ്. അതിനാല്‍ത്തന്നെ സംഭവങ്ങള്‍ മാറിക്കൊണ്ടേയിരിക്കും'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications