For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്റെ പേര് ജഴ്‌സിയില്‍ നിന്ന് മാഞ്ഞു, എങ്കിലും തോറ്റുകൊടുക്കില്ല', ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ശ്രീശാന്ത്

കൊച്ചി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പേസ് നിരയിലെ വജ്രായുധമായിരുന്നു എസ് ശ്രീശാന്ത്. അതിവേഗത്തിനൊപ്പം ഇരു വശത്തേക്കും പന്തിനെ സ്വിങ് ചെയ്യിപ്പിക്കാനുള്ള മികവും ശ്രീശാന്തിനെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ശ്രീശാന്ത് ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെയാണ് ബിസിസി ഐയുടെ കണ്ണിലെ കരടായി മാറിയത്.

1

ഒത്തുകളി കേസില്‍ തീഹാര്‍ ജയിലലടക്കം കഴിയേണ്ടി വരികയും ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്ത ശ്രീശാന്ത് ഒടുവില്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. അപ്പോഴേക്കും ക്രിക്കറ്റ് കരിയറിന്റെ സുപ്രധാന കാലഘട്ടം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും ആജീവനാന്ത വിലക്ക് തുടരാന്‍ തീരുമാനിച്ച ബിസിസി ഐക്കെതിരേ നീണ്ടനാള്‍ നിയമപോരാട്ടം നടത്തിയ ശ്രീശാന്ത് ഒടുവില്‍ അനുകൂല വിധി നേടിയെടുത്തു. 38ാം വയസിലും തന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന ശ്രീശാന്ത് തന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

Also Read: IND vs ENG: 'വിരാട് കോലി രാഹുല്‍ ബാറ്റ് ചെയ്തത് കണ്ട് പഠിക്കണം'- റമീസ് രാജ

 ഒരിക്കലും കീഴടങ്ങാന്‍ തയ്യാറല്ല

ഒരിക്കലും കീഴടങ്ങാന്‍ തയ്യാറല്ല

തന്റെ പേരു മാഞ്ഞ് തുടങ്ങിയ ജഴ്‌സിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ശ്രീശാന്ത് വൈകാരികമായ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചത്. 'ടീ ഷര്‍ട്ടിലെ എന്റെ പേര് മാഞ്ഞ് തുടങ്ങിയിരിക്കുന്നു. പക്ഷേ എന്റെ മനസും ശരീരവും ആത്മാവും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും എപ്പോഴും ഉണ്ടായിരിക്കണം. ബൂട്ടഴിക്കുന്നതിന് മുമ്പ് ഒരുപാട് ദൂരം പോകാനാണുണ്ട്. ഒരിക്കലും കീഴടങ്ങാന്‍ തയ്യാറല്ല' എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

Also Read: IND vs ENG:'നല്ല പന്തുകളില്‍ ഔട്ടാകുന്നത് നാണക്കേടല്ല, എന്നാല്‍ പുജാര പിഴവ് ആവര്‍ത്തിക്കുന്നു'-ആകാശ്

2013ലെ ഒത്തുകളി വിവാദം കരിയര്‍ മാറ്റി

2013ലെ ഒത്തുകളി വിവാദം കരിയര്‍ മാറ്റി

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്‍ കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ അകപ്പെടുന്നത്. വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റേതെന്ന പേരിലുള്ള ശബ്ദരേഖ അദ്ദേഹത്തിനെതിരായ തെളിവായി അന്വേഷണം സംഘം ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് അജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ശ്രീശാന്തിനെ ജയിലിലടക്കുകയും ചെയ്തു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നത്. അപ്പോഴോക്കും ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ മാറി മറിഞ്ഞിരുന്നു.

Also Read: IND vs ENG: 'രോഹിതിന്റെ ശൈലി ഇതല്ല, അമിത പ്രതിരോധം പ്രശ്‌നമാകുന്നു'- ഇന്‍സമാം ഉല്‍ ഹഖ്

കേരള ടീമിലൂടെ തിരിച്ചുവരവ്

കേരള ടീമിലൂടെ തിരിച്ചുവരവ്

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവസാനത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കേരളത്തിനായി കളിച്ച് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. തെളിവില്ലെന്ന് പറഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയിട്ടും നിരന്തരം ശ്രീശാന്തിനെ ക്രൂശിച്ച ബിസിസി ഐയോട് അദ്ദേഹം പൊരുതി നേടിയ തിരിച്ചുവരവായിരുന്നു അത്. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 178 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. 9.88 എന്ന വലിയ ഇക്കോണമിയില്‍ പന്തെറിഞ്ഞതിനാല്‍ പ്രതീക്ഷിച്ച തിരിച്ചുവരവിന് അദ്ദേഹത്തിന് സാധിച്ചില്ല.

Also Read: INDvSL: ടെസ്റ്റില്‍ ഇന്ത്യക്കു 'നടുവേദന', മധ്യനിര മാറാന്‍ സമയമായി! ആരൊക്കെ പുറത്താവും?

ഇന്ത്യക്കായുള്ള പ്രകടനം

ഇന്ത്യക്കായുള്ള പ്രകടനം

ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ശ്രീശാന്ത് ഭാഗമായിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീശാന്തിന്റെ ക്യാച്ചിലൂടെയാണ് ഇന്ത്യ കിരീടം നേടിയെടുത്തത്. 44 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2022ലെ ഐപിഎല്ലിലൂടെ വീണ്ടും കളിക്കാനാകുമെന്ന പ്രതീക്ഷയും ശ്രീശാന്ത് നേരത്തെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Friday, August 6, 2021, 18:55 [IST]
Other articles published on Aug 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+