IND vs ENG: 'വിരാട് കോലി രാഹുല്‍ ബാറ്റ് ചെയ്തത് കണ്ട് പഠിക്കണം'- റമീസ് രാജ
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 183 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന മികച്ച നിലയിലാണ്. കെ എല്‍ രാഹുലിനൊപ്പം (57) റിഷഭ് പന്താണ് ക്രീസില്‍. ഒന്നാം വിക്കറ്റില്‍ രാഹുലും രോഹിതും (36) ചേര്‍ന്ന് 97 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നാലെ എത്തിയ ചേതേശ്വര്‍ പുജാര (4),വിരാട് കോലി (0),അജിന്‍ക്യ രഹാനെ (5) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും ഭേദപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളത്.

ഇന്ത്യന്‍ നായകന്‍ കോലി നേരിട്ട ആദ്യ പന്തില്‍ത്തന്നെയാണ് ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങിയത്. കോലിയെ വിമര്‍ശിച്ചും അനുകൂലിച്ചുമെല്ലാം നിരവധി ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ വിരാട് കോലി കെ എല്‍ രാഹുലിന്റെ ബാറ്റിങ് കണ്ട് പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം റമീസ് രാജ.
Also Read: INDvENG: RRR- രോഹിത്, രാഹുല്‍, റെക്കോര്‍ഡ്! 10 വര്‍ഷത്തെ ചരിത്രം വഴിമാറി

'കെ എല്‍ രാഹുല്‍ ബാറ്റ് ചെയ്യുമ്പോള്‍ അവന്റെ പ്രകടനത്തില്‍ ഒരു കൃത്യത കാണാന്‍ സാധിക്കും. ഓഫ് സ്റ്റംപ് എവിടെയാണെന്ന വ്യക്തമായ ബോധത്തോടെയാണ് അവന്‍ ബാറ്റുവെക്കുന്നത്. ആ സാഹചര്യത്തില്‍ ബാറ്റുചെയ്യേണ്ടതെങ്ങനെയാണെന്നതിന് ഉദാഹരമാണ് രാഹുലിന്റെ ബാറ്റിങ്. രാഹുലിന്റെ ബാറ്റിങ്ങില്‍ നിന്ന് കോലിക്ക് പഠിക്കാനാവും. നിലയുറപ്പിക്കാന്‍ കോലി ആവിശ്യത്തിന് സമയമെടുക്കണം'-റമീസ് രാജ പറഞ്ഞു.
Also Read: IND vs ENG: 'പരിചയസമ്പത്തിന്റെ കുറവുണ്ട്, രോഹിതിന് മികവ് തെളിയിക്കാനുള്ള അവസരം'- ലക്ഷ്മണ്‍

കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം ഇന്ത്യക്ക് നല്‍കിയില്ലെങ്കിലും ശക്തമായി തിരിച്ചെത്താന്‍ ഇംഗ്ലണ്ടിനായി. ആന്‍ഡേഴ്‌സണിന്റെ ഇരട്ട വിക്കറ്റുകളാണ് കളി മാറ്റിയത്. റിഷഭ് പന്തിന് അതിവേഗം കളിച്ച് അര്‍ധ സെഞ്ച്വറിയും രാഹുലിന് സെഞ്ച്വറിയും നേടാനായാല്‍ ഇന്ത്യക്ക് വലിയ ആധിപത്യം നേടാനാവുമെന്നും റമീസ് രാജ പറഞ്ഞു.

ചേതേശ്വര്‍ പുജാരയുടെ ഫുട് വര്‍ക്കിനെ റമീസ് രാജ വിമര്‍ശിച്ചു. രണ്ട് പേരും പുറത്തായത് മികച്ച പന്തിലാണെങ്കിലും മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര വളരെ നിരാശപ്പെടുത്തുകയാണ്. പുജാരയുടെ ഫുട് വര്‍ക്ക് വളരെ മോശമാണ്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ അവന് നിയന്ത്രണം നഷ്ടമാകുന്നുണ്ടെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.
Also Read: IND vs ENG: 'സഹായിക്കാന്‍ ആരുമുണ്ടായില്ല', 2014ലെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് വിരാട് കോലി

Also Read: IND vs ENG: 'ഈ തകര്‍ച്ച ഹൃദയഭേദകം', ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സ്‌ട്രോസ്
രണ്ട് വര്‍ഷത്തോളമായി സെഞ്ച്വറി നേടാന്‍ പുജാരക്കായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പുജാരയുടെ ശരാശരി 28.3 മാത്രമായിരുന്നു. ഇംഗ്ലണ്ട് പരമ്പരയിലെ വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ പുജാരയുടെ അവസാന ടെസ്റ്റ് പരമ്പരയായി ഇത് മാറാനാണ് സാധ്യത. സ്ഥിരത കണ്ടെത്താനാവാത്ത അജിന്‍ക്യ രഹാനെക്കും നിര്‍ണ്ണായക പരമ്പരയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications