Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ടെസ്റ്റില്‍ ഇന്ത്യക്കു 'നടുവേദന', മധ്യനിര മാറാന്‍ സമയമായി! ആരൊക്കെ പുറത്താവും?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ 'നടുവേദന' വിടാതെ പിന്തുടരുകയാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ മികച്ച അടിത്തറ നല്‍കിയിട്ടും അത് മുതലെടുക്കുന്നതില്‍ മധ്യനിര ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഒരു ഘട്ടത്തില്‍ വിജയം പോലും പ്രതീക്ഷിച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇതാദ്യമായല്ല ടെസ്റ്റില്‍ മധ്യനിര ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. കുറച്ചു കാലമായി ഇതേ പ്രശ്‌നം ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

ടെസ്റ്റിനെ സംബന്ധിച്ച് മധ്യനിരയുടെ സംഭാവനയാണ് പലപ്പോഴും മല്‍സരവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുന്നത്. അതുകൊണ്ടു തന്നെ ഈ വിക്ക്‌നെസ് എത്രയും വേഗം മാറ്റിയെടുത്തില്ലെങ്കില്‍ അത് ഇന്ത്യയെ വലിയ ദുരന്തത്തിലേക്കായിരിക്കും വീഴ്ത്തുമെന്നുറപ്പാണ്. വളരെയേറെ പരിചയസമ്പത്തുള്ള, കഴിവ് തെളിയിച്ച താരങ്ങളാണ് ഇന്ത്യന്‍ മധ്യനിരയിലുള്ളത്യ എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ക്കു തുടര്‍ച്ചയായി പിഴയ്ക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

 പുജാര, കോലി, രഹാനെ

പുജാര, കോലി, രഹാനെ

ടെസ്റ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാട്ടിലും വിദേശത്തുമെല്ലാം ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ചേതേശ്വര്‍ പുജാര, നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരടങ്ങുന്ന മധ്യനിരയായിരുന്നു. ശക്തമായ മധ്യനിരയോടൊപ്പം പേസ് ബൗളിങും മികവിലേക്കുയര്‍ന്നത് ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറി.
പക്ഷെ 2020നു ശേഷമാണ് ഇന്ത്യക്കു മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പുജാര, കോലി, രഹാനെ തുടങ്ങി മൂന്നു പേരും തങ്ങളുടെ പഴയ് മികവ് ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു. അവസാനമായി ഇവര്‍ കളിച്ച 15 ഇന്നിങ്‌സുകളെടുത്താല്‍ അവയിലൊന്നും ടീം പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഈ മധ്യനിരയില്‍ നിന്നുണ്ടായിട്ടില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 ശരാശരി മോശം

ശരാശരി മോശം

മുകളില്‍ പരാമര്‍ശിച്ച കഴിഞ്ഞ 15 ഇന്നിങ്‌സുകളെടുത്താല്‍ മൂന്നു പേരുടെയും ബാറ്റിങ് ശരാശരി ദയനീമായിരുന്നുവെന്നു കാണാന്‍ കഴിയും. കോലിയുടെ ശരാശരി 23 ആണെണെങ്കില്‍ പുജാരയുടേത് 25.28ഉം രഹാനെയുടേത് 27ഉം ആയിരുന്നു. തമ്മില്‍ ഭേദം രഹാനെയാണന്നു മാത്രം. കോലിയുടെ പ്രകടനമാണ് ഏറ്റവുമധികം അമ്പരപ്പിക്കുന്നത്.
2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും കോലിക്കു സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല.

 പുജാര വിശ്വസ്തനല്ല

പുജാര വിശ്വസ്തനല്ല

ഒരു കാലത്ത് ഇന്ത്യയുടെ അടുത്ത വന്‍മതിലെന്നും ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന ബാറ്റ്‌സ്മാനായിരുന്നു പുജാര. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തില്‍ ടീമിനും ആരാധകര്‍ക്കമുള്ള പഴയ വിശ്വാസം നഷ്ടമായിരിക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ക്രീസിലെത്തി മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ അസാധാരണ മികവായിരുന്നു പുജാര നേരത്തേ പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ മിടുക്കും അദ്ദേഹത്തിന് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
ബൗളര്‍മാരെ ക്ഷീണിതരാക്കി പിന്നീട് ഇവ റണ്‍സാക്കി മാറ്റാന്‍ കേമനായിരുന്നു പുജാര. ആദ്യം പറഞ്ഞത് അദ്ദേഹം പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും റണ്‍സ് നേടാന്‍ പക്ഷെ വിഷമിക്കുകയാണ്. റണ്‍സിനായി ഒരുപാട് ബോളുകളാണ് പുജാര അടുത്ത കാലത്തായി നഷ്ടപ്പെടുത്തുന്നത്. ഇതു കാരണം ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം നേരിടുകയും ചെയ്യുന്നുണ്ട്. പുജാരയുടെ സ്‌ട്രൈക്ക് റേറ്റും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

 അസാധാരണമായ ഇന്നിങ്‌സ്

അസാധാരണമായ ഇന്നിങ്‌സ്

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അസാധാരണമായ ഇന്നിങ്‌സായിരുന്നു പുജാര കളിച്ചത്. വളരെ ശാന്തപ്രകൃതനായി കാണപ്പെട്ടിരുന്ന അദ്ദേഹം പക്ഷെ ഈ കളിയില്‍ വളരെ ആശങ്കയോടെ തിരക്കു പിടിച്ചായിരുന്നു ബാറ്റ് ചെയ്തത്. സാധാരണയായി കളിക്കാതെ ഒഴിവാക്കുന്ന ബോളുകളില്‍ പോലും പുജാര ഷോട്ടുകള്‍ കളിച്ചു. മാത്രമല്ല പലപ്പോഴും ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് പായിച്ച് സിംഗിളുകളെടുക്കാനും അദ്ദേഹം ശ്രമം നടത്തി.
ഈ കാരണത്താല്‍ ഓലി റോബിന്‍സണിന്റെ ബൗളിങില്‍ ഒരു തവണ പുജാര വിക്കറ്റിനു മുന്നില്‍ അകപ്പെട്ടെങ്കിലും ഡിആര്‍എസിന്റെ സഹായം തേടിയതു കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു.

 പുജാരയെ പുറത്തിരുത്തി

പുജാരയെ പുറത്തിരുത്തി

ടെസ്റ്റില്‍ നേരത്തേ പുജാരയെ ഇന്ത്യന്‍ നായകന്‍ കോലി കുറച്ചു മല്‍സരങ്ങളില്‍ സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പുറത്തിരുത്തിയിരുന്നു. 2015ല്‍ ശ്രീലങ്കയില്‍ നടന്ന ടെസ്റ്റിലും 2018ല്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയപ്പോഴുമായിരുന്നു കോലിയുടെ ഈ പരീക്ഷണം. എന്നാല്‍ പുറത്താക്കിയ ശേഷം ടീമിലേക്കു തിരിച്ചുവരവ് തകര്‍പ്പന്‍ പ്രകടനത്തോടെ പുജാര ഗംഭീരമാക്കിയിരുന്നു. സെഞ്ച്വറികളുമായിട്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ടീം മാനേജ്‌മെന്റിനു മറുപടി നല്‍കിയിട്ടുള്ളത്.

 കോലിക്ക് എന്തു പറ്റി?

കോലിക്ക് എന്തു പറ്റി?

ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി നേരത്തേ റണ്‍മെഷീനായി മാറിയിരുന്ന കോലി ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വീഴ്ച ഞെട്ടിക്കുന്നതാണ്. കോലിയില്‍ നിന്നും ടീം കൂടുതല്‍ സംഭാവന പ്രതീക്ഷിക്കുന്ന സമയം കൂടിയാണിത്. കാരണം പുജാര, രഹാനെ എന്നിവര്‍ നിരാശപ്പെടുത്തുന്നത് തുടരുന്നതിനാല്‍ ഈ കുറവ് നികത്തേണ്ട ചുമതല കൂടി അദ്ദേഹത്തിനുണ്ട്. പക്ഷെ പുജാര, രഹാനെ എന്നിവര്‍ക്കൊപ്പം താനും ചേര്‍ന്നിരിക്കുകയാണെന്നു കാണിക്കുന്ന തരത്തിലാണ് കോലിയും ഫ്‌ളോപ്പ് ഷോ തുടരുന്നത്.
രഹാനെയിലേക്കു വരികയാണെങ്കില്‍ അദ്ദേഹവും ദയനീയ പ്രകടനം തുടരുകയാണ്. ഇടയ്ക്കു ഒരു സെഞ്ച്വറിയോ, ഫിഫ്റ്റിയോ നേടിയാല്‍ പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. പ്രകടനത്തിലെ ഈ സ്ഥിരതയില്ലായ്മ ആവര്‍ത്തിക്കുകയാണെങ്കില്‍ രഹാനെയെ പുറത്തിരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.
ക്യാപ്റ്റന്‍ കൂടിയായതിനാല്‍ കോലിയെ തഴയുക ഇന്ത്യയെ സംബന്ധിച്ച് അസാധ്യമാണ്. എന്നാല്‍ പുജാര, രഹാനെ എന്നിവരുടെ സ്ഥാനം ഒട്ടും സുരക്ഷിതമല്ലെന്നു പറയേണ്ടിവരും. ഇതു തുടരുകയാണെങ്കില്‍ വൈകാതെ രാഹുല്‍, ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലുള്ള താരങ്ങള്‍ പകരം ഈ പൊസിഷനില്‍ കളിച്ചേക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Friday, August 6, 2021, 15:44 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+