Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നരമീറ്റര്‍ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം; മാധ്യമപ്രവര്‍ത്തകനെ 'നിര്‍ത്തിയങ്ങ് അപമാനിച്ച്' കോഹ്ലി

മൈതാനത്തിലെ മിന്നും പ്രകടനങ്ങള്‍ പോലെ തന്നെ വിരാട് കോഹ്ലി എന്ന നായകനെ വ്യത്യസ്തനാക്കുന്ന ഒന്നാണ് തുറന്ന് സംസാരിക്കുന്ന ശീലം. കളത്തിന് അകത്തും പുറത്തും തന്റെ വികാരങ്ങള്‍ അടക്കി വെക്കാന്‍ വിരാട് കോഹ്ലി ശ്രമിക്കാറില്ല. മനസിലുള്ളത് അതുപോലെ പ്രകടിപ്പിക്കും. അതിന്റെ പേരില്‍ പലരും കോഹ്ലിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തന്റെ ശൈലിയില്‍ കോഹ്ലി മാറ്റം വരുത്തേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും വിരാട് കൃത്യമായി തന്നെ മറുപടികള്‍ നല്‍കാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകന് വിരാട് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വെറും ചിരിയല്ല പൊട്ടിച്ചിരി തന്നെ പടര്‍ത്തുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വെര്‍ച്വല്‍ പ്രസ് മീറ്റിനിടെ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. രസകരമായ സംഭവമായിരുന്നു അരങ്ങേറിയത്.

Virat Kohli

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിരാട് മറുപടി നല്‍കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയ്ക്കായി മികച്ച പ്രകടനമായിരുന്നു വിരാട് നടത്തിയത്. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്നുമായി 593 റണ്‍സാണ് വിരാട് നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇതെല്ലാം കണക്കിലെടുത്തായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

''കോഹ്ലി, ഒരു ബാറ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനം ഏറെ മികച്ചതായിരുന്നു. പക്ഷെ നിങ്ങള്‍ എവിടെ പോയാലും ആളുകളുടെ പ്രതീക്ഷ ഉയരും. എല്ലാവരുടേയും കണ്ണുകള്‍ നിങ്ങളിലാണ്. അതുകൊണ്ട് ഇത്തവണ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ?'' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ. ഈ നെടുനീളന്‍ ചോദ്യത്തിന് എല്ലാവരും പ്രതീക്ഷിച്ചത് അതുപോലെ തന്നെ വിശദമായൊരു മറുപടിയായിരുന്നു.

എന്നാല്‍ തന്റെ ഉത്തരം ഇല്ല എന്നൊരു വാക്കില്‍ ഒതുക്കുകയായിരുന്നു വിരാട് ചെയ്തത്. പിന്നാലെ അടുത്ത ആളിലേക്ക് കടക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒറ്റ വാക്കിലെ മറുപടി കൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകനെ കോഹ്ലി ഇല്ലാതാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം കോഹ്ലിയുടേത് അഹങ്കാരമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ശക്തമാണ്.

ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയില്‍ നിന്നും തിരികെ വന്ന ഇന്ത്യ തരക്കേടില്ലാത്ത സ്‌കോറിലാണ് കളി അവസാനിപ്പിച്ചത്. ഒന്നാം ഇന്നിഗംസില്‍ 278 റണ്‍സെടുത്താണ് ഇന്ത്യ പുറത്താകുന്നത്. 84 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത്തും രാഹുലും ചേര്‍ന്നു നല്‍കിയ മികച്ച തുടക്കം ഇന്ത്യയുടെ മധ്യനിരയ്ക്ക് മുതലെടുക്കാന്‍ സാധിച്ചിരുന്നില്ല. നായകന്‍ വിരാട് കോഹ്ലി ജെയിംസ് ആന്റേഴ്‌സിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു.

എങ്കിലും പുറത്താകാതെ പിടിച്ചു നിന്ന രാഹുല്‍ കളിയില്‍ ഇന്ത്യയെ നിലനിര്‍ത്തി. പിന്നീട് വന്ന രവീന്ദ്ര ജഡേജ കൂടി അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യ തരക്കേടില്ലാത്ത സ്‌കോറിലേക്ക് എത്തുകയായിരുന്നു. നേരത്തെ 183 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്തായത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പേസര്‍മാരുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സില്‍ കെട്ടുകെട്ടിച്ചത്. നാല് വിക്കറ്റെടുത്ത ബുംറയും മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വിക്കറ്റെടുത്ത് ശാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്റേഴ്‌സണ്‍ നാല് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യയും വലിയ സ്‌കോറിലെത്താതെ വീണത്.

Story first published: Friday, August 6, 2021, 21:19 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+