Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണിത്', കോലിപ്പടയെ പ്രശംസിച്ച് ഗവാസ്‌കര്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 183 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 58 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുലും (57) റിഷഭ് പന്തും (7) ക്രീസില്‍ തുടരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.

1

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിടാന്‍ കോലിപ്പടക്ക് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനുള്ള പ്രതിഭാശേഷി ഇന്ത്യന്‍ ടീമിനുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ഇന്ത്യന്‍ ടീം ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

Also Read: IND vs ENG: ആന്‍ഡേഴ്‌സനോട് 'നാണംകെട്ട്' കോലി, ഗോള്‍ഡന്‍ ഡെക്ക് - മൂന്ന് നേര്‍ക്കുനേര്‍ റെക്കോഡുകളിതാ

2

'ഈ ഇന്ത്യന്‍ ടീമാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്നാണ് കരുതുന്നത്. 1983 മുതല്‍ 1986വരെയുള്ള ടീമിന് മാത്രമാണ് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെയത്ര സംതുലിതാവസ്ഥയുള്ളു. ഈ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ചത്. ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിച്ചവരാണവര്‍. കൂടാതെ നിരവധി ഗെയിം ചെയിഞ്ചര്‍മാരും ടീമിലുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകന്‍ വിരാട് കോലിയാണ്.

Also Read: ഇവര്‍ ഇതിഹാസങ്ങള്‍- പക്ഷെ ലോകകപ്പോ, ഐപിഎല്‍ ട്രോഫിയോ ഇല്ല!

3

അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. സീനിയര്‍ താരങ്ങളുടെ അഭാവത്തിലും തങ്ങള്‍ക്ക് കിരീടം നേടാനാവുമെന്ന് തെളിയിച്ച ടീമാണ് ഇന്ത്യ. പ്രതിഭാശാലിയുള്ള യുവതാരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്.

Also Read: IND vs ENG: 'അവന്‍ പ്രതിഭയാണെന്ന സത്യം ഞങ്ങള്‍ അംഗീകരിച്ചു'- പ്രശംസിച്ച് ആന്‍ഡേഴ്‌സന്‍

4

ഇക്കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റെങ്കിലും ടൂര്‍ണമെന്റിലുടെ നീളം ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടത്തിലെത്താന്‍ വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

Also Read: IND vs ENG: കാത്തിരിപ്പിന്റെ 622 ദിവസങ്ങള്‍, കോലിയുടെ സെഞ്ച്വറി എവിടെ? കണക്കുകള്‍ ദയനീയം

5

Also Read: IND vs ENG:'കോലിയും രഹാനെയും പുജാരയും ഒരു കാര്യം ചെയ്യരുത്' - ഉപദേശവുമായി സഹീര്‍ ഖാന്‍

ഇംഗ്ലണ്ടില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ഓര്‍മയും ഗവാസ്‌കര്‍ പങ്കുവെച്ചു. 'ലോര്‍ഡ്‌സില്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ടെസ്റ്റില്‍ ഏറ്റവും അധ്വാനിച്ച് നേടിയ അര്‍ധ സെഞ്ച്വറി. പുല്ല് നിറഞ്ഞ പിച്ചില്‍ ചെറിയ മഴയും എത്തിയതോടെ വളരെ വേഗവും സ്വിങും ലഭിച്ചു. ആദ്യമായാണ് അത്തരമൊരു ഗ്രീന്‍ പിച്ചില്‍ കളിച്ചത്. അതിനാല്‍ത്തന്നെ എന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് അതാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Friday, August 6, 2021, 15:43 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+