
ചേതേശ്വര്‍ പുജാര (4),വിരാട് കോലി (0),അജിന്‍ക്യ രഹാനെ (5) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇതില്‍ പുജാരയേയും കോലിയേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിന് ശക്തമായ തിരിച്ചുവരവിന് ആത്മവിശ്വാസം നല്‍കിയത്. കോലിയെ വീണ്ടും പുറത്താക്കിയ ആന്‍ഡേഴ്‌സന്‍ വീണ്ടും കൈയടി നേടി. നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ചില പ്രധാന കണക്കുകളിതാ.
Also Read: IND vs ENG: കാത്തിരിപ്പിന്റെ 622 ദിവസങ്ങള്‍, കോലിയുടെ സെഞ്ച്വറി എവിടെ? കണക്കുകള്‍ ദയനീയം

കോലിക്കും സച്ചിനും ഒരുപോലെ ഭീഷണി
32ാം വയസില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റും വിരാട് കോലിയുടെ വിക്കറ്റും നേടാന്‍ ജെയിംസ് ആന്‍ഡേഴ്‌സന് സാധിച്ചിരിക്കുകയാണ്. സച്ചിന് 32 വയസുള്ളപ്പോള്‍ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ആന്‍ഡേഴ്‌സന്‍ അദ്ദേഹത്തെ പുറത്താക്കിയത്. ഓഫ് സൈഡിന് പുറത്തെത്തിയ പന്തില്‍ ഷോട്ടിനെ ശ്രമിച്ച സച്ചിന് പിഴച്ചു. അദ്ദേഹത്തിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പറുടെ കൈയില്‍.
Also Read: IND vs ENG:'കോലിയും രഹാനെയും പുജാരയും ഒരു കാര്യം ചെയ്യരുത്' - ഉപദേശവുമായി സഹീര്‍ ഖാന്‍

ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പ്രായം 32 വയസ്. സച്ചിനെ പുറത്താക്കിയ അതേ വയസില്‍ കോലിയേയും ആന്‍ഡേഴ്‌സന്‍ മടക്കിയിരിക്കുന്നു. നോട്ടിങ്ഹാമില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ ഔട്ട് സ്വിങ് ബോളില്‍ കോലിയെ ആന്‍ഡേഴ്‌സന്‍ മടക്കുകയായിരുന്നു. ആന്‍ഡേഴ്‌സന്റെ എല്ലാം മികവും അനുഭവസമ്പത്തും ചേര്‍ന്ന പന്ത് തന്നെയായിരുന്നു അത്. സച്ചിനെ 12 തവണയും കോലിയെ ഒമ്പത് തവണയുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്.
Also Read: IND vs ENG: ഇന്ത്യ എത്ര സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു? രോഹിത് ശര്‍മ പറയുന്നതിങ്ങനെ

ഏഴ് വര്‍ഷം,454 പന്തുകളുടെ കാത്തിരിപ്പ്
2014 ആഗസ്റ്റ് ഏഴിന് മാഞ്ചസ്റ്ററില്‍ വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുന്നെ പുറത്താക്കാന്‍ ജെയിംസ് ആന്‍ഡേഴ്‌സനായി. ഇത് അഞ്ചാമത്തെ തവണെയായിരുന്നു ആന്‍ഡേഴ്‌സന് മുന്നില്‍ കോലി കുടുങ്ങുന്നത്. ഇതിന് ശേഷം 2016-17,2018,2020-2021 എന്നിങ്ങനെയായി 17 ഇന്നിങ്‌സുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തി. എന്നാല്‍ ഈ സമയത്തെല്ലാം ആന്‍ഡേഴ്‌സന് കീഴടങ്ങാന്‍ കോലി തയ്യാറായില്ല. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 454 പന്തുകള്‍ കോലിയുടെ വിക്കറ്റിനായി ആന്‍ഡേഴ്‌സന് എറിയേണ്ടി വന്നു.
Also Read: INDvENG: പുജാര ദ്രാവിഡല്ല, പുറത്താക്കൂ ബിസിസിഐ! രണ്ടു പേര്‍ വിരമിക്കുന്നതാണ് നല്ലതെന്നു ഫാന്‍സ്

206 റണ്‍സാണ് ഇക്കാലയളവില്‍ കോലി നേടിയത്. മൂന്ന് തവണ വിക്കറ്റ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ഫീല്‍ഡിങ് പിഴവുകളാല്‍ വിക്കറ്റ് ലഭിച്ചില്ല. ഒടുവില്‍ 2021 ആഗസ്റ്റ് 5ന് കാത്തിരിപ്പിന് വിരാമമിട്ട് കോലിയുടെ വിക്കറ്റ് നേടിയിരിക്കുന്നു. അതും എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ. ഇത് ആറാം തവണയാണ് ടെസ്റ്റില്‍ കോലിയെ ജിമ്മി വീഴ്ത്തുന്നത്. 619 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയവരില്‍ മൂന്നാം സ്ഥാനത്തുള്ള അനില്‍ കുംബ്ലെയുടെ (619) റെക്കോഡിനൊപ്പമെത്തി.
Also Read: INDvENG: ടെസ്റ്റിനെ രക്ഷിക്കാന്‍ അങ്ങനെയുള്ളവരെ പുറത്താക്കണം! - ഇന്ത്യയെ ട്രോളി ഫാന്‍സ്

കോലിയെ ഒന്നിലധികം തവണ പൂജ്യത്തിന് പുറത്താക്കി
2014ല്‍ കോലിയെ പൂജ്യത്തിന് പുറത്താക്കുമ്പോള്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം ആന്‍ഡേഴ്‌സന്റെ പേരിലായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന നോട്ടിങ്ഹാം ടെസ്റ്റില്‍ കോലിയെ പൂജ്യത്തിന് പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നിലധികം തവണ കോലിയെ പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആന്‍ഡേഴ്‌സന്‍ സ്വന്തം പേരിലാക്കി. 29 തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി പൂജ്യത്തിന് പുറത്തായി. ഇതില്‍ ആന്‍ഡേഴ്‌സന് മാത്രമാണ് രണ്ട് തവണ കോലിയെ പൂജ്യത്തിന് പുറത്താക്കാനായതെന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications











