Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: 'മതില്‍ ഇടിയുന്നു', പുജാരയ്ക്കു സംഭവിക്കുന്നതെന്ത്? പിഴവുകളറിയാം

മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ പുതിയ മതിലെന്നു വിശേഷിപ്പിക്കപ്പെട്ട ചേതേശ്വര്‍ പുജാരയ്ക്കു എന്താണ് സംഭവിക്കുന്നത്? ഒരു സമയത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. ടീമില്‍ മറ്റാര്‍ക്കൊക്കെ പിഴച്ചാലും അവിടെ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് പുജാരയെന്ന മതിലായിരുന്നു. പക്ഷെ ഇപ്പോള്‍ ഈ മതില്‍ ഇടിയുകയാണോയെന്ന് സംശയിക്കേണ്ടി വരും. കാരണം കഴിഞ്ഞ കുറച്ചു കാലമായുള്ള പുജാരയുടെ പ്രകടനങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യദിനവും പുജാര നിരാശപ്പെടുത്തി. നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ പുറത്താവുകയായിരുന്നു. മറ്റൊര മോശം പ്രകടനത്തോടെ ടീമില്‍ പുജാരയുടെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

 സെഞ്ച്വറി ക്ഷാമം

സെഞ്ച്വറി ക്ഷാമം

കഴിഞ്ഞ 30 മാസത്തോളമായി ഒരു സെഞ്ച്വറി പോലും ടെസ്റ്റില്‍ പുജാരയ്ക്കു നേടാനായിട്ടില്ല. നേരത്തേ മൂന്നാം നമ്പറില്‍ പകരം വയ്ക്കാനില്ലാത്ത താരമായിരുന്ന അദ്ദേഹം ഇപ്പോള്‍ ഏതു സമയവും പുറത്താക്കപ്പെടുമെന്ന ആശങ്കയിലാണ്.
2020ന്റെ തുടക്കം മുതലെടുത്താല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 25.28 ആണ്. ഇതിനിടെ അഞ്ചു ഫിഫ്റ്റിരളാണ് പുജാര നേടിയത്. ഓരോ 84 ബോളുകള്‍ കൂടുമ്പോഴും അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഈ കാലയളവില്‍ 1000 ബോളുകള്‍ നേരിട്ട ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവു മോശം ശരാശരിയുള്ളതും പുജാരയ്ക്കാണ്. വിദേശത്തു ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹത്തിന്റെ കളിഞ്ഞ 10 ടെസ്റ്റുകളിലെ ശരാശരി വെറും 24.10 ആണ്.

 പുജാരയുടെ ടെക്‌നിക്ക്

പുജാരയുടെ ടെക്‌നിക്ക്

ബാറ്റ് ചെയ്യുമ്പോള്‍ ബോട്ടം ഹാന്റിനെ കൂടുതലായി ആശ്രയിക്കുന്ന ശൈലിയാണ് പുജാരയുടേത്. ഈ ശൈലി കാരണമാണ് അദ്ദേഹത്തിനു വളരെ നന്നായി കട്ട് ഷോട്ട് കളിക്കാന്‍ സാധിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ മുന്നോട്ടു കയറി ഗ്യാപ്പുകളിലൂടെ ഷോട്ട് പായിച്ച് റണ്‍സെടുക്കാനും പുജാരയ്ക്കു കഴിയുന്നു. പക്ഷെ ഇതേ ശൈലിയെ തുടര്‍ന്നു ഫുള്‍, അല്ലെങ്കില്‍ സ്‌ട്രെയ്റ്റ് ബോളുകള്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനു തിരിച്ചടിയും നേരിടുന്നതായി കാണാം.

 ആന്‍ഡേഴ്‌സനെതിരേ പിഴയ്ക്കുന്നു

ആന്‍ഡേഴ്‌സനെതിരേ പിഴയ്ക്കുന്നു

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ആന്‍ഡേഴ്‌സനെതിരേ പുജാരയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇതിനകം എട്ടു തവണ അദ്ദേഹത്തെ ഇംഗ്ലീഷ് പേസര്‍ പുറത്താക്കിക്കഴിഞ്ഞു. ഏറ്റവുമധികം തവണ പുജാര കീഴടങ്ങിയിട്ടുള്ളതും ആന്‍ഡേഴ്‌സനു മുന്നില്‍ തന്നെയാണ്.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് (ഏഴു തവണ), ജോഷ് ഹേസല്‍വുഡ് (ആറു തവണ), ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് (അഞ്ചു തവണ), ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (നാലു തവണ) എന്നിവരാണ് കൂടുതല്‍ തവണ പുജാരയെ വീഴ്ത്തിയ മറ്റു ബൗളര്‍മാര്‍.

 സ്‌കോറിങ് വേഗം കുറഞ്ഞു

സ്‌കോറിങ് വേഗം കുറഞ്ഞു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള കണക്കുകള്‍ നോക്കിയാല്‍ പുജാരയുടെ സ്‌കോറിങിന്റെ വേഗം കുറഞ്ഞതായി കാണാന്‍ സാധിക്കും. ഇതു കാരണമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിലും ഇടിവുണ്ടായത്.
ടെസ്റ്റില്‍ ആദ്യത്തെ നാലു വര്‍ഷം 72.5, 85.7, 74.1, 70.8 എന്നിങ്ങനെയായിരുന്നു പുജാരയുടെ ഡോട്ട് ബോള്‍ ശരാശരി. പക്ഷെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഈ ശരാശരിയില്‍ നല്ല വ്യത്യാസമാണ് സംഭവിച്ചത്. 85.2, 85.2, 76.7, 80.8 എന്നിങ്ങനെയായിരുന്നു ഡോട്ട് ബോള്‍ ശരാശരി. മുമ്പത്തേതു പോലെ പുജാര ഇടയ്ക്കിടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ഇപ്പോള്‍ ശ്രമിക്കാറില്ല.

 ഫ്രണ്ട് ഫൂട്ടില്‍ കളിക്കണം

ഫ്രണ്ട് ഫൂട്ടില്‍ കളിക്കണം

ഫ്രണ്ട് ഫൂട്ടില്‍ കൂടുതലായി കളിക്കാനും പ്രതിരോധിക്കുമ്പോള്‍ പോലും ഗ്യാപ്പുകള്‍ കണ്ടെത്താനും പുജാര ശ്രമിക്കേണ്ടതുണ്ട്. ഇതിനായി തന്റെ ദിശയില്‍ വരുന്ന ബോളുകള്‍ക്കു നേരെ ബാറ്റ് ഫുള്‍ ഫേസില്‍ പിടിക്കേണ്ടതുണ്ട്. പക്ഷെ ശരീരത്തിനു നേരെ വരുന്ന ബോളുകള്‍ക്കെതിരേ ഇങ്ങനെ കളിക്കാത്തതാണ് അദ്ദേഹത്തിനു വിനയാവുന്നത്. ഇതു കാരണം സീം മൂവ്‌മെന്റിനെതിരേ പുജാര പതറുകയും ചെയ്യുന്നു. കൈല്‍ ജാമിസണ്‍, ഓലി റോബിന്‍സണ്‍, ഹേസല്‍വുഡ് പോലെയുള്ള ഉയരം കൂടിയ ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നതും ഈ ബാറ്റിങ് ശൈലി കൊണ്ടാണ്. ഇംഗ്ലണ്ടില്‍ 26.35ഉം ന്യൂസിലാന്‍ഡില്‍ 20ഉം സൗത്താഫ്രിക്കയില്‍ 31.62ഉം ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

 കരിയര്‍ തുലാസില്‍

കരിയര്‍ തുലാസില്‍

പുജാരയുടെ ടെസ്റ്റ് കരിയര്‍ ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാമിന്നിങ്‌സില്‍ മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തിനു കളിച്ചേ തീരൂ. ഇല്ലെങ്കില്‍ ഒരുപക്ഷെ രണ്ടാം ടെസ്റ്റില്‍ പുജാരയെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചേക്കും. ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലുള്ളവര്‍ അവസരം കാത്ത് പുറത്തു നില്‍ക്കുകയുമാണ്.
രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ മടങ്ങിയെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഒരുപക്ഷെ പുജാരയ്ക്കു പകരം മൂന്നാംനമ്പറില്‍ രാഹുലിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ഈ ടെസ്റ്റ് പരമ്പരയോടെ പുജാരയുടെ കരിയറിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമാവും. ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് കൂടിയാണിത്.

Story first published: Friday, August 6, 2021, 18:30 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+