Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'എനിക്കുറപ്പാണ്, ആ കാത്തിരിപ്പ് അവന്‍ ഇംഗ്ലണ്ടില്‍ത്തന്നെ അവസാനിപ്പിക്കും' — വെങ്‌സര്‍ക്കാര്‍

നോട്ടിങ്ഹാം: വിരാട് കോലിയുടെ മോശം ഫോമാണ് ഇന്ത്യയുടെ വിജയ,പരാജയങ്ങളേക്കാളും ആരാധകരെ ആശങ്കപ്പെടുത്തുന്നത്. സമീപകാലത്തായി തുടര്‍ച്ചയായി ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കോലി സെഞ്ച്വറി നേടിയിട്ട് ഇപ്പോള്‍ 622 ദിവസം പിന്നിടുന്നു. ടി20 ലോകകപ്പ് വരാനിരിക്കുന്ന ഇന്ത്യന്‍ നായകന്റെ മോശം പ്രകടനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

കോലി ഇന്ന് സെഞ്ച്വറി നേടും നാളെ സെഞ്ച്വറി നേടുമെന്ന തരത്തിലുള്ള പ്രതീക്ഷകള്‍ പ്രതീക്ഷകളായി മാത്രം ഒതുങ്ങുന്ന അവസ്ഥ. 2018ല്‍ ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം നിറഞ്ഞാടിയ കോലിക്ക് ആ പിഴയ മികവിലേക്ക് ഇപ്പോള്‍ ഉയരാനാവുന്നില്ല. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായ കോലിക്ക് ശക്തമായി തിരിച്ചുവരാനുള്ള അവസരം മുന്നിലുണ്ട്. ഇപ്പോഴിതാ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഇംഗ്ലണ്ടില്‍ത്തന്നെ അവസാനിപ്പിക്കുമെന്നുറപ്പുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍.

dilipvengsarkar

'സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഇംഗ്ലണ്ടില്‍ത്തന്നെ കോലിക്ക് തീര്‍ക്കാനാവുമെന്ന് എനിക്കുറപ്പുണ്ട്. രോഹിതും കോലിയുമാണ് നിലവിലെ ഇന്ത്യയുടെ ഏറ്റവും ശക്തരായ ബാറ്റ്‌സ്മാന്‍മാര്‍. ഇരുവരും തങ്ങളുടേതായ ശൈലിയില്‍ മികച്ച സ്‌കോര്‍ നേടുമെന്നാണ് കരുതുന്നത്. എല്ലാ താരങ്ങളും മികവ് കാട്ടണം. രണ്ട് ബാറ്റ്‌സ്മാന്‍മാരെ മാത്രം ആശ്രയിക്കാനാവില്ല. മറ്റുള്ളവരും അവസരത്തിനൊത്ത് ഉയരണം-വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളതെന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.യുവതാരം റിഷഭ് പന്തിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 'റിഷഭ് പന്ത് യുവതാരമാണ്. അവനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കണം. കൂടുതല്‍ വിദേശ പര്യടനത്തിന് ബിസിസി ഐ അവസരമൊരുക്കണം. ഇത്തവണ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ലോകോത്തര ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഷമി,ഇഷാന്ത്,ബുംറ,സിറാജ് എന്നിവരെല്ലാം ലോകോത്തര ബൗളര്‍മാരാണ്. ഇതാണ് ഇന്ത്യക്ക് മുന്നിലെ മികച്ച അവസരമെന്നാണ് കരുതുന്നത്'-വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ 183 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ 58 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുലിനൊപ്പം (57) റിഷഭ് പന്താണ് (7) ക്രീസില്‍.

Story first published: Friday, August 6, 2021, 15:37 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+