ഐപിഎല്‍: സ്റ്റാറാവാന്‍ സ്റ്റാര്‍ക്കില്ല.. കെകെആര്‍ കണ്ടെത്തി പകരക്കാരനെ, താരത്തിന് ഇതു കന്നി ഐപിഎല്‍

Written By:
ഇയാളാണ് സ്റ്റാർക്കിനു പകരക്കാരൻ, കൊൽക്കത്ത ആരാധകർ ആവേശത്തിൽ | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ സേവനം ലഭിക്കില്ല. ലേലത്തില്‍ 9.4 കോടി രൂപ വാരിയെറിഞ്ഞ്് കെകെആര്‍ സ്വന്തമാക്കിയ സ്റ്റാര്‍ക്കിന് പരിക്കാണ് ഐപിഎല്‍ നഷ്ടമാക്കിയത്. സ്റ്റാര്‍ക്കിന്റെ പകരക്കാരനായി ഇംഗ്ലണ്ട് പേസര്‍ ടോം ക്യുറാനെ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ക്യുറാന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. പരിക്കിന്റെ പിടിയിലായ സ്റ്റാര്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസീസിനായി കളിച്ചിരുന്നില്ല. പരിക്ക് ഗൗരവമുള്ളതാണെന്നു തെളിഞ്ഞതോടെയാണ് താരത്തിനു ഐപിഎല്ലും നഷ്ടമായത്.

കേരളം 'എക്‌സ്ട്രാ' ഹാപ്പി, ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫി, നേട്ടം 13 വര്‍ഷത്തിന് ശേഷം!!

കേരളത്തിന് 'സന്തോഷം'.... പിന്നാലെ ഗോകുലത്തിന് കണ്ണീര്‍, സൂപ്പര്‍ കപ്പില്‍ നിന്നും പുറത്ത്

1

2017 ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 മല്‍സരത്തില്‍ കളിച്ചാണ് ക്യുറാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 23 കാരനായ താരം പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലും പിന്നീട് ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ക്യുറാന്റെ ഏകദിന അരങ്ങേറ്റമെങ്കില്‍ ആഷസിലൂടെയാണ് താരം ടെസ്റ്റില്‍ തുടങ്ങിയത്.

2

ആറു ട്വന്റി20 മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ ക്യുറാന്‍ നേടിയിട്ടുള്ളത്. അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദേശീയ ടീമിനായും കൗണ്ടി ക്രിക്കറ്റിലും താരം നിരവധി തവണ ഇതു തെളിയിച്ചിട്ടുമുണ്ട്. ഇംഗ്ലണ്ടിനു പുറത്ത് ക്യുറാന്‍ ആദ്യമായി കളിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 2, 2018, 9:02 [IST]
Other articles published on Apr 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍