ശിഖര്‍ ധവാനെ അസഭ്യം പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡയ്ക്ക് പിഴ

Posted By: അന്‍വര്‍ സാദത്ത്

ജോഹന്നസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ മോശം പെരുമാറ്റം പുറത്തെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ. ഇതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്റും ബൗളര്‍ക്ക് വിധിച്ചു. പോര്‍ട്ട് എലിസബത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ശേഷമായിരുന്നു റബാഡയുടെ മോശം പെരുമാറ്റം. എട്ടാമത്തെ ഓവറിലാണ് ധവാനെ റബാഡ മടക്കിയത്. വിക്കറ്റ് വീഴ്ത്തിയ ആഘോഷത്തിനിടെ ടാറ്റ കൊടുക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഐപില്‍: വെടിക്കെട്ടിനു തിരികൊളുത്താന്‍ രോഹിതും ധോണിയും... സമയത്തില്‍ മാറ്റമില്ല

അന്താരാഷ്ട്ര മത്സരത്തിനിടെ എതിരാളിയെ പ്രകോപ്പിക്കുന്ന ഭാഷയും ആംഗ്യവും കാണിച്ച കുറ്റമാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ ഇയാള്‍ ഗൗള്‍ഡും, ഷോണ്‍ ജോര്‍ജ്ജും, തേഡ് അമ്പയര്‍ അലീം ദറും, ഫോര്‍ത്ത് അമ്പയര്‍ ബോണ്‍ഗാണി ജെലിയും ചുമത്തിയത്. മത്സരത്തിന് ശേഷം റബാഡ കുറ്റം സമ്മതിച്ചു. ഐസിസി മാച്ച് റഫറിമാരുടെ എമിറേറ്റ് എലൈറ്റ് പാനലിലെ ആന്‍ഡി പൈക്രോഫ്റ്റിന്റെ ഉത്തരവ് സ്വീകരിച്ചതോടെയാണ് വിചാരണ ഒഴിവാക്കിയത്.

shikhardhawan

ഇതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്ക് അഞ്ച് ഡീമെറിറ്റ് പോയിന്റുകളായി. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിനത്തില്‍ നിന്ന് മൂന്ന് പോയിന്റും, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഒരു പോയിന്റും റബാഡ വാങ്ങിക്കൂട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്നും സസ്‌പെന്‍ഷനും സിദ്ധിച്ചിരുന്നു. അടുത്ത 24 മാസം കൊണ്ട് എട്ട് ഡീമെറിറ്റ് പോയിന്റുകള്‍ കൂടി വാങ്ങിയാല്‍ റബാഡയ്ക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നോ, ഒരു ടെസ്റ്റ്, രണ്ട് ഏകദിനം/ടി20, അല്ലെങ്കില്‍ നാല് ഏകദിനം/ടി20 മത്സരങ്ങളില്‍ നിന്നോ സസ്‌പെന്‍ഷന്‍ ലഭിക്കും. അഞ്ചാം ഏകദിനത്തില്‍ 73 റണ്ണിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.


Story first published: Thursday, February 15, 2018, 10:57 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍