ഐപിഎല്‍: വെടിക്കെട്ടിനു തിരികൊളുത്താന്‍ രോഹിതും ധോണിയും... സമയത്തില്‍ മാറ്റമില്ല
മുംബൈ: ഐപിഎല്ലിനു വേണ്ടിയുള്ള കാത്തിരിപ്പ് തീരാന്‍ ഇനി കുറച്ചു നാള്‍ മാത്രം. 10 വയസ്സ് പൂര്‍ത്തിയായ ഐപിഎല്ലിന്റെ 11ാം സീസണിന് ഏപ്രില്‍ ഏഴിനു തുടക്കമാവും. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിനു മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍കിങ്‌സുമാണ് ആദ്യ കളിയില്‍ മുഖാമുഖം വരുന്നത്.
എട്ടു ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കിരീടമോഹവുമായി പോരിനിറങ്ങുന്നത്. രണ്ടു മുന്‍ ചാംപ്യന്‍മാരുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീസണിലെ ടൂര്‍ണമെന്റ്. ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലില്‍ മടങ്ങിയെത്തിയത്. ഇരുവരുടെയും വരവോടെ ഗുജറാത്ത് ലയണ്‍സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകള്‍ പുറത്തുപോവുകയും ചെയ്തു.

ആകെ 60 മല്‍സരങ്ങള്‍
ഫൈനലുള്‍പ്പെടെ ആകെ 60 മല്‍സരങ്ങളാണ് പുതിയ സീസണിലുള്ളത്. ഇതില്‍ 48 കളികളും രാത്രിയാണെങ്കില്‍ 12 മല്‍സരങ്ങള്‍ വൈകീട്ട് നടക്കും. ഹോം എവേ രീതികളിലായി എട്ടു ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുക.
മെയ് 20നാണ പ്രാഥമികറൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കുന്നത്. ഇത്തവണ ഉദ്ഘാടന മല്‍സരവും അവസാന കളിയും ചെന്നൈയുടേതാണെന്ന പ്രത്യേകത കൂടിയുണ്ട്. എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിവയുടെ വേദികള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്വാളിഫയര്‍ 1, ഫൈനല്‍ എന്നിവ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ്വാളിഫയര്‍ 1 മല്‍സം മെയ്22 നാണ് കലാശക്കളി മെയ് 27നു അരങ്ങേറും.

പഴയ സമയം തന്നെ
പുതിയ സീസണിലെ ഐപിഎല്ലിന്റെ മല്‍സരസമയത്തില്‍ മാറ്റമുണ്ടാവുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ ഗ്രൂപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് വൈകീട്ടത്തെ മല്‍സരങ്ങള്‍ 5.30നും രാത്രിയിലേത് ഏഴു മണിക്കും നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ മല്‍സരസമയം മാറ്റേണ്ടതില്ലെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. സമയം മാറ്റാനുള്ള നീക്കത്തിനെതിരേ പല ഫ്രാഞ്ചൈസികളും നേരത്തേ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതുവരെയുള്ളതു പോലെ തന്നെ വൈകീട്ടത്തെ മല്‍സരം നാലു മണിക്കും രാത്രിയിലേത് എട്ടു മണിക്കും തന്നെപുതിയ സീസണിലും നടക്കും.

ഒരു ദിനം രണ്ടു മല്‍സരം
പുതിയ സീസണിലെ ആദ്യ ഇരട്ട മല്‍സരം നടക്കുന്നത് ഏപ്രില്‍ എട്ടിനാണ്. വൈകീട്ട് നടക്കുന്ന കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. ദില്ലിയിലാണ് ഈ മല്‍സരം. രാത്രി എട്ടിനു കൊല്‍ക്കത്തയില്‍ നടക്കുന്ന മല്‍സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications