അമ്പമ്പോ ആന്‍ഡേഴ്‌സന്‍!! വാല്‍ഷിനെയും പിന്നിലാക്കി... കുറിച്ചത് അപൂര്‍വ്വറെക്കോര്‍ഡ്

Written By:

ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റില്‍ ഇനി ഏറ്റവുമധികം പന്തുകളെറിഞ്ഞ പേസ് ബൗളറെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. ന്യൂസിലന്‍ഡുമായി സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റിന്റെ അവസാനദിനമായികുന്നു ആന്‍ഡേഴ്‌സനെ തേടി ഈ റെക്കോര്‍ഡെത്തിയത്. ടെസ്റ്റ് കരിയറിലെ 30,020ാമത്തെ പന്തെറിഞ്ഞതോടെ അദ്ദേഹം പുതിയ റെക്കോര്‍ഡിന് അവകാശിയാവുകയായിരുന്നു. തന്റെ 17ാം ഓവറിലെ അവസാന പന്ത് ആന്‍ഡേഴ്‌സന്‍ എറിഞ്ഞത് ചരിത്രത്തിലേക്കായിരുന്നു.

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

ഐപിഎല്ലില്‍ ധോണിയുടെ കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ചെന്നൈ കോച്ച്

1

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ പേസ് ഇതിഹാസം കോട്‌നി വാല്‍ഷിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സനു മുന്നില്‍ വഴിമാറിയത്. 30,019 പന്തുകള്‍ എന്നതായിരുന്നു വാല്‍ഷിന്റെ റെക്കോര്‍ഡ്. ഇനി ആന്‍ഡേഴ്‌സനു മുന്നിലുള്ളത് മൂന്നു സ്പിന്നര്‍മാര്‍ മാത്രമാണ്. ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ മാത്രമേ ടെസ്റ്റില്‍ ആന്‍ഡേഴ്‌സനേക്കാള്‍ കൂടുതല്‍ ബൗള്‍ ചെയ്തിട്ടുള്ളൂ.

2

2015ന്റെ തുടക്കത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് ആന്‍ഡേഴ്‌സന്‍ പിന്നിട്ടിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ് അദ്ദേഹം. നിലവില്‍ 531 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്റെ പേരിലുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 9:21 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍