വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ജാഫറുടെ ഉപദേശം സെയ്‌നി 'കേട്ടു', പ്യുകോസ്‌കിയുടെ വിക്കറ്റും ലഭിച്ചു- തന്ത്രമറിയാം

ട്വിറ്ററിലൂടെയാണ് ജാഫര്‍ തന്ത്രം ഉപദേശിച്ചത്

സിഡ്‌നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും അരങ്ങേറ്റക്കാരനുമായ വില്‍ പ്യുകോസ്‌കിയെ പുറത്താക്കാന്‍ ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്‌നി പയറ്റിയത് വസീം ജാഫറുടെ തന്ത്രം. ജാഫര്‍ ട്വിറ്ററിലൂടെയായിരുന്നു പ്യുകോസ്‌കിയുടെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടിയത്. ഇത് ഉള്‍ക്കൊണ്ടു തന്നെ ബൗള്‍ ചെയ്ത് സെയ്‌നി വിക്കറ്റും സ്വന്തമാക്കി.

62 റണ്‍സെടുത്ത പ്യുകോസ്‌കിയെ സെയ്‌നി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 110 ബോളില്‍ നാലു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ജാഫറുടെ ട്വീറ്റ്

ജാഫറുടെ ട്വീറ്റ്

പ്യുകോസ്‌കി ഇതുവരെ ക്രോസ് ഷോട്ടുകളാണ് കൂടുതലും കളിച്ചത്. മിഡില്‍ സ്റ്റംപ് പലപ്പോഴും തുറന്നു കാണിക്കപ്പെടുകയും ചെയ്തിരുന്നു. പ്യുകോസ്‌കിക്കെതിരേ ഇന്ത്യ സ്റ്റംപുകള്‍ ലക്ഷ്യമിട്ട് ബൗള്‍ ചെയ്യണം, ലെഗ് സൈഡില്‍ ഫീല്‍ഡ് ക്രമീകരിക്കുകയും വേണം. ഏതെങ്കിലുമൊന്ന് പാഡിലേക്കു ഇരച്ചുകയറാന്‍ സാധ്യത കൂടുതലാണ്. ലെഗ് സ്റ്റംപ് യോര്‍ക്കറും നല്ലൊരു ഓപ്ഷനാണെന്നും ജാഫര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

പ്യുകോസ്‌കിയുടെ വിക്കറ്റ്

പ്യുകോസ്‌കിയുടെ വിക്കറ്റ്

ജാഫറുടെ ട്വീറ്റുകള്‍ വന്ന് കുറച്ചു മണിക്കൂറിനുള്ളില്‍ തന്നെ സെയ്‌നി പ്യുകോസ്‌കിയുടെ വിക്കറ്റെടുക്കുകയും ചെയ്തു. ഓഫ്‌സൈഡില്‍ ഷോട്ട് കളിക്കാനുള്ള ഓസീസ് താരത്തിന്റെ വീക്ക്‌നെസ് അദ്ദേഹം മുതലെടുക്കുകയായിരുന്നു.
സെയ്‌നിയുടെ പ്രധാന ആയുധമായ വേഗം തന്നെയായിരുന്നു പ്യുകോസ്‌കിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. 141.4 കിമി വേഗതയുള്ള സെയ്‌നിയുടെ ബോളിനെതിരേ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. പക്ഷെ ബാറ്റ് താഴുന്നതിനു മുമ്പ് തന്നെ ബോള്‍ പാഡില്‍ വന്ന് പതിച്ചു. സെയ്‌നിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ അപ്പീല്‍. താന്‍ ഔട്ടാണെന്നു പ്യുകോസ്‌കിക്കും ഉറപ്പായിരുന്നു. ഇതേ തുടര്‍ന്നു സഹതാരത്തോടു റിവ്യു വിളിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പോലും തേടാന്‍ ശ്രമിക്കാതെ അദ്ദേഹം ക്രീസ് വിടുകയും ചെയ്തു. സെയ്‌നിയുടെ കന്നി ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

ഓസീസിന് ഭേദപ്പെട്ട തുടക്കം

ഓസീസിന് ഭേദപ്പെട്ട തുടക്കം

സിഡ്‌നി ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടു വിക്കറ്റിന് 166 റണ്‍സെന്ന നിലയിലാണ്. പ്യുകോസ്‌കിയുടെയും (62) മാര്‍നസ് ലബ്യുഷെയ്‌നിന്റെയും (67*) ഫിഫ്റ്റികളാണ് ഓസീസിന് കരുത്തായത്.
149 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ലബ്യുഷെയ്‌നിന്റെ ഇന്നിങ്‌സ്. പ്യുകോസ്‌കി 110 ബോളില്‍ നാലു ബൗണ്ടറികള്‍ നേടി. ഫിഫ്റ്റി തികയ്ക്കും മുമ്പു തന്നെ താരത്തെ പുറത്താക്കാന്‍ ഇന്ത്യക്കു പല അവസരങ്ങളും ലഭിച്ചിരുന്നു. പ്യുകോസ്‌കിയുടെ രണ്ടു ക്യാച്ചുകളാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നഷ്ടപ്പെടുത്തിയത്. ഇതു കൂടാതെ ഒരു റണ്ണൗട്ടില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു.

Story first published: Thursday, January 7, 2021, 14:47 [IST]
Other articles published on Jan 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X