ഇസ് ഖേല്‍ കാ യാരോ ക്യാ കെഹനാ... എന്തൊരു ത്രില്‍, വൈറലായി ഐപിഎല്‍ ഗാനം, വീഡിയോ

Written By:

ദില്ലി: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ ചെറുപൂരമായ ഐപിഎല്ലിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിക്കുന്ന സംഗീതവും ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. പുറത്തിറങ്ങി വൈകാതെ തന്നെ ഈ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.

കണ്ടിട്ടും 'കണ്ടില്ലെന്ന്' നടിക്കുന്ന ബിസിസിഐ... ഇനിയുമെന്ത് നല്‍കണം? ആര്‍ക്കും വേണ്ടാത്ത ഹീറോസ്

പ്രീമിയര്‍ ലീഗ് കിരീടം ഇനി ആരും സ്വപ്‌നം കാണേണ്ട... 26ാം ജയം, കപ്പിന് തൊട്ടരികെ സിറ്റി

ഐപിഎല്‍: ജയിപ്പിക്കാനായി ജനിച്ചവര്‍... ഫൈനലില്‍ ഇവരാണ് ക്യാപ്റ്റനെങ്കില്‍ കപ്പുറപ്പ്!!

1

ഏപ്രില്‍ ഏഴിനാണ് ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്‍ ആരംഭിക്കുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈ കളിക്കുന്ന ആദ്യ ഐപിഎല്‍ മല്‍സരം കൂടിയാണിത്. ടീമുടമകളില്‍ ചിലര്‍ വാതുവയ്പ്പില്‍ പങ്കാളികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചെന്നൈക്കു രണ്ടു വര്‍ഷം വിലക്ക് നേരിടേണ്ടിവന്നത്.

2

ബിസിസിഐയും സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ കരാറിലെത്തിയ ശേഷമുള്ള കന്നി ഐപിഎല്‍ എന്ന പ്രത്യേകത കൂടി പുതിയ സീസണിലെ ടൂര്‍ണമന്റിനുണ്ട്. കഴിഞ്ഞ 10 വര്‍ഷവും സോണിക്കായിരുന്നു ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം. ബെസ്റ്റ് v/s ബെസ്റ്റ് എന്നാണ് ഐപിഎല്ലിന്റെ ഔദ്യോഗിക ഗാനത്തിനുപേരിട്ടിരിക്കുന്നത്. ഐപിഎല്ലിന്റെ മുഴുവന്‍ ആവേശവും സംഗീതത്തിലും വരികളിലും ദൃശ്യങ്ങളിലുമെല്ലാം കൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

3

ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുഗു എന്നീ അഞ്ചു ഭാഷകളില്‍ ഐപപിഎല്ലിന്റെ ഔദ്യോഗിക ഗാനമിറങ്ങിയിട്ടുണ്ട്. ടെലിവിഷന്‍, റേഡിയോ, മറ്റു ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്നിവയിലെല്ലാം ഇനി ഐപിഎല്‍ ഗാനം നിറഞ്ഞുനില്‍ക്കും.

4

പ്രഗല്‍ഭരായ ഒരു കൂട്ടം കലാകാരന്‍മാരാണ് ഐപിഎല്ലിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രശസ്ത ഫിലിംമേക്കറാ ഡാന്‍ മേസാണ് സംവിധായകനെങ്കില്‍ സംഗീതം നല്‍കിയത് രാജീവ് വി ഭല്ലയാണ്. അഞ്ചു ഭാഷകളിലം ഗാനം ആലപിച്ചത് സിദ്ധാര്‍ഥ് ബസ്രൂറാണ്.

Story first published: Tuesday, March 13, 2018, 10:26 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍