വനിതാ ഐപിഎല്‍ വരുന്നു; ഈ വര്‍ഷം പ്രദര്‍ശന മത്സരവുമായി ബിസിസിഐ

Posted By: rajesh mc
വനിതാ ഐപിഎല്‍ വരുന്നു | Oneindia Malayalam

മുംബൈ: വനിതാ ക്രിക്കറ്റ് താരങ്ങളെയും ഐപിഎല്ലിന്റെ ഭാഗമാക്കണമെന്ന് നേരത്തെ തന്നെ പല ഭാഗത്തുനിന്നും നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ചിലര്‍ പുരുഷ താരങ്ങള്‍ക്കൊപ്പം അവരെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായംപോലും നിര്‍ദ്ദേശിച്ചു. എന്നാല്‍, ബിസിസിഐയ്ക്ക് ഇക്കാര്യത്തില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ വനിതാ ഐപിഎല്ലിനുള്ള സൂചന നല്‍കി ഇത്തവണ പ്രദര്‍ശന മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ ആദ്യ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി വനിതാ ടി20 മത്സരം സംഘടിപ്പിക്കും. 20 ഇന്ത്യന്‍ താരങ്ങളും 10 വിദേശ താരങ്ങളും ഉള്‍പ്പെടെ 30 കളിക്കാരെ രണ്ടു ടീമുകളാക്കി തിരിച്ചാണ് പ്രദര്‍ശന മത്സരം.

bcci

സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി ഓഫ് അഡ്മിസ്‌ട്രേറ്റേര്‍സ് അംഗം ഡിയാന എഡ്യുല്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ ഉച്ചയ്ക്കുശേഷം 2.30 മത്സരം തുടങ്ങും. ഇരു ടീമുകളിലും 4 വീതം വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അന്തിമ ഇലവന്‍ ഇറങ്ങുക. ഐപിഎല്‍ വനിതാ ക്രിക്കറ്റിനുള്ള തുടക്കമെന്ന നിലയിലാണ് ബിസിസിഐ ഇതിനെ കാണുന്നതെന്നാണ് സൂചന. ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച കളി പരിചയവും പ്രകടനമികവും ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 8:24 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍