വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ വെടിക്കെട്ടുകാര്‍ ഐപിഎല്‍ അവസാനിപ്പിക്കുന്നു; വിരമിക്കാനൊരുങ്ങുന്നത് 5 പ്രമുഖ താരങ്ങള്‍

ഈ വെടിക്കെട്ടുകാര്‍ IPL അവസാനിപ്പിക്കുന്നു | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ തുടക്കം മുതല്‍ ഒട്ടേറെ കളിക്കാര്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ഓരോ ഐപിഎല്ലും ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതീക്ഷകളുമായാണ് വന്നണയുന്നത്. തിളങ്ങുന്നവര്‍ക്ക് അടുത്ത സീസണില്‍ കൂടുതല്‍ മികച്ച അവസരം ലഭിക്കും, ദേശീയ ടീമുകളില്‍നിന്നും വിളിയെത്തും. മങ്ങിപ്പോകുന്നവര്‍ക്ക് തിരിച്ചവരവ് തന്നെ പ്രയാസകരമാവുകയും ചെയ്യും.

തടുത്തിടാന്‍ ആവില്ല, ഐ.പി.എല്ലിലെ ഈ 13 റെക്കോഡും തിരുത്തും, തയ്യാറായി ഇവര്‍തടുത്തിടാന്‍ ആവില്ല, ഐ.പി.എല്ലിലെ ഈ 13 റെക്കോഡും തിരുത്തും, തയ്യാറായി ഇവര്‍

2008ലെ ആദ്യ ഐപിഎല്‍ മുതല്‍ ആരാധകരെ കോരിത്തരിപ്പിച്ച ഒരുപിടി താരങ്ങളുണ്ട്. പ്രായമായ ചിലര്‍ വിരമിച്ചുകഴിഞ്ഞു. വിരമിച്ചവര്‍ ടീമുകളുടെ ഉപദേശകരായും മറ്റും ഐപിഎല്ലില്‍ തന്നെ തുടരുന്നു. പ്രായവും ഫോമും കണക്കിലെടുത്താണ് പലരും കുട്ടിക്രിക്കറ്റില്‍നിന്നും വിരമിക്കുന്നത്. കളിക്കാരുടെ ചടുലത നഷ്ടപ്പെടുന്നതോടെ കളിയുടെ തന്ത്രങ്ങള്‍ മെനയാന്‍ ഇവര്‍ നിയോഗിക്കപ്പെടുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുന്ന ചില കളിക്കാരുണ്ട്. അവരുടെ പ്രകടനം ആരാധകര്‍ക്ക് ഈ സീസണ്‍ അവസാനിക്കുന്നതോടെ നഷ്ടമാകുമന്നര്‍ഥം.

യുവരാജ് സിങ്

യുവരാജ് സിങ്

രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച യുവരാജ് സിങ് ആണ് വിരമിക്കാനൊരുങ്ങുന്നവരിലെ പ്രമുഖന്‍. ഇത്തവണ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയ യുവി ഫോമില്‍ തിരിച്ചെത്തിയില്ലെങ്കില്‍ സീസണ്‍ അവസാനത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കും. 2015ലെ ഐപിഎല്ലില്‍ 16 കോടി രൂപയ്ക്ക് ദില്ലി ടീമില്‍ ഇടം നേടിയ കളിക്കാരനാണ് യുവി. 37 വയസായ യുവരാജ് നാളുകളായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. ഐപിഎല്‍ കരിയറിന് വിരാമമിടുന്നതോടെ യുവി അന്താരാഷ്ട്ര് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയേക്കും.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

ഓസ്‌ട്രേലിയയുടെ മുന്‍ ദേശീയതാരം ഷെയ്ന്‍ വാട്‌സണ്‍ ആണ് ഐപിഎല്‍ വിടാനൊരുങ്ങുന്ന മറ്റൊരു താരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഐപിഎല്ലില്‍ ഒട്ടേറെ മത്സരങ്ങള്‍ ടീമുകള്‍ക്കായി ജയിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുന്ന വാട്‌സണ്‍ ഇപ്പോള്‍ ചെന്നൈ ടീമിലാണ്. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍നിന്നും 555 റണ്‍സടിച്ച് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. അടുത്തവര്‍ഷം 38 വയസാകുന്ന വാട്‌സണ്‍ ഈ സീസണോടുകൂടി ഐപിഎല്ലില്‍ നിന്നും വിടവാങ്ങിയേക്കും.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ഏതു ദിശയിലേക്കും പന്ത് അടിച്ചുപറത്തുന്ന എബി ഡിവില്ലിയേഴ്‌സ് ആയിരിക്കും അടുത്ത സീസണില്‍ ആരാധകരുടെ മറ്റൊരു നഷ്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച താരം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടിയാണ് ഇക്കുറിയും ബാറ്റേന്തുക. 2020 സീസണില്‍ ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ക്കൂടി ബാംഗ്ലൂരിനായി കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ലോകകപ്പോടെ വിരമിക്കാനൊരുങ്ങുന്ന ഗെയ്‌ലിനും ഇത്തവണ ഒടുവിലത്തെ ഐപിഎല്‍ ആയിരിക്കും. ഐപിഎല്ലില്‍ 111 ഇന്നിങ്‌സുകളില്‍നിന്നായി 3994 റണ്‍സ് അടുച്ചുകൂട്ടിയ ഗെയ്ല്‍ വിരമിച്ചാല്‍ ആരാധകര്‍ക്ക് വലിയൊരു നഷ്ടമാകും അത്. അടുത്തവര്‍ഷം 40 വയസാകുന്ന ഗെയ്‌ലിന് ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടാകില്ലെന്ന് ഉറപ്പാണ്. ഇത്തവണ കിങ്‌സ് ഇലവനുവേണ്ടി ഏതു രീതിയില്‍ കളിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഗെയ്‌ലിന്റെ വിരമിക്കല്‍.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഐപിഎല്‍ അവസാനിപ്പിക്കാനൊരുങ്ങുന്ന മറ്റൊരു താരം. ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് താഹിര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ താഹിറിന് ഫോം നിലനിര്‍ത്താനായാല്‍ ഇനിയും കളിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും 37 വയസായിക്കഴിഞ്ഞ താരത്തേക്കാള്‍ യുവതാരങ്ങള്‍ക്കായും ചെന്നൈ പരിഗണന നല്‍കുക.

Story first published: Thursday, March 21, 2019, 15:13 [IST]
Other articles published on Mar 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X