വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഇതിഹാസങ്ങള്‍, പക്ഷെ ഇവര്‍ക്കു ഒരു സെഞ്ച്വറി പോലുമില്ല!

നാലു പേരെ അറിയാം

ഐപിഎല്ലിന്റെ 15 സീസണുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനു വേണ്ടിയാണ് ്ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. 2008 ഏപ്രില്‍ 18നു രാത്രിയിലാണ് ക്രിക്കറ്റ് വിപ്ലവത്തിനു തന്നൈ തുടക്കം കുറിച്ച ഐപിഎല്ലിനു കൊടിയേറിയത്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കെല്ലം തിരികൊളുത്തിയ ബാറ്റിങ് വെടിക്കെട്ട് പിന്നെ അവസാനിച്ചിട്ടില്ല. എത്രയെത്ര അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

logo

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ നിരവധി ഇതിഹാസ താരങ്ങളുടെ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. ബാറ്റര്‍മാര്‍ വാഴുന്ന ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ചത് ക്രിസ് ഗെയ്‌ലാണ് (ആറ്). അഞ്ചു സെഞ്ച്വറികള്‍ വീതമുള്ള വിരാട് കോലിയും ജോസ് ബട്‌ലറും പിന്നാലെയുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഒരു സെഞ്ച്വറി പോലും നേടാനാവാതെ പോയ ചില ബാറ്റിങ് ഇതിഹാസങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ് ടീമുകളെ നയിച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന കാലത്തായിരുന്നു ഐപിഎല്ലിന്റെ തുടക്കം. അതുകൊണ്ടു തന്നെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ദാദയ്ക്കു കഴിഞ്ഞതുമില്ല.
ആദ്യ സീസണില്‍ കെകെആറിനായി ഗാംഗുലി നേടിയത് 349 റണ്‍സായിരുന്നു.

sourav ganguly

ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സായിരുന്നു. 2011ലെ ലേലത്തില്‍ ആരും വാങ്ങാതെ തഴയപ്പെട്ട അദ്ദേഹത്തെ പിന്നീട് പൂനെ പകരക്കാരനായി ടീമിലെത്തിച്ചു. ഐപിഎല്ലിലെ ഓവറോള്‍ കരിയറെടുത്താല്‍ 106.80 മാത്രമാണ് ഗാംഗുലിയുടെ സ്‌ട്രൈക്ക് റേറ്റ്. 59 മല്‍സരങ്ങളില്‍ നിന്നും ഏഴു ഫിഫ്റ്റികളോടെ സമ്പാദ്യം 1349 റണ്‍സുമാണ്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡിനും ഐപിഎല്ലില്‍ സെഞ്ച്വറിയില്ല. ടൂര്‍ണമെന്റില്‍ ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ആറു സീസണുകളിലായി 89 മല്‍സരങ്ങളില്‍ ദ്രാവിഡ്് കളിക്കുകയും ചെയ്തു.
റോയല്‍സില്‍ മുന്‍നിരയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ആര്‍സിബിയില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ ഇല്ലായിരുന്നു. ഐപിഎല്‍ കരിയറില്‍ 115.51 സ്‌ട്രൈക്ക് റേറ്റോടെ ദ്രാവിഡ് നേടിയത് 2174 റണ്‍സാണ്. പുറത്താവാതെ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2008ലെ പ്രഥമ സീസണില്‍ ആസിബിക്കായി ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു ഈ പ്രകടനം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഐപിഎല്ലില്‍ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യവാനാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് യുവിയുടെ സ്ഥാനം. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം ഐപിഎല്ലില്‍ അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

yuvraj singh

എങ്കിലും ഐപിഎല്‍ ലേലത്തില്‍ എല്ലായ്‌പ്പോഴും ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായിരുന്നു യുവി. 2014ല്‍ 14 കോടിയും 15ല്‍ 16 കോടിയുമാണ് യുവരാജിനായി ഫ്രാഞ്ചൈസികള്‍ വാരിയെറിഞ്ഞത്. പക്ഷെ മൂല്യത്തനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 132 മല്‍സരങ്ങളില്‍ നിന്നായി യുവരാജ് നേടിയത് 2750 റണ്‍സാണ്. ആറു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി താരം കളിക്കുകയും ചെയ്തു. 2014ല്‍ ആര്‍സിബിക്കു വേണ്ടി നേടിയ 83 റണ്‍സാണ് യുവിയുടെ ഉയര്‍ന്ന സ്‌കോര്‍.

എംഎസ് ധോണി

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഐപിഎല്ലില്‍ സെഞ്ച്വറിയില്ലാത്ത മറ്റൊരു വമ്പന്‍ താരം. മറ്റു മൂന്നു പേരെയും പോലെ ധോണി ഇനിയും ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ല. പക്ഷെ ഇനിയൊരു സെഞ്ച്വറി അദ്ദേഹം നേടാനുള്ള സാധ്യതയും തീരെ കുറവാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള ധോണി രണ്ടു സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിന്റെയും ഭാഗമായിട്ടുണ്ട്.

ms dhoni

ഐപിഎല്‍ കരിയറെടുത്താല്‍ 234 മല്‍സരങ്ങളില്‍ നിന്നും ധോണി ഇതുവരെ നേടിയത് 4978 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 135.2 ആണ്. കരിയറില്‍ ഭൂരിഭാഗവും ഫിനിഷറുടെ റോളായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടു തന്നെ കൂടുതല്‍ ബോളുകള്‍ നേരിടാനുള്ള അവസരവും ലഭിച്ചില്ല. ഈ കാരണത്താല്‍ തന്നെ ധോണിക്കു ഐപിഎല്ലില്‍ സെഞ്ച്വറിയില്ലാത്തതിലും അദ്ഭുതമില്ല.

Story first published: Tuesday, May 31, 2022, 13:03 [IST]
Other articles published on May 31, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X