വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ രാജാക്കന്മാര്‍, മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് അധികമാരും അറിയാത്ത അഞ്ച് കാര്യങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ ഇതുവരെ അലമാരയിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ ഹാട്രിക് കിരീടം പ്രതീക്ഷിച്ചാണ് മുംബൈ ഇറങ്ങിയതെങ്കിലും പാതിവഴിയില്‍ ടൂര്‍ണമെന്റ് റദ്ദായി. രോഹിത് ശര്‍മ എന്ന നായകന്റെ മികവിനൊപ്പം ഏത് സമയത്തും ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ള ഒരുപറ്റം താരങ്ങളും ചേരുമ്പോള്‍ മുംബൈ എതിരാളികളുടെ പേടി സ്വപ്‌നമായി മാറുന്നു. വലിയ ആരാധക പിന്തുണയുള്ള ടീമാണ് മുംബൈയുടേത്. എന്നാല്‍ മുംബൈ ടീമിനെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത അഞ്ച് കാര്യങ്ങള്‍ ഇതാ.

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിച്ചു

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിച്ചു

ഐപിഎല്ലിലെ നിയമം അനുസരിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി താരങ്ങളുടെ എണ്ണം നാലാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ അഞ്ച് വിദേശ താരങ്ങളെ കളത്തിലിറക്കി. ചാമ്പ്യന്‍സ് ലീഗിലെ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ഇന്ത്യന്‍ താരങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഫീല്‍ഡിങ്ങിന് മുംബൈ അഞ്ച് താരങ്ങളെ ഇറക്കുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, ആന്‍ഡ്രൂ സൈമണ്‍സ്, ഡേവി ജേക്കബ്‌സ്, എയ്ഡന്‍ ബ്ലിസാര്‍ഡ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് കളത്തിലിറക്കിയത്.

മുംബൈ റാസോര്‍സ് എന്ന പേര്

മുംബൈ റാസോര്‍സ് എന്ന പേര്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേര് ഇന്ന് മുംബൈ റാസോര്‍സ് എന്നായേനെ. ടീമിന്റെ ലോഗോ സുദര്‍ശന ചക്രത്തിന് സമാനമായതാണ്. അതിനാല്‍ അതിനോട് യോജിക്കുന്ന രീതിയില്‍ മുംബൈ റാസോര്‍ എന്ന പേരിടാം എന്നായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍ സച്ചിന്‍ നിര്‍ദേശിച്ച മുംബൈ ഇന്ത്യന്‍സ് എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതിനാല്‍ പേര് അങ്ങനെയാക്കി മാറ്റുകയായിരുന്നു.

ഏറ്റവും ചിലവേറിയ ഐപിഎല്‍ ടീം

ഏറ്റവും ചിലവേറിയ ഐപിഎല്‍ ടീം

മുകേഷ് അംബാനി,നിത അംബാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ടീമെന്ന നിലയില്‍ മുംബൈ എന്നും ശ്രദ്ധിക്കപ്പെടുന്നുണ്ട്. 112 ദശലക്ഷം യുഎസ് ഡോളറിനാണ് മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥാവകാശം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയിരിക്കുന്നത്. ഇത് പ്രകാരം ടൂര്‍ണമെന്റിലെ ഏറ്റവും ചിലവേറിയ ടീം മുംബൈ ഇന്ത്യന്‍സിന്റേതാണ്.

മനീഷ് പാണ്ഡെയും അലക്‌സ് ഹെയ്ല്‍സും മുംബൈയുടെ ഭാഗമായിട്ടുണ്ട്

മനീഷ് പാണ്ഡെയും അലക്‌സ് ഹെയ്ല്‍സും മുംബൈയുടെ ഭാഗമായിട്ടുണ്ട്

ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും ഇംഗ്ലണ്ട് താരം അലെക്‌സ് ഹെയ്ല്‍സും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിട്ടുണ്ട്. പ്രഥമ സീസണിലാണ് മനീഷ് മുംബൈക്കായി കളിച്ചത്. മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത് മൂന്ന് റണ്‍സ് മാത്രം. തൊട്ടടുത്ത സീസണില്‍ ആര്‍സിബിയിലെത്തിയ മനീഷ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി. ഹെയ്ല്‍സ് ഒമ്പതാം സീസണിലാണ് മുംബൈയുടെ ഭാഗമായത്. പരിക്കേറ്റ കോറി ആന്‍ഡേഴ്‌സന്റെ പകരക്കാരനായാണ് ടീമിലെത്തിയത്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

പൊള്ളാര്‍ഡിനെ മുംബൈയിലെത്തിച്ച് ഡ്വെയ്ന്‍ ബ്രാവോ

പൊള്ളാര്‍ഡിനെ മുംബൈയിലെത്തിച്ച് ഡ്വെയ്ന്‍ ബ്രാവോ

മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ നട്ടെല്ലാണ് കീറോണ്‍ പൊള്ളാര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് കാരനായ പൊള്ളാര്‍ഡിനെ മുംബൈയിലെത്തിച്ചത് ഡ്വെയ്ന്‍ ബ്രാവോയാണ്. ആദ്യ രണ്ട് സീസണിന് ശേഷം മുംബൈ വിട്ട് സിഎസ്‌കെയിലേക്ക് പോകാന്‍ ബ്രാവോ തീരുമാനിച്ചു. ഇതോടെ തന്റെ പകരക്കാരനായി ബ്രാവോ പൊള്ളാര്‍ഡിനെ നിര്‍ദേശിക്കുകയായിരുന്നു. ഇത് പ്രകാരമാണ് പൊള്ളാര്‍ഡുമായി മുംബൈ മാനേജ്‌മെന്റ് കരാറിലെത്തിയത്.

Story first published: Friday, May 14, 2021, 14:50 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X