വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ താരലേലം: നടപടി ക്രമങ്ങള്‍, നിയമം, ആര്‍ടിഎം കാര്‍ഡ്... അറിയേണ്ടതെല്ലാം

ആകെ 578 താരങ്ങളാണ് ലേലത്തിനുണ്ടാവുക

By Manu

ബെംഗളൂരു: പുതിയ സീസണിലെ ഐപിഎല്ലിന്റെ താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കുന്ന ലേലത്തില്‍ ഏതൊക്കെ താരങ്ങളെ ടീമിലെത്തിക്കുമെന്ന അവസാനവട്ട പദ്ധതി തയ്യാറാക്കുകയാണ് ഫ്രാഞ്ചൈസികള്‍. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശ താരങ്ങളുമടക്കം ആകെ 578 താരങ്ങളാണ് ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്. ഇത്രയും താങ്ങൡ വെറും 198 പേരെ മാത്രമേ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളൂവെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

താരലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 80 കോടി രൂപയാണ്. ചില താരങ്ങളെ നിലനിര്‍ത്താന്‍ ഇതിനകം ഫ്രാഞ്ചൈസികള്‍ പണം ചെലവിട്ടു കഴിഞ്ഞു. ശേഷിച്ച തുകയായിരിക്കും ഇനി ലേലത്തില്‍ അവര്‍ക്കു ചെലവഴിക്കാന്‍ അര്‍ഹതയുണ്ടാവുക.

ലേലത്തില്‍ 27 താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്ക് വാങ്ങാന്‍ അനുമതിയുണ്ടാവുക. ഇവരില്‍ തന്നെ ഒമ്പത് വിദേശ താരങ്ങളെ മാത്രമേ വാങ്ങാവൂവെന്നും നിബന്ധനയുണ്ട്.

ലേലം എപ്പോള്‍, എവിടെ?

ലേലം എപ്പോള്‍, എവിടെ?

ജനുവരി 27, 28 (ശനി, ഞായര്‍) തിയ്യതികളിലാണ് താരലേലം നടക്കുന്നത്. ബെംഗളൂരുവിലെ റിറ്റ്‌സ് കാള്‍ട്ടനാണ് ലേലത്തിനു വേദിയാവുക. രാവിലെ ഒമ്പത് മണിക്ക് ലേല നടപടികള്‍ ആരംഭിക്കും.
ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്കില്‍ ലേലത്തിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. കൂടാതെ ഹോട്ട്‌സ്റ്റാറിലും തല്‍സമയ സംപ്രേക്ഷണമുണ്ട്.

 നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും

നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും

ബാറ്റ്‌സ്മാന്‍, ബൗളര്‍, ഓള്‍റൗണ്ടര്‍ എന്ന് തരംതിരിച്ച് ഗ്രൂപ്പുകളിലായിട്ടാവും ലേലത്തില്‍ താരങ്ങളുടെ പേര് ഉള്‍പ്പെടുത്തുന്നത്.
ലേലം വിളിക്കുന്നയാള്‍ ഇതില്‍ നിന്ന് ഓരോ കളിക്കാരുടെ പേരുകള്‍ പ്രഖ്യാപിക്കുന്നതോടെയാണ് ലേലത്തിന് തുടക്കമാവുക. താരത്തിന്റെ പേരിനൊപ്പം അടിസ്ഥാന വിലയും ലേലം വിളിക്കുന്നയാള്‍ പ്രഖ്യാപിക്കും. ലേലത്തില്‍ പങ്കെടുക്കുന്ന വിവിധ ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ വേദിയിലുണ്ടാവും. താരത്തെ ടീമിലെത്തിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ കൈവശമുള്ള ബോര്‍ഡ് ഉയര്‍ത്തിക്കാണിക്കും. ഏതു ഫ്രാഞ്ചൈസിയാണോ ഏറ്റവും ഉയര്‍ന്ന തുക പറയുന്നത് താരം അവര്‍ക്ക് സ്വന്തമാവും.
ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള താരം റൈറ്റ് ടു മാച്ചിന് (ആര്‍ടിഎം) അര്‍ഹനാണോയെന്നും ലേലം വിളിക്കുന്നയാള്‍ പരിശോധിക്കും. ആര്‍ടിഎം വഴി ഈ താരത്തെ നിലനിര്‍ത്താന്‍ താല്‍പ്പര്യമുണ്ടോയെന്നു തൊട്ടുമുമ്പത്തെ സീസണിലെ ടീമിനോട് ചോദിക്കുകയും ചെയ്യും. ഉണ്ടെങ്കില്‍ താരത്തെ വിറ്റുപോയ അതേ തുകയ്ക്ക് ഈ ടീമിന് താരത്ത തിരികെയെടുക്കാം.
താരത്തിനു വേണ്ടി ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ അയാള്‍ വില്‍ക്കപ്പെടാത്തവരുടെ ലിസ്റ്റിലേക്ക് മാറും
നിലവിലെ ലിസ്റ്റിലെ മുഴുവന്‍ താരങ്ങളുടെയും പേര് ലേലത്തില്‍ വിളിച്ചു കഴിഞ്ഞാല്‍ പിന്നീട് വില്‍ക്കപ്പെടാത്ത കളിക്കാരെ ഒരിക്കല്‍ക്കൂടി ലേലത്തിനു വയ്ക്കും. അടിസ്ഥാന വില പകുതിയാക്കിട്ടാവും വില്‍ക്കപ്പെടാത്ത താരത്തെ ലേലത്തില്‍ വയ്ക്കുന്നത്.

നിലനിര്‍ത്തിയ താരങ്ങള്‍

നിലനിര്‍ത്തിയ താരങ്ങള്‍

ലേലത്തിനു മുമ്പ് തന്നെ ചില താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അവസരം നല്‍കിയിരുന്നു. നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ലേലത്തിന് മുമ്പ് മൂന്നു പേരെയും ലേലത്തില്‍ ആര്‍ടിഎം വഴി രണ്ടു പേരെയുമടക്കം അഞ്ചു താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്ക് നിലനിര്‍ത്താന്‍ അനുമതിയുണ്ടായിരുന്നത്.
ചില ടീമുകള്‍ മൂന്നു താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ രണ്ടു പേരെയും ചിലര്‍ ഒരു താരത്തെ മാത്രവുമാണ് നിലനിര്‍ത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇത്തരത്തില്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രിസ് മോറിസ്.
കിങ്‌സ് ഇലവന്‍ പഞ്ചാബ്: അക്ഷര്‍ പട്ടേല്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ
രാജസ്ഥാന്‍ റോയല്‍സ്: സ്റ്റീവ് സ്മിത്ത്
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് സര്‍ഫ്രാസ് ഖാന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍

ഇവര്‍ ആര്‍ടിഎം കാര്‍ഡിന് അര്‍ഹര്‍

ഇവര്‍ ആര്‍ടിഎം കാര്‍ഡിന് അര്‍ഹര്‍

ഈ സീസണില്‍ ഇതാദ്യമായി ഐപിഎല്‍ ഭരണസമിതി ലേലത്തില്‍ പരീക്ഷിക്കുന്നതാണ് ആര്‍ടിഎം (റൈറ്റ് ടു മാച്ച്) കാര്‍ഡ് സംവിധാനം. തങ്ങള്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരെ നിലനിര്‍ത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. മൂന്നു താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി രണ്ടു പേരെ മാത്രമേ നിലനിര്‍ത്താന്‍ അനുവാദമുള്ളൂ.
എന്നാല്‍ മൂന്നില്‍ താഴേ താരങ്ങളെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയതെങ്കില്‍ ഇവര്‍ക്ക് പരമാവധി മൂന്നു കളിക്കാരെ ആര്‍ടിഎം കാര്‍ഡ് വഴി ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കും.

എന്താണ് ആര്‍ടിഎം?
ലേലത്തില്‍ മാത്രം ഫ്രാഞ്ചൈസിക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണിത്. എയെന്ന കളിക്കാരന്‍ ബിയെന്ന ടീമിനു വേണ്ടിയാണ് തൊട്ടുമുമ്പത്തെ സീസണില്‍ കളിച്ചതെന്ന് കരുതുക. പക്ഷെ ലേലത്തില്‍ സിയെന്ന ടീം ഈ താരത്തെ സ്വന്തമാക്കി. അപ്പോള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഈ താരത്തെ നിലനിര്‍ത്താന്‍ ബിയെന്ന ടീമിന് താല്‍പ്പര്യമുണ്ടോയെന്ന് ലേലം വിളിക്കുന്നയാള്‍ തിരക്കും. ഉണ്ടെങ്കില്‍ സി വാങ്ങിയ അതേ തുകയ്ക്ക് ഈ താരം ബിയില്‍ തിരിച്ചെത്തും. മറിച്ചാണെങ്കില്‍ ഈ താരം സി ടീമിലെ അംഗമായി മാറും.

ഇവര്‍ ആര്‍ടിഎമ്മിന് അര്‍ഹര്‍

ഇവര്‍ ആര്‍ടിഎമ്മിന് അര്‍ഹര്‍

ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി വിവിധ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താന്‍ അവകാശമുള്ള താരങ്ങള്‍ ഇവരാണ്.
ചെന്നൈ: ബ്രെന്‍ഡന്‍ മക്കുല്ലം, ഡ്വയ്ന്‍ ബ്രാവോ, ഫഫ് ഡുപ്ലെസിസ്, ബാബ അപരിജിത്, ഈശ്വര്‍ പാണ്ഡെ, റോനിത് മോറെ, ഡ്വയ്ന്‍ സ്മിത്ത്, ആന്‍ഡ്രു ടൈ.
ഡല്‍ഹി: ജെപി ഡുമിനി, മുഹമ്മദ് ഷമി, ക്വിന്റണ്‍ ഡികോക്ക്, ഷഹബാസ് നദീം, ജയന്ത് യാദവ്, അമിത് മിശ്ര, സഹീര്‍ ഖാന്‍, സാം ബില്ലിങ്‌സ്, സഞ്ജു സാംസണ്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, കരുണ്‍ നായര്‍, സിവി മിലിന്ദ്, സയ്ദ് അഹമ്മദ്, പ്രത്യുഷ് സിങ്, ആഞ്ചലോ മാത്യൂസ്, കോറി ആന്‍ഡേഴ്‌സണ്‍, കാഗിസോ റബാദ, പാറ്റ് കമ്മിന്‍സ്, അങ്കിത് ബവ്‌നെ, ആദിത്യ താരെ, മുരുകന്‍ അശ്വിന്‍, നവദീപ് സയ്‌നി, ശശാങ്ക് സിങ്.
പഞ്ചാബ്: മനന്‍ വോറ, ഗുര്‍കീരത് മന്‍ സിങ്, അനുരീത് സിങ്, സന്ദീപ് ശര്‍മ, ശര്‍ദ്ദുല്‍ താക്കൂര്‍, വൃധിമാന്‍ സാഹ, മുരളി വിജയ്, എന്‍എസ് നായിക്, മോഹിത് ശര്‍മ, കെസി കരിയപ്പ, അര്‍മാന്‍ ജാഫര്‍, പ്രദീപ് സാഹു, സ്വപ്‌നില്‍ സിങ്, ഹാഷിം അംല, മാര്‍ക്കസ് സ്റ്റോണിസ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് മില്ലര്‍, ഇയാന്‍ മോര്‍ഗന്‍, രാഹുല്‍ ടെവാറ്റിയ,ടി നടരാജന്‍, മാറ്റ് ഹെന്റി, വരുണ്‍ ആരോണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരന്‍ സമി, റിങ്കു സിങ്
കൊല്‍ക്കത്ത: ഗൗതം ഗംഭീര്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, പിയൂഷ് ചൗള, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്, യൂസുഫ് പത്താന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, അങ്കിത് രാജ്പൂത്ത്, റിഷി ധവാന്‍, സയന്‍ ഘോഷ്, സഞ്ജയ് യാദവ്, ഇഷാങ്ക് ജഗ്ഗി.
മുംബൈ: ശ്രേയസ് ഗോപാല്‍, നിതീഷ് റാണ, സിദ്ദേഷ് ലാദ്, സുചിത്ത്, ക്രുനാല്‍ പാണ്ഡ്യ, ദീപക് പുനിയ, ജിതേഷ് ശര്‍മ, ടിം സോത്തി, ജോസ് ബട്‌ലര്‍, മിച്ചെല്‍ മക്ലെന്‍ഗന്‍, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, കിരോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിങ്ക, മിച്ചെല്‍ ജോണ്‍സന്‍, കെ ഗൗതം
രാജസ്ഥാന്‍: അങ്കിത് ശര്‍മ, രജത് ഭാട്ടിയ, ജെയിംസ് ഫോക്‌നര്‍, ധവാല്‍ കുല്‍ക്കര്‍ണി, വിക്രജീത് മാലിക്ക്, അഭിഷേക് നായര്‍, അജിങ്ക്യ രഹാനെ, ദിനേഷ് സലുങ്കെ, പ്രവീണ്‍ താംബെ, ദിഷന്ത് യാഗ്നിക്, യുവാന്‍ തെറോണ്‍.
ബാംഗ്ലൂര്‍: ക്രിസ് ഗെയ്ല്‍, യുസ്‌വേന്ദ്ര ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍, മന്‍ദീപ് സിങ്, ആദം മില്‍നെ, ശ്രീനാഥ് അരവിന്ദ്, കേദാര്‍ യാദവ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റുവര്‍ട്ട് ബിന്നി, സാമുവല്‍ ബദ്രി, ട്രാവിസ് ഹെഡ്, സച്ചിന്‍ ബേബി, ഇഖ്ബാല്‍ അബ്ദുള്ള, ലോകേഷ് രാഹുല്‍, ആവേശ് ഖാന്‍, പവന്‍ നേഗി.
ഹൈദരാബാദ്: ശിഖര്‍ ധവാന്‍, മോയ്‌സസ് ഹെന്റിക്വ്‌സ്, നമാന്‍ ഓജ, റിക്കി ഭൂയ്, കെയ്ന്‍ വില്ല്യംസണ്‍, സിദ്ദാര്‍ഥ് കൗള്‍, ബിപുല്‍ ശര്‍മ, ആശിഷ് നെഹ്‌റ, യുവരാജ് സിങ്, ബെന്‍ കട്ടിങ്, അഭിമന്യു മിഥുന്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, മുഹമ്മദ് നബി, പ്രവീണ്‍ താംബെ.

രജിസ്റ്റര്‍ ചെയ്തവര്‍ ആയിരത്തിലധികം

രജിസ്റ്റര്‍ ചെയ്തവര്‍ ആയിരത്തിലധികം

ഐപിഎല്‍ ലേലത്തില്‍ ആകെ 1122 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവരില്‍ 578 പേരെയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 360 പേരും ഇന്ത്യന്‍ താരങ്ങളാണ്.
ഏറ്റവുമധികം വിദേശ താരങ്ങളുള്ളത് ഓസ്‌ട്രേലിയയല്‍ നിന്നാണ് (54). 42 കളിക്കാരുമായി ദക്ഷിണാഫ്രിക്ക തൊട്ടുതാഴെയുണ്ട്. ന്യൂസിലന്‍ഡിന്റെയും ഇംഗ്ലണ്ടിന്റെയും 24 കളിക്കാര്‍ ലേലത്തില്‍ അണിനിരക്കും. മറ്റു കണക്ക് ഇങ്ങനെയാണ്- വെസ്റ്റ് ഇന്‍ഡീസ് (34), ശ്രീലങ്ക (18), അഫ്ഗാനിസ്താന്‍ (10), ബംഗ്ലാദേശ് (6), സിംബാബ്‌വെ (4), അയര്‍ലന്‍ഡ് (1).

Story first published: Monday, January 22, 2018, 11:10 [IST]
Other articles published on Jan 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X