For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിനെ സിഎസ്‌കെയ്ക്ക് വേണ്ട, ഒരിക്കലും ടീമിലെടുക്കില്ല! കാരണമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി നടക്കുന്ന മെഗാ ലേലം നടക്കുന്നുണ്ട്. ഇതിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. മെഗാ ലേലം നടക്കാനുള്ളതിനാല്‍ വലിയ പൊളിച്ചെഴുത്ത് ടീമുകളിലെല്ലാം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പല വമ്പന്‍ ടീമുകളും കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതില്‍ ആരാധകരെ അമ്പരിപ്പിക്കുന്ന ചില കൂടുമാറ്റ റിപ്പോര്‍ട്ടുകളുമുണ്ട്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്നതാണ് ഇതിലൊന്ന്. അടുത്ത സീസണില്‍ ധോണി കളിക്കില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനായി സഞ്ജു എത്തുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. സഞ്ജു സാംസണിനെ സിഎസ്‌കെ ഒരിക്കലും ടീമിലേക്ക് എത്തിച്ചേക്കില്ല. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്.

എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ കാരണം സിഎസ്‌കെയുടെ ശൈലിക്ക് യോജിച്ച കളിക്കാരനല്ല സഞ്ജു. പക്വതയോടെ കളിക്കുന്ന താരങ്ങളുടെ നിരയാണ് സിഎസ്‌കെ. എന്നാല്‍ സഞ്ജു ഇത്തരത്തില്‍ പക്വതയുള്ള താരമാണെന്ന് പറയാനാവില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന ശൈലിയാണ് സഞ്ജുവിന്റേത്. തന്ത്രപരമായ ക്രിക്കറ്റ് കളിക്കുന്ന സിഎസ്‌കെയോട് ചേര്‍ന്ന് പോകാന്‍ സഞ്ജുവിന് വളരെ പ്രയാസമായിരിക്കും.

സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. അന്ന് ഇതിന് നിഷേധിച്ച് സിഎസ്‌കെ ഉടമകള്‍ തന്നെ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ താല്‍പര്യം കാട്ടാന്‍ സാധ്യത കുറവാണ്.

sanju samson ipl 2025

രണ്ടാമത്തെ കാര്യം ധോണിക്ക് പകരക്കാരനായാണ് സിഎസ്‌കെയ്ക്ക് വിക്കറ്റ് കീപ്പറെ വേണ്ടത്. അതുകൊണ്ടുതന്നെ ഈ റോളില്‍ സഞ്ജു എത്രത്തോളം അനുയോജ്യനാണെന്ന ചോദ്യം ഉയരും. ധോണിയുടെ സീറ്റിലേക്കെത്താനുള്ള യോഗ്യത നിലവില്‍ സഞ്ജുവിന് സിഎസ്‌കെ നല്‍കിയേക്കില്ല. പിന്തുണക്കാന്‍ പ്രമുഖരില്ലാത്ത താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജുവിനെ സിഎസ്‌കെയിലേക്കെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് വലിയ താല്‍പര്യം കാട്ടിയേക്കില്ല.

മറ്റൊരു കാര്യം ഇന്ത്യന്‍ ടീമില്‍ അധികം അവസരമില്ലാത്ത താരമാണ് സഞ്ജു. സമീപകാലത്തായി സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിച്ച മത്സരങ്ങള്‍ വിരളമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായിരുന്നു. ഇനി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ഉണ്ടാകുമോയെന്ന കാര്യത്തിലടക്കം സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെ തയ്യാറാവില്ലെന്നുറപ്പ്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു തുടരാനാണ് സാധ്യത കൂടുതല്‍. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ പോകാന്‍ കൂടുതല്‍ സാധ്യത ഡല്‍ഹി ക്യാപിറ്റല്‍സാണ്. നേരത്തെ രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹിക്കായി കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. സെഞ്ച്വറി പ്രകടനമടക്കം നടത്തി ഡല്‍ഹിക്കൊപ്പം സഞ്ജു കസറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡല്‍ഹിയാണ് സഞ്ജുവിന് ഏറ്റവും ഉത്തമമായ മറ്റൊരു ടീം. സിഎസ്‌കെ സഞ്ജുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.

സിഎസ്‌കെയില്‍ നിന്ന് ധോണി വിരമിച്ചാല്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ കൊണ്ടുവരാനാവും അവര്‍ ശ്രമിക്കുക. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായത് റിഷഭാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയിലും ഇത് തന്നെ സംഭവിക്കാനാണ് സാധ്യത കൂടുതല്‍. ധോണി വിരമിച്ചാല്‍ റിഷഭ് പന്തിനെയാവും സിഎസ്‌കെ ടീമിലെത്തിക്കുക. സഞ്ജു സാംസണെ ഒപ്പം കൂട്ടാന്‍ സിഎസ്‌കെ നിലവില്‍ തയ്യാറാവില്ലെന്ന് തന്നെ പറയാം.

Story first published: Saturday, August 24, 2024, 15:57 [IST]
Other articles published on Aug 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+