ഐപിഎല്ലിന്റെ മെഗാ താരലേലം വരാനിരിക്കെ രാജസ്ഥാന്‍ റോയല്‍സും അടിമുടി ഉടച്ചു വാര്‍ക്കാനുള്ള പടയൊരുക്കത്തിലാണ്. 2022ലെ മെഗാ ലേലത്തിനു ശേഷം വളരെ സന്തുലതവും ശക്തവുമായ ടീമിനെയാണ് റോയല്‍സിനു ലഭിച്ചത്. കാരണം ലേലത്തില്‍ മാച്ച് വിന്നര്‍മാരായ ചില ലോകോത്തര കളിക്കാരെ സ്വന്തമാക്കാന്‍ റോയല്‍സിനായിരുന്നു. എന്നാല്‍ അടുത്ത മെഗാ ലേലം ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കെ ഇവരില്‍ പലരെയും റോയല്‍സിനു നിലനിര്‍ത്താന്‍ സാധിക്കില്ല.
കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ ഓരോ തവണ ഫൈനലിലും പ്ലേഓഫിലുമെത്താന്‍ റോയല്‍സിനായിരുന്നു. 2023ലെ സീസണിലാണ് അവര്‍ക്കു നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമാവുകയും പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു വീഴുകയും ചെയ്തത്. കഴിഞ്ഞ സീസണിലും സഞ്ജു സാംസണ്‍ നയിച്ച പിങ്ക് ആര്‍മി പ്ലേഓഫിലുണ്ടായിരുന്നു. പക്ഷെ ഫൈനലിലേക്കു മുന്നേറാന്‍ അവര്‍ക്കായില്ല. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് അവര്‍ പരാജയം സമ്മതിച്ചത്.

അടുത്ത സീസണില്‍ ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡായിരിക്കും റോയല്‍സിനെ പരിശീപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ കോച്ചും ഡയറക്ടറുമായ കുമാര്‍ സങ്കക്കാര ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം കോച്ചാവാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കൂടിയായ അദ്ദേഹം ടീം വിട്ടാല്‍ പകരം മുന്‍ ക്യാപ്റ്റനും ഡയറക്ടറുമായിരുന്ന ദ്രാവിഡിനെ കൊണ്ടുവരാനാണ് റോയല്‍സിന്റെ നീക്കം.
മെഗാ ലേലത്തിനു മുമ്പ് ചില ഇന്ത്യന്‍ താരങ്ങളെ റോയല്‍സ് കൈവിടാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. പരിക്കുകളുടെ തോഴനായ അദ്ദേഹത്തിനു കഴിഞ്ഞ രണ്ടു സീസണകളും നഷ്ടമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും 2022ലെ മെഗാ ലേലത്തില്‍ റോയല്‍സിലെത്തിയ ശേഷം ഒരു സീസണ്‍ മാത്രമേ പ്രസിദ്ധ് കളിച്ചിട്ടുള്ളൂ.
2022ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍ 2023ല്‍ പരിക്കു കാരണം ഒരു മല്‍സരം പോലും പ്രസിദ്ധിനു കളിക്കാനായല്ല. കഴിഞ്ഞ വര്‍ഷം വീണ്ടും പരിക്കേറ്റതോടെ സീസണ്‍ മുഴുവന്‍ പേസര്‍ക്കു നഷ്ടമായി. പരിക്കുകളുടെ തോഴനായ പ്രസിദ്ധിനെ ഇനി റോയല്‍സിനു ആവശ്യമില്ല. അതുകൊണ്ടു തന്നെ കൈവടുകയും ചെയ്യും.
ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളറായ നവദീപ് സെയ്‌നിയാണ് ഈ ലിസ്റ്റിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചു കഴിഞ്ഞ താരമാണ് സെയ്‌നി. ഇന്ത്യക്കായി ടെസ്റ്റിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലുമെല്ലാം താരം കൡക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമായിരുന്നപ്പോള്‍ സെയ്‌നിക്കു പ്ലെയിങ് ഇലവനില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു.

പക്ഷെ മെഗാ ലേലത്തില്‍ റോയല്‍സിലേക്കു വന്നതു മുതല്‍ സെയ്‌നിക്കു കഷ്ടകാലമാണ്. സ്ഥിരമായി സൈഡ് ബെഞ്ചിലാണ് ഇവിടെ അദ്ദേഹത്തിന്റെ സ്ഥാനം. അവസാന സീസണില്‍ സെയ്‌നിയെ ഒരു മല്‍സരത്തില്‍ പോലും റോയല്‍സ് കളിപ്പിച്ചതുമില്ല. ടീമില്‍ അധിപ്പറ്റായി മാറിയ അദ്ദേഹത്തെ മെഹഗാ ലേലത്തിനു മുമ്പ് ഫ്രാഞ്ചൈസി ഉറപ്പായും കൈവിടും.
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശുഭം ദുബെയാണ് ലിസ്റ്റിലെ അടുത്തയാള്‍. വമ്പനടിക്കാരനായ മധ്യനിര ബാറ്റര്‍ കഴിഞ്ഞ സീസണിലാണ് റോയല്‍സിലെത്തിയത്. പക്ഷെ നാലു മല്‍സരങ്ങളില്‍ മാത്രമേ ദുബെയെ അവര്‍ കളിപ്പിച്ചുള്ളൂ. 25 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സേ്‌കോര്‍.