വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബി നിലനിര്‍ത്തുന്ന മൂന്നു പേര്‍- രണ്ടു പേരുടെ കാര്യമുറപ്പ്! ഒരാളുടേത് സംശയം

മെഗാ ലേലം നടക്കാനിരിക്കുകയാണ്

ഐപിഎല്ലിന്റെ 15ാം സീസണാണ് 2022ല്‍ നടക്കാനിരിക്കുന്നത്. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സീസണിനു മെഗാ താരലേലവും നടക്കും. എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി തന്നെ ഇതോടെ കാണാന്‍ സാധിക്കും.

3 players RCB could retain ahead of the IPL 2022 mega auction

ലേലത്തിനു മുമ്പ് മൂന്നു താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്കു നിലനിര്‍ത്താന്‍ അനുവാദമുള്ളൂ. ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു പേരെ ടീമിലേക്കു തിരികെ കൊണ്ടുവരാനും സാധിക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നു പേര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

 മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ആര്‍സിബിക്കായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരങ്ങളിലൊരാളാണെങ്കിലും ഈ സീസണിലെ മോശം ഫോം കാരണം അടുത്ത തവണ നിലനിര്‍ത്തുമോയെന്ന കാര്യം സംശയമാണ്. ചഹലിനു പകരം മിന്നുന്ന ഫോമിലുള്ള പേസര്‍ മുഹമ്മദ് സിറാജിനെയാവും ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യത.
ഈ സീസണില്‍ ഉജ്ജ്വല ഫോമിലായിരുന്നു സിറാജ്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമെല്ലാം താരം ഒരുപോലെ മികവ് പുലര്‍ത്തി. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ സിറാജ് ഇത്തവണ വീഴ്ത്തിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കു ഏറെ പ്രിയപ്പെട്ട ബൗളര്‍മാരില്‍ ഒരാളായി താരം മാറിയിരിക്കുകയാണ്.

 എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ആര്‍സിബി നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള താരങ്ങളിലൊരാള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. മിസ്റ്റര്‍ 360യെന്നു വിളിക്കപ്പെടുന്ന അദ്ദേഹം ഒരു സീസണില്‍പ്പോലും ആര്‍സിബിയെ നിരാശപ്പെടുത്തിയിട്ടില്ല.
2018ലെ മെഗാ ലേലത്തിലും എബിഡിയെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു. ഇത്തവണയും ഇതാവര്‍ത്തിക്കുമെന്നുറപ്പാണ്. ഈ സീസണിലും മികച്ച പ്രകടനമാണ് എബിഡി നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 207 റണ്‍സ് താരം നേടിയിരുന്നു. 2011 മുതല്‍ അദ്ദേഹം ആര്‍സിബിക്കൊപ്പമുണ്ട്
.

 വിരാട് കോലി

വിരാട് കോലി

എബിഡിയെക്കൂടാതെ ആര്‍സിബി നിലനിര്‍ത്തുമെന്നുറപ്പുള്ള രണ്ടാമത്തെയാള്‍ നായകന്‍ വിരാട് കോലി തന്നെയാണ്. ഐപിഎല്‍ കരിയറിലുടനീളം ഒരേയൊരു ടീമിനു വേണ്ടി കളിച്ചിട്ടുള്ള ഏക താരമാണ് കോലി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം ആര്‍സിബിയുടെ കൂടാരത്തിലുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി. ഈ വര്‍ഷം 6000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടിരുന്നു. ആര്‍സിബിയെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ ഇനിയുമായിട്ടില്ലെങ്കിലും കോലിയെ ഒഴിവാക്കാനോ, നായകസ്ഥാനത്തു നിന്നു മാറ്റാനോ ആര്‍സിബി ആഗ്രഹിക്കുന്നില്ല.

Story first published: Wednesday, June 9, 2021, 12:26 [IST]
Other articles published on Jun 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X