വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, ബാബറോ, കവര്‍ ഡ്രൈവ് മാസ്റ്ററാര്? ഫിഞ്ച് പറയുന്നു

ഇരുവരും ലോകോത്തര ബാറ്റര്‍മാരാണ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെയും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെയും സ്ഥാനം. ചില ഷോട്ടുകള്‍ രണ്ടു പേരുടെയും ട്രേഡ് മാര്‍ക്കുകളാണ്. ഇതിലൊന്നാണ് കവര്‍ ഡ്രൈവ്. കണ്ണഞ്ചിപ്പിക്കുന്ന കവര്‍ ഡ്രൈവുകള്‍ പായിക്കാന്‍ ഇരുവരും കോലിയും ബാബറും മിടുക്കരാണ്. പക്ഷെ ഇവയില്‍ ആരാണ് കവര്‍ ഡ്രൈവ് മാസ്റ്റര്‍? ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയെന്നത് എളപ്പമല്ല. കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേിയന്‍ ഓപ്പണറും വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ച്.

1

ഐപിഎല്ലിന്റെ 15ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമാണ് ആരോണ്‍ ഫിഞ്ച്. ദേശീയ ടീമിനൊപ്പമുള്ള പരമ്പരകള്‍ക്കു ശേഷം അദ്ദേഹം ഇപ്പോള്‍ കെകെആറിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഫിഞ്ചുമായി ആരാധകര്‍ക്കു സംവദിക്കാന്‍ കെകെആര്‍ അവസരമൊരുക്കിയിരുന്നു. ഈ ചോദ്യോത്തര വേളയിലാണ് ഒരു ക്രിക്കറ്റ് ഫാന്‍ ആരാണ് കവര്‍ഡ്രൈവ് മാസ്റ്ററെന്നു ഓസീസ് താരത്തോടു ചോദിച്ചത്.

2

ട്വിറ്ററിലൂടെയായിരുന്നു ആരോണ്‍ ഫിഞ്ച് കെകെആര്‍ ഫാന്‍സിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. ആരോണ്‍, കവര്‍ഡ്രൈവ് ഏറ്റവും നന്നായി കളിക്കുന്നത് ആരാണെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത് എന്നായിരുന്നു ഫാനിന്റെ ചോദ്യം. പിന്നാലെ ഫിഞ്ചിന്റെ മറുപടി വരികയും ചെയ്തു. വിരാട് കോലിയും ബാബര്‍ ആസവും- ഈ ഷോട്ട് ഇവര്‍ രണ്ടു പേരും കളിക്കുന്നത് കാണുന്നത് ശരിക്കുമൊരു ട്രീറ്റ് തന്നെയാണ് എന്നായിരുന്നു ഫിഞ്ച് നല്‍കിയ മറുപടി.

3

ഇത്തവണത്തെ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്ന താരങ്ങളിലൊരാളായിരുന്നു ആരോണ്‍ ഫിഞ്ച്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സിന്റെ പകരക്കാരനായാണ് ഫിഞ്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കു വന്നിരിക്കുന്നത്. ലേലത്തില്‍ കെകെആറിലെത്തിയ താരമായിരുന്നു ഹെയ്ല്‍സ്. പക്ഷെ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ബയോ ബബ്ള്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി താരം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെയാണ് പകരനായി ഫിഞ്ചിനെയെടുക്കാന്‍ കെകെആര്‍ തീരുമാനിച്ചത്.

4

ഐപിഎല്ലില്‍ ഫിഞ്ചിന്റെ ഒമ്പതാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് കെകെആര്‍. ഇത്രയും ഫ്രാഞ്ചൈസികളുടെ ഭാഗമായ മറ്റൊരു താരം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെയില്ല. നേരത്തേ കളിച്ച എട്ടു ഫ്രാഞ്ചൈസികളിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ഫിഞ്ച് ഐപിഎല്ലിലെത്തിയത്. തുടര്‍ന്ന് രണ്ടു സീസണുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിച്ചു. പിന്നീട് പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചഴ്‌സ് എന്നീ ഫ്രാഞ്ചൈസികളുടെയും ഭാഗമായി മാറി.

5

അതേസമയം, കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ ടീമിലെ സഹതാരമായ ഇമാമുള്‍ ഹഖുമായി പിസിബി പുറത്തുവിട്ട വീഡിയോയില്‍ സംസാരിക്കവെ കവര്‍ ഡ്രൈവിനെക്കുറിച്ചും തന്റെ പ്രചോദനം ആരാണെന്നതിനെക്കുറിച്ചുമെല്ലാം ബാബര്‍ ആസം വെളിപ്പെടുത്തിയിരുന്നു.
തുടക്കം മുതല്‍ കവര്‍ഡ്രൈവ് കൂടുതല്‍ മികച്ചതാക്കുന്നതിനു വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ആദ്യകാലം മുതല്‍ എനിക്കു വലിയ താല്‍പ്പര്യമുള്ള ഷോട്ടായിരുന്നു ഇത്. എബി ഡിവില്ലിയേഴ്‌സ് കളിക്കുന്നത് കണ്ട ശേഷമാണ് എനിക്കു കവര്‍ഡ്രൈവിനോടു കൂടുതല്‍ താല്‍പ്പര്യം തോന്നിയത്. അഹേം കവര്‍ ഡ്രൈവ് കളിച്ചിരുന്ന ശൈലി ഞാന്‍ അനുകരിക്കുകയും ചെയ്തിരുന്നുവെന്നും ബാബര്‍ പറഞ്ഞിരുന്നു.

Story first published: Tuesday, April 12, 2022, 17:45 [IST]
Other articles published on Apr 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X