വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രാഹുല്‍ ഇല്ല! പഞ്ചാബ് നിലനിര്‍ത്തുക മൂന്നുപേരെ? ആരൊക്കെയെന്നറിയാം

ജനുവരിയിലാണ് താരലേലം

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാവണമെന്ന ആലോചനയിലാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. കെഎല്‍ രാഹുലായിരുന്നു കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ചത്. എന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹം ടീമിലുണ്ടായിട്ടില്ലെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പുതിയ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് രാഹുലിന്റെ നീക്കം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നിലനിര്‍ത്താന്‍ പഞ്ചാബ് ശ്രമിച്ചേക്കില്ല.

IPL 2022: 4 players PBKS might retain ahead of the mega auction

ജനുവരി ആദ്യവാരം നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം. നാലാമത്തെയാള്‍ ആരായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

 മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

രാഹുലിന്റെ ഓപ്പണിങ് പങ്കാളിയും ഇന്ത്യന്‍ ബാറ്ററുമായ മായങ്ക് അഗര്‍വാളാണ് പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള ആദ്യത്തെയാള്‍. രാഹുലിന്റെ അഭാവത്തില്‍ പഞ്ചാബ് ടീമിനെ നയിക്കാന്‍ പോലും ശേഷിയുള്ള താരമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മായങ്ക് ദേശീയ ടീമിനു വേണ്ടി ടെസ്റ്റിലും ഗംഭീര ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു സീസണുകളിലും പഞ്ചാബിനു വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ മായങ്കിനായിരുന്നു. രാഹുല്‍ കഴിഞ്ഞാല്‍ ബാറ്റിങില്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം കൂടിയാണ് അദ്ദേഹം. 441, 424, 332 എന്നിങ്ങനെയാണ് പഞ്ചാബിനായി കഴിഞ്ഞ മൂന്നു സീസണുകളില്‍ മായങ്ക് നേടിയിട്ടുള്ളത്. നിലവില്‍ ഒരു കോടിയാണ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളമെങ്കിലും നിലനിര്‍ത്തുകയാണെങ്കില്‍ ഇതില്‍ വന്‍ വര്‍ധനവുണ്ടാവും.

 മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് പഞ്ചാബ് അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. അനുഭവസമ്പത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. കഴിഞ്ഞ മൂന്നു സീസണുകളിലും പഞ്ചാബിനായി മികച്ച പ്രകടനമാണ് ഷമി കാഴ്ചവച്ചിട്ടുള്ളത്. 58 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ടീമിന്റെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാളുമായിരുന്നു.
ടീമിനു ആവശ്യമുള്ളപ്പോഴെല്ലാം ബ്രേക്ക്ത്രൂകള്‍ നല്‍കാനും ഷമിക്കായിട്ടുണ്ട്. പരിചയസമ്പത്ത് കുറഞ്ഞ പഞ്ചാബ് ബൗളിങ് നിരയ്ക്കു വഴികാണിക്കാന്‍ തുടര്‍ന്നും അദ്ദേഹത്തിനു കഴിയും. നിലവില്‍ 4.8 കോടി രൂപയാണ് ഷമിക്കു പഞ്ചാബ് നല്‍കുന്ന പ്രതിഫലം.

 രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് പഞ്ചാബ് നിലനിര്‍ത്താനിടയുള്ള മൂന്നാമത്തെയാള്‍. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ടെത്തലുകളിലൊരാളായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ ബിഷ്‌നോയ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിലെ പ്രകടനമാണ് താരത്തിനു പഞ്ചാബ് കിങ്‌സ് ടീമിലേക്കു വഴി തുറന്നത്. ടീമിലെ സ്ഥിര മായി അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ടീമിലെത്തുമ്പോഴെല്ലാം അതു പരമാവധി മുതലാക്കാന്‍ ബിഷ്‌നോയ്ക്കു കഴിഞ്ഞിട്ടുണ്ട്.
മധ്യഓവറുകളില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനായ ബിഷ്‌നോയിയുടെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ ബാറ്റര്‍മാരെ വട്ടംകറക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഒമ്പതു മല്‍സരങ്ങളിലാണ് താരത്തെ പഞ്ചാബ് ഇറക്കിയത്. ഇവയില്‍ നിന്നും 12 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകളിലായി 24 വിക്കറ്റുകള്‍ ബിഷ്‌നോയ് നേടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുമെത്താന്‍ സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. നിലവില്‍ രണ്ടു കോടിയാണ് ബിഷ്‌നോയ്ക്കു പഞ്ചാബില്‍ ലഭിക്കുന്ന പ്രതിഫലം.

 നാലാമന്‍ ആരാവും?

നാലാമന്‍ ആരാവും?

പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാലാമത്തെ താരം ആരായിരിക്കുമെന്നതാണ് ചോദ്യം. ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ തമിഴ്‌നാട്ടുകാരനായ മധ്യനിര ബാറ്റര്‍ ഷാരൂഖ് ഖാന്‍, പഞ്ചാബില്‍ നിന്നുള്ള ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് നിലനിര്‍ത്താന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍.
വിദേശ താരങ്ങളിലേക്കു വന്നാല്‍ പഞ്ചാബ് വിട്ടുകളയാന്‍ ആഗ്രഹിക്കാത്ത താരം സൗത്താഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാമായിരിക്കും. കഴിഞ്ഞ സീസണിന്റെ രണ്ടാംപാദത്തിണ് മര്‍ക്രാം പഞ്ചാബിലെത്തിയത്. സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഎഇയില്‍ തന്നെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടിയും തകര്‍പ്പന്‍ ബാറ്റിങായിരുന്നു മര്‍ക്രാം കാഴ്തവച്ചത്.

Story first published: Monday, November 22, 2021, 18:58 [IST]
Other articles published on Nov 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X