വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജിടി വമ്പന്മാര്‍, രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളിതാ, സഞ്ജുവിന് വെല്ലുവിളി

രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ കീഴ്‌പ്പെടുത്തിയാണ് രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനം

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കിരീട പോരാട്ടം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനല്‍ ടിക്കറ്റെടുത്തത്. രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ കീഴ്‌പ്പെടുത്തിയാണ് രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനം. രണ്ട് ടീമും കരുത്തരായതിനാല്‍ ആര് ജയിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.

ഗുജറാത്ത് ചെറിയ മീനല്ലെന്ന് ഉറപ്പ്. ഗുജറാത്തിനെ കീഴടക്കുക രാജസ്ഥാനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ രാജസ്ഥാന്റെ പ്രധാന താരങ്ങള്‍ക്ക് ഫോം കണ്ടെത്താനായാല്‍ ഗുജറാത്തിനെ അനായാസം കീഴടക്കാനായേക്കും. എന്നാല്‍ രാജസ്ഥാന്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഫൈനലില്‍ രാജസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലറെ അമിതമായി പ്രതീക്ഷിക്കരുത്

ജോസ് ബട്‌ലറെ അമിതമായി പ്രതീക്ഷിക്കരുത്

നിലവിലെ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് ജോസ് ബട്‌ലറെ ആശ്രയിച്ചാണ്. നാല് സെഞ്ച്വറി ഉള്‍പ്പെടെ സീസണില്‍ 800ലധികം റണ്‍സ് നേടിയ ബട്‌ലറുടെ ഫോമിലാണ് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷയും. രണ്ടാം ക്വാളിഫയറിലും സെഞ്ച്വറി നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ബട്‌ലറില്‍ അമിത പ്രതീക്ഷവെച്ചാവും രാജസ്ഥാന്‍ ഇറങ്ങുക. എന്നാല്‍ ഇത് രാജസ്ഥാന് തിരിച്ചടിയായി മാറിയേക്കും. തുടക്കത്തിലേ ബട്‌ലര്‍ മടങ്ങിയാല്‍ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ ഉണ്ടാകരുത്. അതുകൊണ്ട് ബാറ്റിങ് നിരയില്‍ വ്യക്തമായ പദ്ധതികളോടെ വേണം രാജസ്ഥാന്‍ ഇറങ്ങാന്‍. ബട്‌ലറെ നേരത്തെ നഷ്ടപ്പെട്ടാലും ബാറ്റിങ് നിര തകരുന്ന അവസ്ഥ ഉണ്ടാകരുത്.

സഞ്ജു സാംസണ്‍ വിക്കറ്റ് വലിച്ചെറിയരുത്

സഞ്ജു സാംസണ്‍ വിക്കറ്റ് വലിച്ചെറിയരുത്

കഴിഞ്ഞ മത്സരങ്ങളിലെല്ലാം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പുറത്തായത് അനാവശ്യമായി ഷോട്ടിന് ശ്രമിച്ചാണ്. രണ്ടാം ക്വാളിഫയറിലടക്കം സഞ്ജുവിന്റെ പുറത്താകല്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സ്പിന്‍ സഞ്ജുവിന്റെ കരുത്തും ദൗര്‍ബല്യവുമാണ്. അതുകൊണ്ട് തന്നെ റാഷിദ് ഖാനെ കരുതിത്തന്നെ സഞ്ജു ഇറങ്ങണം. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആംഗര്‍ റോളില്‍ കളിക്കുന്നതുപോലെ സഞ്ജുവിനും കളിക്കാന്‍ സാധിക്കണം. സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നതിനെ സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്കടക്കം മടങ്ങിയെത്താന്‍ സഞ്ജുവിന് സാധിക്കണമെങ്കില്‍ ഫൈനലില്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്.

സ്പിന്നര്‍മാരുടെ പ്രകടനം

സ്പിന്നര്‍മാരുടെ പ്രകടനം

രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്പിന്നര്‍മാരുടെ പ്രകടനമാണ്. ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാലിനും ഫ്‌ളാറ്റ് പിച്ചുകളില്‍ എത്രത്തോളം തിളങ്ങാനാവുമെന്നത് പ്രസക്തമായ ചോദ്യമാണ്. ആദ്യ ക്വാളിഫയറില്‍ ചഹാലും അശ്വിനും തല്ലുവാങ്ങിയിരുന്നു. സഞ്ജു പലപ്പോഴും അവസാന ഓവറുകളിലും സ്പിന്നിനെ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഗുജറാത്തിന്റെ ഫിനിഷര്‍മാരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ സ്പിന്‍ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് സഞ്ജുവിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയില്‍ വലിയ വെല്ലുവിളി തന്നെയായി മാറും.

Story first published: Sunday, May 29, 2022, 8:54 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X