വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സച്ചിന്റെ കാലില്‍ വീണ് ജോണ്ടി റോഡ്‌സ്! വൈറലായി സച്ചിന്റെ പ്രതികരണം

മുംബൈ- പഞ്ചാബ് മല്‍സരശേഷമായിരുന്നു ഇത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ആവേശകരമായ മല്‍സരത്തിനു ശേഷമുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മാറിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ വൈറലാവാന്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീഡിയോയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളും മുന്‍ ഇതിഹാസ താരങ്ങളാണെന്നതാണ്.

ബുധനാഴ്ച രാത്രിയായിരുന്നു രോഹിത് ശര്‍മയുടെ മുംബൈയും മായങ്ക് അഗര്‍വാളിന്റെ പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ത്തത്. കളിയില്‍ 12 റണ്‍സിനു മുംബൈയെ പഞ്ചാബ് പരാജയപ്പെടുത്തുകയും ചെയ്തു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയായിരുന്നു ഇത്.

1

ഇനി വൈറലായി മാറിയ വീഡിയോയിലേക്കു വരാം. മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്‌സ് മല്‍സരശേഷം ഇരുടീമുകളിലെയും കളിക്കാരും ഒഫീഷ്യലുകളും ഗ്രൗണ്ടില്‍ വച്ച് പരസ്പരം ഹസ്തദാനത്തിലൂടെ സന്തോഷം പങ്കിടവെയാായിരുന്നു നാടകീയ രംഗങ്ങള്‍. മുംബൈ നിരയില്‍ അവരുടെ ഉപദേശകന്‍ കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറുമുണ്ടായിരുന്നു. മറുവശത്ത് പഞ്ചാബ് നിരയിലുണ്ടായിരുന്ന പ്രമുഖനായിരുന്നു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സ്. പഞ്ചാബ് ടീമിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയാണ് അദ്ദേഹം.

2

ഇരുടീമുകളിലെയും താരങ്ങളും ഒഫീല്യകളും പരസ്പരം വരിവരിയായി ഹസ്തദാനം ചെയ്തു നീങ്ങവെയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും ജോണ്ടി റോഡ്‌സും മുഖാമുഖം വന്നത്. വളരെ അപ്രതീക്ഷിതമായി സച്ചിനടക്കമുള്ളവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു റോഡ്‌സിന്റെ പ്രതികരണം. അദ്ദേഹം സച്ചിന്റെ കാലില്‍ തൊട്ടു വന്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.

3

ഒരു നിമിഷം അമ്പരന്നു പോയ സച്ചിന്‍ അതു പാടില്ലെന്ന ആംഗ്യത്തോടെ റോഡ്‌സിനെ തടയുകയും പിടിച്ചു തള്ളുകയും തുടര്‍ന്നു പിടിച്ച് എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നു പരസ്പരം കെട്ടിപ്പിടിച്ച് ഇരുവരും നിറഞ്ഞ ചിരിയോടെ സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. റോഡ്‌സിന്റെ പ്രവര്‍ത്തിയില്‍ പലരും ആശ്ചര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

4

അതേസമയം, മുംബൈ- പഞ്ചാബ് പോരാട്ടത്തിലേക്കു വന്നാല്‍ വിജയത്തിനു അരികില്‍ വരെയെത്തിയ ശേഷമാണ് രോഹിത് ശര്‍മയും സംഘവും 12 റണ്‍സിന്റെ പരാജയം സമ്മതിച്ചത്. പ്ലേഓഫ് പ്രതീക്ഷകള്‍ കാക്കാന്‍ മുംബൈയെ സംബന്ധിച്ച് ഇതു ജീവന്‍മരണ പോരാട്ടമായിരുന്നു. അവര്‍ക്കു ഈ കളിയില്‍ ജയം അനിവാര്യവുമായിരുന്നു. പക്ഷെ ജയം എത്തിപ്പിടിക്കാനാവാതെ മുംബൈ മുട്ടുമടക്കുകയായിരുന്നു.

5

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് അഞ്ചു വിക്കറ്റിനു 198 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഒമ്പതു വിക്കറ്റിനു 186 റണ്‍സെടുക്കാനേ മുംബൈക്കായുള്ളൂ. മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 49 റണ്‍സെടുത്ത സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 25 ബോളില്‍ താരം അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടിച്ചു. സൂര്യകുമാര്‍ യാദവ് 43 റണ്‍സും നേടി. നേരത്തേ ശിഖര്‍ ധവാന്‍ (70), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് പഞ്ചാബിനെ 200നടുത്ത് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, കരെണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.

Story first published: Friday, April 15, 2022, 0:28 [IST]
Other articles published on Apr 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X