IPL 2022: ഇനി രാഹുലില്ല, ആരാവും പഞ്ചാബിന്റെ പുതിയ ക്യാപ്റ്റന്‍? ഈ മൂന്ന് പേരില്‍ ഒരാള്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അടിമുടി മാറ്റത്തിനൊരുങ്ങുന്ന ടീമുകളിലൊന്ന് പഞ്ചാബ് കിങ്‌സാണ്. കെ എല്‍ രാഹുല്‍ ഇത്തവണത്തോടെ നായകസ്ഥാനം ഒഴിഞ്ഞ് കളം വിടുന്നതോടെ പഞ്ചാബ് കിങ്‌സിന് പുതിയ നായകനെ ആവിശ്യമാണ്. കെ എല്‍ രാഹുലിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ 100 മാര്‍ക്കാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനാവില്ല. ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കിരീടം ഇപ്പോഴും പഞ്ചാബിന് അന്യമാണ്. അതിനാല്‍ത്തന്നെ പുതിയ സീസണില്‍ പുതിയ നായകനെ കൊണ്ടുവന്ന് കന്നി കിരീടമാണ് പഞ്ചാബിന്റെ ലക്ഷ്യം.

IPL 2022: ഡിസിക്കു വേണ്ടെങ്കിലും ശ്രേയസിനെ പലര്‍ക്കും വേണം! ക്യാപ്റ്റനായി തന്നെ- ഓജ പറയുന്നുIPL 2022: ഡിസിക്കു വേണ്ടെങ്കിലും ശ്രേയസിനെ പലര്‍ക്കും വേണം! ക്യാപ്റ്റനായി തന്നെ- ഓജ പറയുന്നു

രാഹുല്‍ ടീം വിടുന്നതോടെ മായങ്ക് അഗര്‍വാള്‍,രവി ബിഷ്‌നോയ്,ഷാരൂഖ് ഖാന്‍ എന്നിവരെ പഞ്ചാബ് നിലനിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ നിന്നൊരു ക്യാപ്റ്റനെ നിയോഗിക്കുക പ്രയാസമാണെന്നതിനാല്‍ പുതിയ നായകനെത്തന്നെ പഞ്ചാബിന് കൊണ്ടുവരേണ്ടതായുണ്ട്. പഞ്ചാബ് പുതിയ സീസണിന് മുന്നോടിയായി നായകസ്ഥാനത്തേക്ക് എത്തിക്കാന്‍ സാധ്യതയുള്ള മൂന്ന് നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അഭിമന്യുവിന് സെഞ്ച്വറി, നായകനു സെഞ്ച്വറിയും പൃഥ്വിക്കു ഫിഫ്റ്റിയും നഷ്ടം- ഇന്ത്യ പൊരുതുന്നു

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനായ ഓയിന്‍ മോര്‍ഗന്‍ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു. ടീമിനെ ഫൈനലിലെത്തിക്കാനും മോര്‍ഗനായിരുന്നു. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന മോര്‍ഗന്റെ സമീപകാലത്തെ ബാറ്റിങ് പ്രകടനം മോശമാണ്. അവസാന സീസണിലെ ഐപിഎല്ലിലും ടി20 ലോകകപ്പിലും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വളരെ മികവുള്ള മോര്‍ഗനെ പഞ്ചാബ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്.

IND vs SA: ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമിതാ, രഹാനെക്ക് ഇടം ലഭിക്കുമോ?

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന് ഉറപ്പായതോടെ ശ്രേയസ് അയ്യര്‍ ടീമിന് പുറത്താകുമെന്നുറപ്പാണ്. ഡല്‍ഹിയെ രണ്ട് സീസണില്‍ നയിച്ച ശ്രേയസ് ഒരു സീസണില്‍ പ്ലേ ഓഫിലും ഒരു സീസണില്‍ ഫൈനലിലും ടീമിനെയെത്തിച്ചു. മോശമില്ലാത്ത ബാറ്റിങ് റെക്കോഡും അവകാശപ്പെടാനാവുന്ന ശ്രേയസ് അയ്യരെ ലക്ഷ്യമിടുന്നവര്‍ ഏറെയാണ്. ആര്‍സിബിയെപ്പോലുള്ള വമ്പന്മാര്‍ ശ്രേയസിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. എന്നാല്‍ പഞ്ചാബ് കിങ്‌സും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിലൊരാള്‍ ശ്രേയസാണ്. ശാന്തനായി കാര്യങ്ങള്‍ ചെയ്യാന്‍ മിടുക്കുള്ള ശ്രേയസ് ഭാവിയില്‍ ഇന്ത്യയുടെ നായകനായി വരെ എത്താന്‍ സാധ്യതയുള്ള താരമാണ്. അതിനാല്‍ ശ്രേയസിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കാന്‍ പഞ്ചാബ് ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

IPL 2022: ധോണിയെ സിഎസ്‌കെ നിലനിര്‍ത്തും, 'ആത്മഹത്യക്ക് തുല്യം', ആരാധക പ്രതികരണങ്ങളിങ്ങനെ

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ അവസാന സീസണോടെ ടീമുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ലേലത്തിലേക്കെത്തുന്ന വാര്‍ണറെ ഒട്ടുമിക്ക ടീമുകളും ലക്ഷ്യമിടുമെന്നുറപ്പാണ്. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച വാര്‍ണറെ അവസാന സീസണിന്റെ പാതിവഴിയിലാണ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്നും പ്ലേയിങ് 11ല്‍ നിന്നും മാറ്റിയത്. ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനുമായിരുന്ന വാര്‍ണര്‍ക്ക് ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പ്രകടനവും അവകാശപ്പെടാനാവും. അതിനാല്‍ പഞ്ചാബ് വാര്‍ണര്‍ക്കായിരുന്നു പ്രധാന പരിഗണന നല്‍കുക.

IND vs NZ: അരങ്ങേറ്റം അടിപൊളി- വീരു, റെയ്‌ന, രോഹിത്, ഇനി ശ്രേയസും! വമ്പന്‍ റെക്കോര്‍ഡിനൊപ്പം

എന്നാല്‍ പഞ്ചാബിന് എളുപ്പത്തില്‍ വാര്‍ണറെ ടീമിലെത്തിക്കാന്‍ സാധിക്കില്ലെന്നുറപ്പ്. ഓപ്പണറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടിയിട്ടുള്ള വാര്‍ണര്‍ക്കായി വാശിയേറിയ ലേലം തന്നെ നടന്നേക്കും. എന്തായാലും വാര്‍ണര്‍ക്കായി പഞ്ചാബ് വാശിയോടെ രംഗത്തുണ്ടാവുമെന്നുറപ്പ്.150 ഐപിഎല്ലില്‍ നിന്ന് 5449 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയുമുണ്ട്. ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാണ് വാര്‍ണര്‍. 526 ബൗണ്ടറിയും 200 സിക്‌സും വാര്‍ണര്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 26, 2021, 18:39 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X