വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിമന്യുവിന് സെഞ്ച്വറി, നായകനു സെഞ്ച്വറിയും പൃഥ്വിക്കു ഫിഫ്റ്റിയും നഷ്ടം- ഇന്ത്യ പൊരുതുന്നു

സൗത്താഫ്രിക്ക എ ആദ്യ ഇന്നിങ്‌സില്‍ 509 റണ്‍സ് നേടി

ബ്ലുംഫൊണ്ടെയ്ന്‍: സൗത്താഫ്രിക്ക എയ്‌ക്കെതിരായ ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീം പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കന്‍ എ ടീം ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 509 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ എ ടീം മൂന്നാംദിനം വെളിച്ചക്കുറവ് കാരണം നേരത്തേ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 308 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 201 റണ്‍സ് കൂടി വേണം. ബാബ അപരിജിതും (19) ഉപേന്ദ്ര യാദവുമാണ് (5) ക്രീസില്‍.

മൂന്നാമനായി ഇറങ്ങിയ അഭിന്യു ഈശ്വരന്റെ (103) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്. 209 ബോളില്‍ 16 ബൗണ്ടറികളടക്കമാണ് അദ്ദേഹം 103 റണ്‍സെടുത്തത്. നായകന്‍ പ്രിയ ങ്ക് പഞ്ചാലിനും ഓപ്പണര്‍ പൃഥ്വി ഷായ്ക്കും കൈയെത്തും ദൂരത്ത് യഥാക്രമം സെഞ്ച്വറിയും ഫിഫ്റ്റിയും നഷ്ടമായി. പഞ്ചാല്‍ 96 റണ്‍സിനു പുറത്തായപ്പോള്‍ പൃഥ്വി 48 റണ്‍സെടുത്തും ക്രീസ് വിടുകയായിരുന്നു. പഞ്ചാല്‍ 171 ബോളില്‍ 14 ബൗണ്ടറികളടിച്ചു.

പൃഥ്വിയാവട്ടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു നടത്തിയത്. വെറും 45 ബോളിലാണ് ഒമ്പതു ബൗണ്ടറികളോടെ അദ്ദേഹം 48 റണ്‍സ് അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന ഹനുമാ വിഹാരിയാണ് പുറത്തായ മറ്റൊരാള്‍. വിഹാരിക്കു 25 റണ്‍സാണ് കളിയില്‍ നേടാനായത്. 53 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

വമ്പന്‍ ടോട്ടലിലേക്കു ബാറ്റ് വീശിയ ഇന്ത്യ തകര്‍പ്പന്‍ തുടക്കമായിരുന്നു ഓപ്പണര്‍മാരായ പൃഥ്വിയും പഞ്ചാലും നല്‍കിയത്. 80 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടി20 ശൈലിയില്‍ തകര്‍ത്തുകളിച്ച പൃഥ്വിക്കു പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കാനായില്ല. ലൂത്തോ സിംപംലയാണ് അദ്ദേഹത്തെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ പഞ്ചാലും അഭിമന്യുവും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 142 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. സെഞ്ച്വറിയിലേക്കു മുന്നേറിയ പഞ്ചാലിനെ പുറത്താക്കി ജോര്‍ജ് ലിന്‍ഡെ ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. ലിന്‍ഡെയുടെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഇന്ത്യന്‍ നായകന്‍ ക്രീസ് വിട്ടത് (രണ്ടിന് 222).
42 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിഹാരിയും പുറത്തായി. ലിന്‍ഡെയ്ക്കു തന്നെയായിരുന്നു ഈ വിക്കറ്റ്. ക്വെഷില്ലെയ്ക്കു വിഹാരി ക്യാച്ച് സമ്മാനിക്കുകയായിരുന്നു. അഭിമന്യുവിനെയാണ ഇന്ത്യക്കു അവസാനമായി നഷ്ടമായത്. സിപംലയ്ക്കായിരുന്നു വിക്കറ്റ്.

 രണ്ടു പേര്‍‍ക്കു സെഞ്ച്വറി

രണ്ടു പേര്‍‍ക്കു സെഞ്ച്വറി

നായകനും ഓപ്പണറുമായ പീറ്റര്‍ മലാന്‍ (163), മധ്യനിര ബാറ്റര്‍ ടോണി ഡിസോര്‍സി (117) എന്നിവരുടെ സെഞ്ച്വറികളാണ് സൗത്താഫ്രിക്കന്‍ എ ടീമിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മലാന്‍ 282 ബോളില്‍ 19 ബൗണ്ടറികളോടയാണ് 163 റണ്‍സ് നേടിയത്. ഡി സോര്‍സിയാവട്ടെ 186 ബോളില്‍ 18 ബൗണ്ടറികളും നേടി. വിക്കറ്റ് കീപ്പര്‍ സിനെതംബ ക്വെഷില്ലെ (72*), ജാസണ്‍ സ്മിത്ത് (52), ജോര്‍ജ് ലിന്‍ഡെ (51) എന്നിവരുടെ ഫിഫ്റ്റികളും സൗത്താഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു. ഇന്ത്യക്കു വേണ്ടി നവദീപ് സെയ്‌നിയും അര്‍സാന്‍ നഗ്വാസല്ലയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഉമ്രാന്‍ മാലിക്കും രാഹുല്‍ ചാഹറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

പ്രിയങ്ക് പഞ്ചാല്‍ (ക്യാപറ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ബാബ അപരിജിത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), കെ ഗൗതം, രാഹുല്‍ ചാഹര്‍, നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, ഉമ്രാന്‍ മാലിക്ക്.

Story first published: Friday, November 26, 2021, 18:58 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X