വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഈ സീസണ്‍ വിട്ടേക്ക്, അടുത്ത വര്‍ഷം ഈ മൂന്നു പേരെ മുംബൈ വാങ്ങണം

മുംബൈ ഇത്തവണ എട്ടു മല്‍സരങ്ങളും കളിച്ചിട്ടില്ല

ഈ സീസണിലെ ഐപിഎല്ലില്‍ ദയനീയ പ്രകടനത്തിലൂടെ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും മോശം സീസണ്‍ മുംബൈയ്ക്കു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ഈ സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളിലും തോറ്റ മുംബൈ പുറത്തായിക്കഴിഞ്ഞു.

ഈ സീസണ്‍ വിട്ടേക്ക്, അടുത്ത വര്‍ഷം ഈ മൂന്നു പേരെ മുംബൈ വാങ്ങണം | Oneindia Malayalam
1

ബാക്കിയുള്ള മല്‍സരങ്ങളില്‍ ചിലതെങ്കിലും ജയിച്ച് മാനംകാക്കാനായിരിക്കും ഇനി മുംബൈയുടെ ശ്രമം. ഇത്തവണത്തെ മെഗാ ലേലത്തില്‍ സംഭവിച്ച ചില പിഴവുകളാണ് മുംബൈയുടെ ഇത്രയും മോശം പ്രകടനത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ സീസണ്‍ വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചില പ്രമുഖ താരങ്ങളെ കൈവിട്ട മുംബൈ അവര്‍ക്കു പകരക്കാരെ ലേലത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഇനി അടുത്ത സീസണിലേക്കുള്ള പ്ലാനിങ് മുംബൈയ്ക്കു ഇപ്പോള്‍ തന്നെയാരംഭിക്കാം. അടുത്ത തവണ മിനി ലേലമായിരിക്കും നടക്കുക. ഈ ലേലത്തില്‍ മുംബൈ നോട്ടമിടേണ്ട മൂന്നു കളിക്കാര്‍ ആരൊക്കെയാണന്നു നോക്കാം.

സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കണം. പരിക്കു കാരണം ഈ സീസണിലെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന അദ്ദേഹം അടുത്ത വര്‍ഷം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കില്‍ നിന്നും മോചിതനായ കറെന്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നു താരം തുറന്നു പറയുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷത്തെ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളായിരിക്കും കറെന്‍. 23 കാരനായ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് അവസാനമായി കളിച്ചത്. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കറെന്‍ കാഴ്ചവയ്്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ കറെനെ തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെയും ശ്രമിക്കുമെന്നുറപ്പാണ്.

3

മികച്ച ബൗളിങിനൊപ്പം ലോവര്‍ ഓര്‍ഡറില്‍ വ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ബാറ്റിങിലും കറെന്‍ മുംബൈയ്ക്കു മുതല്‍ക്കൂട്ടായി മാറിയേക്കും. ഇപ്പോള്‍ ടീമില്‍ ഇല്ലാത്ത ഹാര്‍ദിക് പാണ്ഡ്യക്കു പകരം മുംബൈയ്ക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം. കറെന്‍ എത്തുന്നതോടെ ഡാനിയേല്‍ സാംസിനെ മുംബൈയ്ക്കു ഒഴിവാക്കുകയും ചെയ്യാം.

ആദം സാംപ

ആദം സാംപ

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്ന് ഒരു മികച്ച സ്പിന്നറുടെ അഭാവമായിരുന്നു. മുരുഗന്‍ അശ്വിനെ മുന്‍നിര്‍ത്തിയായിരുന്നു മുംബൈ സ്പിന്‍ ആക്രമണം നടത്തിയത്. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു. ഒരു തരത്തിലുള്ള ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദഹത്തിനു കഴിഞ്ഞില്ല. ആറു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ അശ്വിനു ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ കഴിവ് തെളിയിച്ച ഒരു ലോകോത്തര സ്പിന്നറെ മുംബൈയ്ക്കു തീര്‍ച്ചയായും വേണം. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയെ ഈ സ്ഥാനത്തേക്കു മുംബൈയ്ക്കു പരിഗണിക്കാവുന്നതാണ്.
ഐപിഎല്ലില്‍ മറ്റു ടീമുകള്‍ക്കെല്ലാം തന്നെ ഭേദപ്പെട്ട സ്പിന്‍ ബൗളിങ് ലൈനപ്പുണ്ട്.

5

അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അവര്‍ കാര്യമായി അഴിച്ചുപണികള്‍ നടത്താന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ സാംപയെ ടീമിലേക്കു കൊണ്ടുവരിക മുംബൈയെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമായി തീരുകയും ചെയ്യും. 30 കാരനായ സാംപ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഓസ്ട്രലിയക്കു വേണ്ടി ഉജ്ജ്വല പ്രകടനമായിരുന്നു നടത്തിയത്. ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍

ഓസ്‌ട്രേലിയയുടെ തന്നെ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് മുംബൈ ഇന്ത്യന്‍സിനു 2023ല്‍ ടീമിലേക്കു കൊണ്ടുവരാവുന്ന മറ്റൊരു താരം. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ അടുത്ത സീസണില്‍ മുംബൈ ടീമിലുണ്ടാവുമെങ്കിലും ബാക്കപ്പായി ഒരു ഫാസ്റ്റ് ബൗളറെ മുംബൈയ്ക്കു കണ്ടുവയ്ക്കാവുന്നതാണ്. ഈ റോളിലക്കു മുംബൈയ്ക്കു റിച്ചാര്‍ഡ്‌സനെ പരിഗണിക്കാം. ഇത്തവണ ടീമിലുള്ള ടൈമല്‍ മില്‍സ്, റിലേ മെറെഡിത്ത്, ഡാനിയേല്‍ സാംസ് തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരൊന്നും പ്രതീക്ഷ കാത്തിട്ടില്ല.
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് റിച്ചാര്‍ഡ്‌സണ്‍. മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും ബൗളിങില്‍ വേരിയേഷനുകള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയും. ഇതു ബുംറ- ആര്‍ച്ചര്‍ ജോടിയെ തങ്ങളുടെ പ്രഹരശേഷി മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്‌തേക്കും.

Story first published: Thursday, April 28, 2022, 13:48 [IST]
Other articles published on Apr 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X