വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡിസി നിലനിര്‍ത്തുന്ന 4 പേര്‍ ഇവരാവും, ഏറെക്കുറെ ഉറപ്പിക്കാം- പൃഥ്വിയെ കൈവിടും!

ജനുവരിയിലാണ് മെഗാ താരലേലം

ഐപിഎല്ലിന്റെ 15ാം സീസണാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്. 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിനു ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി മെഗാ ലേലത്തിനു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. പല വമ്പന്‍ താരങ്ങളും പുതിയ തട്ടകത്തിലേക്കു ചേക്കേറിയേക്കും. ചില സര്‍പ്രൈസ് താരങ്ങളെയും ലേലത്തില്‍ കണ്ടേക്കാം. 2018വരെ ഐപിഎല്ലിലെ ഏറ്റവും മോശം റെക്കോര്‍ഡുള്ള ടീമായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. എന്നാല്‍ 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സെന്ന പുതിയ പേര് സ്വീകരിച്ചതോടെ അവരുടെ സമയവും തെളിഞ്ഞു. പിന്നീട് ഡിസിയുടെ ഗ്രാഫ് മുകളിലേക്കാണ്.

2020ല്‍ ആദ്യമായി ഫൈനലില്‍ കളിച്ച ഡല്‍ഹി കഴിഞ്ഞ സീസണില്‍ പ്ലേഓഫിലുമെത്തിയിരുന്നു. റിഷഭ് പന്ത് നയിച്ച ഡിസി മൂന്നാംസ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്ത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ ഡിസിക്കു പക്ഷെ തുടര്‍ന്ന് ഈ മികവ് ആവര്‍ത്തിക്കാനായില്ല. യുവത്വവും പരിചയസമ്പത്തുമുള്ള മികച്ച നിരയാണ് ഡിസിയുടേത്. മെഗാ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്താനിടയുള്ള നാലു കളിക്കാര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

 റിഷഭ് പന്ത്

റിഷഭ് പന്ത്

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തായിരിക്കും ഡിസി നിലനിര്‍ത്താനിടയുള്ള ആദ്യത്തെയാള്‍. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം മികച്ച മാച്ച് വിന്നര്‍ കൂടിയാണ്. 2016ലാണ് റിഷഭ് ഡിസി ടീമിലെത്തിയത്. അന്നു മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ 24 കാരനു കഴിഞ്ഞു.
2018ലെ മെഗാ ലേലത്തില്‍ ഡിസി നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു റിഷഭ്. ഈ സീസണില്‍ ഒരു കളിയില്‍ 63 ബോളില്‍ പുറത്താവാതെ 128 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം തീരുമാനം ശരിവയ്ക്കുകയും ചെയ്തു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു റിഷഭ് അന്നു കുറിച്ചത്. പിന്നീട് ഈ റെക്കോര്‍ഡ് കെഎല്‍ രാഹുല്‍ തിരുത്തുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്നതോടെ റിഷഭിന് ക്യാപ്റ്റന്റെ ചുമതലയും ടീം നല്‍കി. നായകനായുള്ള കന്നി സീസണില്‍ താരം നിരാശപ്പെടുത്തിയില്ല. ഡിസിയെ പ്ലേഓഫിലെത്തിക്കാന്‍ റിഷഭിനു സാധിച്ചു.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ യുവ ബാറ്ററുമായ ശ്രേയസ് അയ്യരാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുമെന്നുറപ്പുള്ള രണ്ടാമത്തെയാള്‍. 2018ലാണ് ശ്രേയസ് ഡിസിയുടെ നായകസ്ഥാനത്തേക്കു ഡിസി വരുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ സീസണിന്റെ പാതിവഴിയില്‍ നായകസ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ശ്രേയസ് ചുമതലയേറ്റത്. തൊട്ടടുത്ത സീസണില്‍ തന്നെ ഡിസിയെ പ്ലേഓഫിലെത്തിക്കാന്‍ താരത്തിനു സാധിച്ചു. 2020ല്‍ ശ്രേയസിനു കീഴില്‍ ഡിസി ആദ്യമായി ഫൈനലിലുമെത്തി.
2015ലാണ് ശ്രേയസ് ഡിസിയിലെത്തുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ 14 മല്‍സരങ്ങളില്‍ നിന്നും 439 റണ്‍സുമായി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ തോളിനേറ്റ പരിക്കു കാരണം ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ശ്രേയസിനു കളിക്കാനായില്ല. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ ടീമില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം നിശ്ചിത ഓവര്‍ ടീമുകളിലെ അംഗവുമാണ്.

 കാഗിസോ റബാഡ

കാഗിസോ റബാഡ

സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താനിടയുള്ള മൂന്നാമത്തെയാള്‍. മികച്ച വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനായ റബാഡ വേരിയേഷനുകള്‍ കൊണ്ടും ബാറ്റര്‍മാരെ കുഴക്കും. ചുരുങ്ങിയ കാലം കൊണ്ടാണ് ഡിസിയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി സൗത്താഫ്രിക്കന്‍ പേസര്‍ മാറിയത്.
2017ലാണ് റബാഡ ഡിസിയിലെത്തുന്നത്. അന്നു മുതല്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 2019ല്‍ പേസറെ ഡിസി നിലനിര്‍ത്തുകയായിരുന്നു. പരിക്കുകാരണം 2019ല്‍ കളിക്കാന്‍ കഴിയാതിരുന്നിട്ടും റബാഡയെ ഡിസി കൈവിട്ടില്ല. 2020ല്‍ ഡിസിയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 30 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പും സൗത്താഫ്രിക്കന്‍ പേസര്‍ സ്വന്തമാക്കിയിരുന്നു.
ഇതുവരെ ഡിസിക്കായി 50 മല്‍സരങ്ങള്‍ കളിച്ച റബാഡ 8.21 ഇക്കോണമി റേറ്റില്‍ 76 വിക്കറ്റുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എങ്കിലും മെഗാ ലേലത്തില്‍ റബാഡയെ ഡിസി നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡിസിക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. 2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന താരമാണ് അദ്ദേഹം. പിന്നീട് രണ്ടു സീസണ്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച ധവാന്‍ 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിലുമെത്തി. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും മികച്ച പ്രകടനം ടത്താന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു കഴിഞ്ഞു. 2019ല്‍ എസ്ആര്‍എച്ചില്‍ നിന്നും ധവാന്‍ പഴയ തടകമായ ഡല്‍ഹിയില്‍ മടങ്ങിയെത്തുകയായിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 192 മല്‍സരങ്ങളില്‍ നിന്നും 126.64 സ്‌ട്രൈക്ക് റേറ്റില്‍ 5784 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 2020ല്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറിയടിച്ച ആദ്യ ബാറ്ററായി അദ്ദേഹം മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ 587 റണ്‍സ് ധവാന്‍ അടിച്ചെടുത്തിരുന്നു. സീസണിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാമതുണ്ടായിരുന്നു. അനുഭവസമ്പത്തും ഫോമും പരിഗണിക്കുമ്പോള്‍ ഡിസി ധവാനെ വരാനിരിക്കുന്ന സീസണിലും കൈവിടാനിടയില്ല.

Story first published: Sunday, November 21, 2021, 19:06 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X