വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വമ്പന്‍ നേട്ടവുമായി പാട്ടിദാര്‍, എലൈറ്റ് ക്ലബ്ബില്‍ രണ്ടു പേര്‍ മാത്രം!

58 റണ്‍സാണ് താരം നേടിയത്

1

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ രക്ഷകനായതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് രജത് പാട്ടിദാര്‍. രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി 58 റണ്‍സാണ് അദ്ദേഹം നേടിയത്. 42 ബോളില്‍ നാലു ബൗംണ്ടറികളും മൂന്നു സിസ്‌കറും ഇതിലുള്‍പ്പെടുന്നു.

നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള എലിമിനേറ്ററിലും പാട്ടിദാര്‍ കസറിയിരുന്നു. കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് അദ്ദഹം ഊ മല്‍സരത്തില്‍ കുറിച്ചത്. 54 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 112 റണ്‍സ് പുറത്താവാതെ പാട്ടിദാര്‍ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ നാലു വിക്കറ്റിനു 207 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചതും താരത്തിന്റെ തീപ്പൊരി പ്രകടനമായിരുന്നു.

2

ലഖ്‌നൗവിനെതിരേ നിര്‍ത്തിയ ഇടത്തു നിന്നാണ് റോയല്‍സുമായുള്ള രണ്ടാം ക്വാളിഫയറില്‍ പാട്ടിദാര്‍ തുടങ്ങിയത്. തകര്‍പ്പനൊരു സിക്‌സറിലൂടെയായിരുന്നു താരം തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. പക്ഷെ തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ ഇതു സെഞ്ച്വറി വരെയെത്തിക്കാന്‍ പാട്ടിദാറിനായില്ല. എങ്കിലും വമ്പനൊരു നേട്ടത്തിനൊപ്പം താരം എത്തിയിരിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ എലിമിനേറ്ററിലും ക്വാളിഫയര്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് നേടിയ മൂന്നാമത്തെ താരമായി രജത് പാട്ടിദാര്‍ മാറി. 2014ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ആദ്യമായി എലിമിനേറ്ററിലും രണ്ടാം ക്വാളിഫയറിലും ആദ്യമായി ഫിഫ്റ്റി പ്ലസ് നേടിയ താരം. പിന്നീട് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റൊരു താരത്തിനു ഈ നേട്ടത്തിനൊപ്പമെത്താനായത്. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലാന്‍ഡ് താരവുമായ കെയ്ന്‍ വില്ല്യംസണിനായിരുന്നു ഈ റെക്കോര്‍ഡ് കുറിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു പാട്ടിദാറും ഇതാവര്‍ത്തിച്ചിരിക്കുകയാണ്. ഈ നേട്ടത്തിനു അവകാശിയായ ആദ്യത്തെ അണ്‍ക്യാപ്ഡ് താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് പാട്ടിദാര്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.

158 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ക്വാളിഫയറില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിക്കു എട്ടു വിക്കറ്റിനു 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രജത് പാട്ടിദാര്‍ 58 റണ്‍സോടെ ടീമിന്റെ രക്ഷകനായപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി 25ഉം ഗ്ലെന്‍ മാക്‌സ്വെല്‍ 24 റണ്‍സും നേടി.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്. ട്രെന്റ് ബോള്‍ട്ടിനും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Story first published: Friday, May 27, 2022, 22:14 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X