വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇവനോ ഹര്‍ദിക്കിന്റെ പകരക്കാരന്‍', ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് വെങ്കടേഷ്, പ്രതികരണങ്ങളിതാ

ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചത് മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെയായിരുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ കളിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയത് വെങ്കടേഷ് അയ്യരായിരുന്നു. ഇടം കൈയന്‍ ഓപ്പണറായെത്തി ഗംഭീര പ്രകടനത്തോടെ തകര്‍ത്തുവാരിയ വെങ്കടേഷ് ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചു. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചത് മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെയായിരുന്നു. ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കെ എല്ലാവരും വലിയ പ്രതീക്ഷയോടെ കണ്ട താരമാണ് വെങ്കടേഷ്.

എന്നാല്‍ 15ാം സീസണ്‍ പുരോഗമിക്കവെ താരം നനഞ്ഞ പടക്കമായിരിക്കുകയാണ്. ഓപ്പണിങ്ങില്‍ കൃത്യമായി പന്ത് കണക്ട് ചെയ്യാനോ വലിയ ഷോട്ടുകള്‍ കളിക്കാനെ താരത്തിനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്തേണ്ട പവര്‍പ്ലേയില്‍ വെങ്കടേഷിന്റെ പ്രകടനം കെകെആറിന് തലവേദനയായിരിക്കുകയാണെന്ന് പറയാം. ഹൈദരാബാദിനെതിരേയും താരം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഹൈദരാബാദിനെതിരേ 13 പന്ത് നേരിട്ട് വെറും ആറ് റണ്‍സാണ് വെങ്കടേഷ് നേടിയത്.

1

ഇന്‍സ്വിങ്ങറായി എത്തിയ ടി നടരാജന്റെ പന്തില്‍ വെങ്കടേഷ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 16 (16 പന്ത്), 10 (14), 3 (7), 50*(41), 18 (8), 6 (13) എന്നിങ്ങനെയാണ് ഈ സീസണിലെ ഇതുവരെയുള്ള വെങ്കടേഷിന്റെ പ്രകടനം. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരവും ഫ്‌ളോപ്. അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ മത്സരത്തില്‍ അവസരത്തിനൊത്ത ഇന്നിങ്‌സായിരുന്നു വെങ്കടേഷിന്റേത്. എന്നാല്‍ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ കുറഞ്ഞ സ്‌ട്രൈക്കറേറ്റിലുള്ള വെങ്കടേഷിന്റെ ബാറ്റിങ്ങിന് കൈയടിക്കാനാവില്ല.

1

വെങ്കടേഷ് നിരാശപ്പെടുത്തുന്നതോടെ ട്രോളുകളും താരത്തിനെതിരേ ഉയരുകയാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന നിലയില്‍ വെങ്കടേഷിനെ ഉയര്‍ത്തിക്കാട്ടിയതിനെയാണ് കൂടുതല്‍ ആളുകളും പരിഹസിക്കുന്നത്. വിജയ് ശങ്കറിനെ ത്രീഡി പ്ലയര്‍ വിശേഷണം നല്‍കിയപോലെയാണ് വെങ്കടേഷിന് ഫിനിഷര്‍ വിശേഷണം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയതെന്നാണ് ആരാധകര്‍ ട്രോളുന്നത്. ഓപ്പണറായ താരത്തെ ഇന്ത്യ മധ്യനിരയിലേക്ക് പരീക്ഷിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വണ്‍ സീസണ്‍ വണ്ടറായി വെങ്കടേഷിനെ വിശേഷിപ്പിക്കേണ്ട അവസ്ഥയാണ്.

1

ഹൈദരാബാദിനെതിരേ കെകെആര്‍ ഓപ്പണറായി ആരോണ്‍ ഫിഞ്ചാണ് വെങ്കടേഷിനൊപ്പം ഉണ്ടായിരുന്നത്. അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി എത്തിയ ഫിഞ്ച് അഞ്ച് പന്തില്‍ ഏഴ് റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്‌സര്‍ പറത്തി വരവറിയിച്ചെങ്കിലും മാര്‍ക്കോ ജാന്‍സന് മുന്നില്‍ പുറത്തായി. ഫിഞ്ച് കളിക്കുന്ന ഒമ്പതാമത്തെ ടീമാണ് കെകെആര്‍. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങി ഡല്‍ഹി ഡയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, പഞ്ചാബ് കിങ്‌സ്, ആര്‍സിബി എന്നിവര്‍ക്ക് വേണ്ടി കളിച്ചാണ് ഫിഞ്ച് കെകെആറിലേക്കെത്തുന്നത്.

Story first published: Friday, April 15, 2022, 20:37 [IST]
Other articles published on Apr 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X