വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇവര്‍ 'ചെണ്ടകള്‍', സിക്‌സറുകള്‍ വാരിക്കോരി നല്‍കി, 4 ഇന്ത്യക്കാര്‍

അഞ്ചു ബൗളര്‍മാരെ അറിയാം

അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട വിജയത്തോടെ ഐപിഎല്ലിന്റെ 15ാം സീസണിനു തിരശീല വീണിരിക്കുകയാണ്. ഒരുപിടി അവിസ്മരണീയ പ്രകടനങ്ങള്‍ക്കു രണ്ടു മാസത്തിലേറെ നീണ്ടുനിന്ന ടൂര്‍ണമെന്റ് സാക്ഷിയായിരുന്നു. ബാറ്റിങില്‍ റണ്‍മഴ പെയിച്ച് രാസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായപ്പോള്‍ വിക്കറ്റ് കൊയ്ത്തില്‍ പര്‍പ്പിള്‍ ക്യാപ്പ് ടീമംഗം യുസ്വേന്ദ്ര ചാഹലിനായിന്നു.

gujarat titans

ചില ബൗളര്‍മാരെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ചില റെക്കോര്‍ഡുകള്‍ കുറിച്ച ടൂര്‍ണമെന്റ് കൂടിയാണിത്. ഒരു ബൗളറെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമെന്നത് സിക്‌സറുകള്‍ വഴങ്ങുന്നത് തന്നെയായിരിക്കും. സീസണില്‍ വാരിക്കോരി സിക്‌സറുകള്‍ നല്‍കേണ്ടി വരികയും നാണക്കേട് പേറേണ്ടി വരികയും ചെയ്ത ചില ബൗളര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഏറ്റവുമധികം സിക്‌സറുകള്‍ വിട്ടുകൊടുത്ത അഞ്ചു ബൗളര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

കുല്‍ദീപ് യാദവ് (22 സിക്‌സര്‍)

കുല്‍ദീപ് യാദവ് (22 സിക്‌സര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് കൂടുതല്‍ സിക്‌സറുകള്‍ വിട്ടുകൊടത്തവരില്‍ അഞ്ചാംസ്ഥാനത്തുള്ളത്. 14 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു വിട്ടുനല്‍കേണ്ടി വന്നത് 22 സിക്‌സറുകളാണ്. 419 റണ്‍സാണ് കുല്‍ദീപ് ആകെ വഴങ്ങിയത്. ഇതില്‍ 132 റണ്‍സും വിട്ടുകൊടുത്തത് സിക്‌സറിലൂടെയായിരുന്നു.

kuldeep yadav 2

മുന്‍ സീസണുകളില്‍ പ്ലെയിഹ് ഇലവനില്‍പ്പോലും ഇടം കിട്ടാതെ തഴയപ്പെട്ട കുല്‍ദീപ് ഗംഭീര തിരിച്ചുവരവായിരുന്നു ഇത്തവണ ഡിസിക്കൊപ്പം നടത്തിയത്. സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലു മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കുല്‍ദീപിനെ തേടിയെത്തിയിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശര്‍ദ്ദുല്‍ ടാക്കൂര്‍ (23 സിക്‌സര്‍)

ശര്‍ദ്ദുല്‍ ടാക്കൂര്‍ (23 സിക്‌സര്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തന്നെ ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ നാലാമത്തെയാള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും കഴിഞ്ഞ സീസണില്‍ ഒഴിവാക്കപ്പെട്ട അദ്ദേഹം മെഗാ ലേലത്തില്‍ ഡിസിയിലേക്കു വരികയായിരുന്നു. പക്ഷെ സിഎസ്‌കെയിലേതു പോലെയൊരു ഇംപാക്ട് ഡിസിയിലുണ്ടാക്കാന്‍ ശര്‍ദ്ദുലിനായില്ല.

shardul thakur

സീസണിലെ 14 മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയില്‍ നിന്നും വിട്ടുകൊടുത്തത് 23 സിക്‌സറുകളാണ്. സിക്‌സിലൂടെ മാത്രം 138 റണ്‍സ് ശര്‍ദ്ദുല്‍ വഴങ്ങി. ആകെ വിട്ടുകൊടുത്തത് 473 റണ്‍സുമായിരുന്നു. 9.79 ഇക്കോണണമി റേറ്റിലായിരുന്നു ഇത്. മെഗാ ലേലത്തില്‍ 10.75 കോടിയെന്ന വലിയ തുകയാണ് ശര്‍ദ്ദുലിനായി ഡിസി മുടക്കിയത്. പക്ഷെ അതിനൊത്ത പ്രകടനം താരത്തിനു കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. പഞ്ചാബ് കിങ്‌സിനെതിരേ നാലു വിക്കറ്റുകളെുത്തതാണ് ശര്‍ദ്ദുലിന്റെ മികച്ച പ്രകടനം.

യുസ്വേന്ദ്ര ചാഹല്‍ (27 സിക്‌സര്‍)

യുസ്വേന്ദ്ര ചാഹല്‍ (27 സിക്‌സര്‍)

സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പ് കൈക്കലാക്കിയ രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ മൂന്നാമത്തെയാളെന്നതാണ് ആശ്ചര്യം. 17 മല്‍സരങ്ങളില്‍ കളിച്ച ചാഹല്‍ വിട്ടകൊടുത്തത് 27 സിക്‌സറുകളാണ്. റോയല്‍സിനെ 2008നു ശേഷം ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് ചാഹല്‍. 27 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

yuzvendra chahal

ദീര്‍ഘകാലം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന അദ്ദേഹം ഈ സീസണിലാണ് റോയല്‍സിന്റെ ഭാഗമായത്. സീസണില്‍ ചാഹല്‍ ആകെ വിട്ടുകൊടുത്തത് 527 റണ്‍സാണ്. ഇതില്‍ 162 റണ്‍സ് സിക്‌സറിലൂടെയായിരുന്നു. എങ്കിലും 7.75 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഓരോ ഹാട്രിക്കും അഞ്ചു വിക്കറ്റ് നേട്ടവുമെല്ലാം കുറിക്കുകയും ചെയ്തു.

വനിന്ദു ഹസരംഗ (30 സിക്‌സര്‍)

വനിന്ദു ഹസരംഗ (30 സിക്‌സര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ശ്രീലങ്കന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ രണ്ടാമത്തെ ബൗളര്‍. 16 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹം 30 റണ്‍സ് വിട്ടുകൊടുത്തു. 430 റണ്‍സാണ് ഹസരംഗ സീസണിലാകെ വിട്ടുകൊടുത്തത്. ഇതില്‍ 180 റണ്‍സ് സിക്‌സറിലൂടെയായിരുന്നു. യുസ്വന്ദ്രേ ചാഹലിന്റെ പകരക്കാരനായി ആര്‍സിബി ഈ സീസണില്‍ കൊണ്ടുവന്ന ഹസരംഗ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം തന്നെയാണ് നടത്തിയത്.

wanindu hasaranga

26 വിക്കറ്റുകള്‍ ആര്‍സിബിക്കായി അദ്ദേഹം വീഴ്ത്തിയിരുന്നു. രണ്ടു വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ പര്‍പ്പിള്‍ ക്യാപ്പ് ഹസരംഗയ്ക്കു ലഭിക്കുമായിരുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം അദ്ദേഹത്തിന്റെ പേരിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 18 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

മുഹമ്മദ് സിറാജ് (31 സിക്‌സര്‍)

മുഹമ്മദ് സിറാജ് (31 സിക്‌സര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണുകളിലൊന്നായിരുന്നു ഇത്. മുന്‍ സീസണുകളില്ലൊം ഉജ്ജ്വലമായി പന്തെറിഞ്ഞ സിറാജിനെ ഇത്തവണ ബാറ്റര്‍മാര്‍ തല്ലിപ്പരുവമാക്കി. 31 സിക്‌സറുകളുമായി ഏറ്റവുമധികം സിക്‌സറുകള്‍ വിട്ടുകൊടുത്ത ബൗളറും അദ്ദേഹം തന്നെയാണ്.

mohammed siraj

മെഗാ ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളായിരുന്നു സിറാജ്. പക്ഷെ ഈ തീരുമാനം വലിയ പരാജയമായി മാറി. ആര്‍സിബി ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബലമായ കണ്ണി സിറാജായിരുന്നു. 514 റണ്‍സാണ് സീസണിലെ 15 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുകൊടുത്തത്.

Story first published: Wednesday, June 1, 2022, 14:52 [IST]
Other articles published on Jun 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X