വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പടിക്കല്‍ കലമുടച്ചു, എങ്കിലും രാജസ്ഥാന് സന്തോഷിക്കാന്‍ അഞ്ച് കാര്യങ്ങള്‍, എന്താണെന്നറിയാം

ജോസ് ബട്‌ലറുടെ വെടിക്കെട്ടും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സുമൊന്നും ഫൈനലില്‍ രാജസ്ഥാനെ തുണച്ചില്ല

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് റണ്ണറപ്പുകളായി. വലിയ പ്രതീക്ഷ നല്‍കി ഫൈനല്‍ വരെയെത്തിയ രാജസ്ഥാന് കലാശപ്പോരാട്ടത്തില്‍ കാര്യമായൊരു വെല്ലുവിളിയും നടത്താനാവാതെ തലകുനിക്കേണ്ടി വന്നു. ജോസ് ബട്‌ലറുടെ വെടിക്കെട്ടും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സുമൊന്നും ഫൈനലില്‍ രാജസ്ഥാനെ തുണച്ചില്ല. ഗുജറാത്തിന് ഒരു വെല്ലുവിളിയും ഉയര്‍ത്താതെ അനായാസമായ കീഴടങ്ങല്‍.

ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയായിരുന്നു രാജസ്ഥാന്റേത്. സഞ്ജു സാംസണെന്ന മലയാളിക്ക് കീഴില്‍ ആദ്യമായി ഒരു ടീം കിരീടത്തില്‍ മുത്തമിടുന്നത് പലരും സ്വപ്‌നം കണ്ടിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. ഫൈനലില്‍ തോറ്റെങ്കിലും രാജസ്ഥാന് സന്തോഷിക്കാന്‍ ചില കാര്യങ്ങളും ബാക്കിയാക്കിയാണ് 15ാം സീസണ്‍ കടന്ന് പോകുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്റെ പ്രധാന കരുത്തായത് സഞ്ജു സാംസണിന്റെ നായകമികവാണ്. വിമര്‍ശിക്കാന്‍ ആളുകള്‍ ഏറെയായിരുന്നെങ്കിലും തന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തി മുന്നോട്ട് പോകാന്‍ സഞ്ജുവിന് സാധിച്ചു. ഭയമില്ലാതെ ടീമിനെ നയിക്കുന്ന ക്യാപ്റ്റനായിരുന്നു സഞ്ജു. അവസരത്തിനൊത്ത് ബാറ്റിങ്ങിനിറങ്ങുകയും സന്ദര്‍ഭത്തിന് അനുസരിച്ച് ബാറ്റിങ്ങിന്റെ വേഗം കൂട്ടുകയും ചെയ്യാന്‍ സഞ്ജുവിനായി. അടുത്ത സീസണിലും സഞ്ജു എന്ന നായകന്‍ തന്നെയാവും രാജസ്ഥാന്റെ കരുത്ത്. അദ്ദേഹത്തിന്റെ നായക മികവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനം

അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനം

ആര്‍ അശ്വിന്റെ ഫൈനലിലെ പ്രകടനം അല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ടറെന്ന നിലയിലെ ആര്‍ അശ്വിന്റെ പ്രകടനം ഇത്തവണ മികച്ചതായിരുന്നു. അടുത്ത സീസണിലും രാജസ്ഥാന് പ്രതീക്ഷ നല്‍കാന്‍ അശ്വിന്റെ ഈ സീസണിലെ പ്രകടനത്തിന് സാധിക്കുന്നു. ബാറ്റുകൊണ്ട് അശ്വിനെ നന്നായി ഉപയോഗിക്കാന്‍ ഇത്തവണ രാജസ്ഥാന് സാധിച്ചുവെന്നതാണ് വലിയ പോസിറ്റീവ്. 191 റണ്‍സ് സീസണില്‍ നേടിയ അശ്വിന്റെ സ്‌ട്രൈക്കറേറ്റ് 141.48 ആയിരുന്നു. അശ്വിനെ നന്നായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നത് രാജസ്ഥാനെ സംബന്ധിച്ച് പോസിറ്റീവായിട്ടുള്ള കാര്യമാണ്.

മികച്ച സ്പിന്‍ കൂട്ടുകെട്ട് ലഭിച്ചു

മികച്ച സ്പിന്‍ കൂട്ടുകെട്ട് ലഭിച്ചു

രാജസ്ഥാനെ കഴിഞ്ഞ കുറച്ച് സീസണുകളിലായി വേട്ടയാടിയിരുന്ന പ്രശ്‌നം സ്പിന്നര്‍മാരുടെ പ്രകടനമാണ്. എന്നാല്‍ ഇത്തവണ രാജസ്ഥാന്റെ കുതിപ്പിന് കരുത്തായത് സ്പിന്നര്‍മാരാണ്. യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനും നന്നായി പന്തെറിഞ്ഞു. 27 വിക്കറ്റ് വീഴ്ത്തി ചഹാല്‍ പര്‍പ്പിള്‍ ക്യാപ്പുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അശ്വിന്‍ പിന്തുണയേകി. 7.75 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ചഹാലിന്റെ ബൗളിങ് പ്രകടനം. 12 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 7.50 ആയിരുന്നു ഇക്കോണമി. മികച്ച സ്പിന്‍ കൂട്ടുകെട്ട് ഒപ്പമുണ്ടെന്നത് രാജസ്ഥാന് സന്തോഷം നല്‍കുന്ന കാര്യമാണ്.

വെസ്റ്റ് ഇന്‍ഡീസ് കരുത്ത് കൊള്ളാം

വെസ്റ്റ് ഇന്‍ഡീസ് കരുത്ത് കൊള്ളാം

ഫിനിഷര്‍ റോളില്‍ രാജസ്ഥാന്റെ കണ്ടെത്തലായ ഷിംറോന്‍ ഹെറ്റ്‌മെയര്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. പ്ലേ ഓഫില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും 314 റണ്‍സുമായി ഹെറ്റ്‌മെയര്‍ ഭേദപ്പെട്ട് നിന്നു. സ്‌ട്രൈക്കറേറ്റ് 153.92. അടുത്ത സീസണിലും ഫിനിഷര്‍ റോളില്‍ രാജസ്ഥാന്‍ പരിഗണിക്കുക ഹെറ്റ്‌മെയറിനെത്തന്നെയാവും. ഒബെഡ് മക്കോയിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്താന്‍ മക്കോയിക്ക് സാധിച്ചു. 11 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ രണ്ട് പേരും അടുത്ത സീസണിലും രാജസ്ഥാനൊപ്പം ഉണ്ടാവും.

ഒത്തിണക്കമുള്ള ടീമിനെ സൃഷ്ടിക്കാനായി

ഒത്തിണക്കമുള്ള ടീമിനെ സൃഷ്ടിക്കാനായി

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പ്രധാന ഗുണമായി എടുത്തു പറയേണ്ടത് ഒത്തിണക്കം തന്നെയാണ്. പരിമിധികളുണ്ടായിരുന്നെങ്കിലും ഒത്തിണക്കത്തോടെ കളിച്ചാണ് അവര്‍ ഫൈനല്‍ വരെ എത്തിയത്. ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവര്‍ ബാറ്റുകൊണ്ട് കാര്യമായി ഉയരാതിരുന്ന സന്ദര്‍ഭത്തിലും അതിനെയൊക്കെ ഒത്തിണക്കം കൊണ്ട് മറികടക്കാന്‍ രാജസ്ഥാന് സാധിച്ചു. ഇതേ ഒത്തിണക്കം നിലനിര്‍ത്താന്‍ അവര്‍ക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, June 1, 2022, 9:47 [IST]
Other articles published on Jun 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X