For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഓപ്പണിങ്ങിലേക്ക് താരത്തെ വേണോ? അവസരം കാത്ത് അഞ്ച് വെടിക്കെട്ട് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ മാത്രമാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാനും ആര്‍സിബിയും ഹൈദരാബാദും മൂന്ന് താരങ്ങളെയും പഞ്ചാബ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.

1

ഇത്തവണ പ്രമുഖരുടെ നീണ്ടനിരയാണ് താരലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നതെന്ന് പറയാം. ശിഖര്‍ ധവാന്‍,ഡേവിഡ് വാര്‍ണര്‍,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ്. അതുകൊണ്ട് തന്നെ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി ടൂര്‍ണമെന്റിലേക്കെത്തിയതിനാല്‍ ലേലം കടുപ്പമാവും.

Also Read: ഏകദിന നായകസ്ഥാനം ഒഴിയില്ലെന്ന് കോലി, നിര്‍ബന്ധിച്ച് പുറത്താക്കി ബിസിസിഐ, പ്രശ്‌നം രൂക്ഷം

2

മുംബൈ,സിഎസ്‌കെ,രാജസ്ഥാന്‍,ഡല്‍ഹി ടീമുകള്‍ക്ക് ക്യാപ്റ്റന്‍മാരുണ്ട്. മറ്റെല്ലാ ടീമുകള്‍ക്കും ക്യാപ്റ്റന്മാരെയും ആവിശ്യമാണ്. ഒട്ടുമിക്ക ടീമിനും മികച്ച വിക്കറ്റ് കീപ്പര്‍മാരെയും ആവിശ്യമാണ്. ടീമുകളില്‍ വലിയ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്തിയതോടെ ടീമിന്റെ നട്ടെല്ലുകളെല്ലാം ടീമിലുണ്ടെന്ന് ഉറപ്പായി.

Also Read: രോഹിത് പുതിയ ഏകദിന നായകന്‍! ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനും- ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

3

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ എംഎസ് ധോണി,മോയിന്‍ അലി,റുതുരാജ് ഗെയ്ക്‌വാദ്,രവീന്ദ്ര ജഡേജ എന്നിവരെയാണ് നിലനിര്‍ത്തിയത്. പ്രധാന താരങ്ങളെല്ലാം സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ഹൈദരാബാദ്,പഞ്ചാബ്,രാജസ്ഥാന്‍ ടീമുകളിലെല്ലാം വലിയ മാറ്റം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ എല്ലാ ടീമുകള്‍ക്കും മികച്ച ഓപ്പണര്‍മാരെ വേണം. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ മികവ് കാട്ടിയവര്‍ കോടികള്‍ തന്നെ വാരിയേക്കും. ഇത്തരത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: 'സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിജയത്തിന്റെ രഹസ്യം ബാറ്റിന്റെ അധിക ഭാരം'- മുഹമ്മദ് കൈഫ്

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

രാഹുലിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞ ടീം വിട്ടതോടെ രാഹുല്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയായിരിക്കുകയാണ്. രാഹുലിനെപ്പോലെ ഓപ്പണിങ്ങില്‍ സ്ഥിരതയുള്ള മറ്റൊരു താരവുമില്ല. 2018മുതല്‍ കളിച്ച സീസണിലെല്ലാം 500ന് മുകളില്‍ റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുലിനായി വാശിയേറിയ പോരാട്ടം ഉറപ്പ്. എന്നാല്‍ രാഹുലിനെ എളുപ്പത്തില്‍ സ്വന്തമാക്കാനാവില്ല. വലിയ പ്രതിഫലം തന്നെ നല്‍കേണ്ടി വരുമെന്നുറപ്പാണ്.

Also Read: കോലിക്കു ഫോം വീണ്ടെടുക്കാന്‍ ഒരു വഴി മാത്രം- മുന്‍ താരത്തിന്റെ ഉപദേശം ഇങ്ങനെ

5

പുതിയതായി എത്തുന്ന ലഖ്‌നൗ ടീം 20 കോടിക്ക് കെ എല്‍ രാഹുലുമായി കരാറിലെത്തിയെന്നാണ് വിവരം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2020ല്‍ 14 മത്സരത്തില്‍ നിന്ന് 670 റണ്‍സാണ് രാഹുല്‍ നേടിയത്. അവസാന സീസണില്‍ 626 റണ്‍സും അദ്ദേഹം വാരിക്കൂട്ടി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ അനുഭവസമ്പത്തും മികച്ച ബാറ്റിങ് റെക്കോഡും രാഹുലിനുണ്ട്. കൂടാതെ രാഹുലിനെ സ്വന്തമാക്കിയാല്‍ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ രാഹുലിനായി പ്രമുഖര്‍ തന്നെ രംഗത്തെത്തിയേക്കും.

Also Read: IND vs SA: 'രഹാനെക്ക് ഇടമില്ല, പുജാര ടീമില്‍ വേണം', ഇന്ത്യന്‍ പ്ലേയിങ് 11നെക്കുറിച്ച് ആകാശ് ചോപ്ര

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമാണ് ഡേവിഡ് വാര്‍ണര്‍. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ചത് വാര്‍ണറാണെങ്കിലും അവസാന സീസണില്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് വാര്‍ണര്‍ ടീം വിട്ടിരിക്കുകയാണ്. പുതിയതായി എത്തുന്ന രണ്ട് ടീമുകളിലൊന്ന് വാര്‍ണറെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും കാരണത്താല്‍ വാര്‍ണര്‍ ലേലത്തിലേക്കെത്തിയാല്‍ റെക്കോഡ് പ്രതിഫം ഉറപ്പാണ്. കാരണം ഐപിഎല്ലില്‍ അത്രത്തോളം മികച്ച റെക്കോഡ് വാര്‍ണര്‍ക്കുണ്ട്.

Also Read: ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രം ഇന്ത്യന്‍ ടീമിലെത്തില്ല!- കുംബ്ലെയുടെ വഴിയെ ദ്രാവിഡും

7

മൂന്ന് തവണ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ താരമാണ് വാര്‍ണര്‍. അവസാന സീസണില്‍ 289 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ബാക്കിയുള്ള സീസണുകളിലെ റെക്കോഡ് ആരെയും മോഹിപ്പിക്കുന്നതാണ്. ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടിയിട്ടുള്ള വാര്‍ണര്‍ വലിയ അനുഭവസമ്പത്തുള്ള താരം കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആരും ആഗ്രഹിക്കും. അഹമ്മദാബാദ് ടീം വാര്‍ണറുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Also Read: IND vs SA: 'അശ്വിനെ പറഞ്ഞ് മനസിലാക്കിക്കുക പ്രയാസം', വിദേശത്ത് ബാറ്റിങ്ങും വേണം; സാബ കരീം

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

കെകെആര്‍ ഒഴിവാക്കിയവരുടെ പട്ടികയില്‍ ശുബ്മാന്‍ ഗില്‍ ഉള്‍പ്പെട്ടത് തികച്ചും അപ്രതീക്ഷിതമായാണ്. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് ഗില്‍. എന്നാല്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുക പ്രയാസമാണ്. ഇതാണ് ഗില്ലിനെ കെകെആര്‍ തഴയാനുള്ള കാരണം. 22കാരനായ ഗില്‍ 58 മത്സരങ്ങളില്‍ നിന്ന് 31.48 ശരാശരിയില്‍ 1417 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക്കറേറ്റ് 123 മാത്രമാണ്. അവസാന സീസണില്‍ 478 റണ്‍സുമായി കെകെആറിന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. 1.8 കോടി രൂപയാണ് അവസാന സീസണില്‍ വരെ അദ്ദേഹത്തിന് ലഭിച്ചത്.

Also Read: അണ്ടര്‍ 19യിലും ഐപിഎല്ലിലും തിളങ്ങി, ജയ്‌സ്വാളിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കണം; കനേരിയ

9

എന്നാല്‍ ഒഴിവാക്കപ്പെട്ട് ലേലത്തിലേക്കെത്തിയതോടെ ഗില്‍ വലിയ നേട്ടമുണ്ടാക്കിയേക്കും. അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവില്ലെങ്കിലും ഓപ്പണിങ്ങില്‍ ഇറങ്ങി നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ യുവതാരത്തിന് മികവുണ്ട്. അതുകൊണ്ട് തന്നെ ലേലത്തില്‍ ഗില്ലും വലിയ പ്രതിഫലം തന്നെ സ്വന്തമാക്കാനാണ് സാധ്യത കൂടുതല്‍.

Also Read: ഇഷാന് ടി20 മാത്രമല്ല ടെസ്റ്റും വഴങ്ങും, സെഞ്ച്വറിക്കരികെ വീണു- വിഹാരിക്കു ഫിഫ്റ്റി

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

അനുഭവസമ്പന്നായ ഓപ്പണറെന്ന നിലയില്‍ ശിഖര്‍ ധവാനെയും എല്ലാവരും ലക്ഷ്യം വെച്ചേക്കും. സമീപകാലത്തെ ഫോം വളരെ മികച്ചതാണെങ്കിലും ധവാനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കുകയായിരുന്നു. പ്രായം തന്നെയാണ് ധവാനെ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്ന്. 35 പിന്നിട്ട ധവാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിനും പുറത്താണ്. 192 മത്സരങ്ങളില്‍ നിന്ന് 34.84 ശരാശരിയില്‍ 5784 റണ്‍സ് ധവാന്റെ പേരിലുണ്ട്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 126.64 ആണ്.

Also Read: ഏകദിന ക്യാപ്റ്റന്‍സി- കോലിയെ നീക്കിയാല്‍ കുഴപ്പമാവും! പകരം 'സോപ്പിട്ട്' മാറ്റും

11

തുടക്കം മുതല്‍ ആക്രമിക്കുന്ന ശൈലിയല്ലെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ധവാന് മികവുണ്ട്. 2020 സീസണില്‍ 618 റണ്‍സ് നേടിയ ധവാന്‍ അവസാന സീസണില്‍ 587 റണ്‍സും നേടി. രണ്ട് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെ ധവാനെ വീണ്ടും ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. ലേലത്തിലേക്കെത്തിയാല്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഓപ്പണര്‍മാരിലൊരാളാണ് ധവാനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

Also Read: IND vs SA: രഹാനെ, പുജാര, ഇഷാന്ത്, മൂന്ന് പേര്‍ക്കും അവസാന അവസരം, തിരിച്ചുവരവ് സാധ്യമോ?

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കിനെ മുംബൈ ഇന്ത്യന്‍സാണ് ഒഴിവാക്കിയത്. വിക്കറ്റ് കീപ്പര്‍ കൂടിയായ ഡീകോക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. കൂടാതെ ഇടം കൈയനും. 77 മത്സരത്തില്‍ നിന്ന് 2256 റണ്‍സ് ഡീകോക്കിന്റെ പേരിലുണ്ട്. 130.93 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും ഡീകോക്കിനുണ്ട്. ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ഓപ്പണര്‍മാരിലൊരാളാണ് അദ്ദേഹം. ആര്‍സിബി ഒഴിവാക്കിയ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയേക്കും.

Story first published: Thursday, December 9, 2021, 14:07 [IST]
Other articles published on Dec 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+