
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഇനിയും ഇന്ത്യന്‍ ടീമില്‍ തുടരുമോയെന്നതും കണ്ടുതന്നെ അറിയണം. യുവതാരങ്ങളെ ദക്ഷിണാഫ്രിക്കയെപ്പോലൊരു ബുദ്ധിമുട്ടുള്ള പിച്ചിലേക്ക് പരിഗണിച്ചാലും വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യത കുറവാണ്. ആ വെല്ലുവിളിയെ മറികടക്കാന്‍ അനുഭവസമ്പന്നരായ താരങ്ങളെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്.
Also Read: IND vs SA: ഇന്ത്യക്ക് വലിയ തിരിച്ചടി, പരിക്കേറ്റ ജഡേജക്കും ശുബ്മാന്‍ ഗില്ലിനും പരമ്പര നഷ്ടമായേക്കും

ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11നെക്കുറിച്ച് തന്റെ വിലയിരുത്തലുകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രഹാനെ ടീമില്‍ ഉള്‍പ്പെടുമോയെന്നതില്‍ ഉറപ്പ് പറയാനാവില്ല. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രഹാനെക്ക് ഇടമുണ്ടെന്ന് കരുതുന്നില്ല. അഞ്ച് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും വിക്കറ്റ് കീപ്പറായി റിഷഭുമാവും ഇന്ത്യന്‍ പ്ലേയിങ് 11ല്‍ ഉണ്ടാവുക.
Also Read: IND vs SA: ഇന്ത്യയിലായാലും വിദേശത്തായാലും അശ്വിന്‍ പ്ലേയിങ് 11ല്‍ വേണം- മുഹമ്മദ് കൈഫ്

നിലവിലെ ഫോമില്‍ ഞാന്‍ ശ്രേയസ് അയ്യരെ ഒഴിവാക്കില്ല. ഹനുമ വിഹാരിയുടെ കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. വിഹാരിയെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കുന്നതിനാണ് ഇന്ത്യ എ ടീമിനൊപ്പം നേരത്തെ അയച്ചത്. അവന്‍ റണ്‍സ് നേടുകയും ചെയ്തു. അതുകൊണ്ട് ആറാം ബാറ്റ്‌സ്മാനായി അവനെ പരിഗണിക്കാം. ഈ സമയത്ത് താരങ്ങളുടെ വലുപ്പം നോക്കാതെ ഫോമാണ് ഞാന്‍ പരിഗണിക്കാന്‍ ആഗ്രഹിക്കുന്നത്'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: എന്തുകൊണ്ടാണ് കോലി ഏറ്റവും മികച്ച ടെസ്റ്റ് നായകനാകുന്നത്? കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്

അവസാന 12 ടെസ്റ്റില്‍ നിന്ന് 19.57 ശരാശരിയില്‍ 411 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് രഹാനെയെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. അതേ സമയം പുജാരക്ക് 30ന് മുകളില്‍ ശരാശരിയുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനുമാവുന്നില്ല. അതുകൊണ്ട് അധികം വൈകാതെ പുജാരയുടെയും സ്ഥാനം തെറിച്ചേക്കും.
Also Read: Ashes: പട നയിച്ച് കമ്മിന്‍സ്, അഞ്ചു വിക്കറ്റ്- ഇംഗ്ലണ്ട് 147 റണ്‍സിനു ഓള്‍ഔട്ട്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ട് പേര്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. കാരണം അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കയില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലും നിരാശപ്പെടുത്തിയാല്‍ രണ്ട് പേരും ടീമില്‍ നിന്ന് പുറത്താവുമെന്ന കാര്യം ഉറപ്പാണ്. പേസര്‍ ഇഷാന്ത് ശര്‍മക്കും ഇനിയും അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല.
Also Read: 'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ

'മൂന്നാം നമ്പര്‍ ചേതേശ്വര്‍ പുജാര നിലനിര്‍ത്തുമെന്നാണ് എന്റെ അഭിപ്രായം. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും അവന്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അവസാന ടെസ്റ്റ് മത്സരങ്ങളെല്ലാം നോക്കിയാല്‍ അത് വ്യക്തമാവും. ലോര്‍ഡ്‌സിലെയും ലീഡ്‌സിലെയും രണ്ടാം ഇന്നിങ്‌സിലെ പുജാരയുടെ പ്രകടനം നോക്കുക. മുംബൈയില്‍ രണ്ടാം ഇന്നിങ്‌സിലെ അവന്റെ പ്രകടനവും നോക്കുക. അവന്‍ പഴയ താളത്തിലേക്ക് പതിയെ തിരിച്ചെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പുജാര പ്ലേയിങ് 11ല്‍ വേണം. എന്നാല്‍ രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമല്ല'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം 13 ടെസ്റ്റില്‍ നിന്ന് 29.82 ശരാശരിയില്‍ 686 റണ്‍സാണ് പുജാര നേടിയത്. ഏറെ നേരം ക്രീസില്‍ നിന്ന് പതിയെ റണ്‍സ് നേടുകയെന്ന ശൈലിയില്‍ അദ്ദേഹം മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ന്യൂസീലന്‍ഡിനെതിരായ മുംബൈ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണറായി ഇറങ്ങി 47 റണ്‍സ് നേടാന്‍ പുജാരക്കായിരുന്നു. വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള പുജാര ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായി തുടരുമെന്ന് തന്നെയാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications