For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യക്ക് വലിയ തിരിച്ചടി, പരിക്കേറ്റ ജഡേജക്കും ശുബ്മാന്‍ ഗില്ലിനും പരമ്പര നഷ്ടമായേക്കും

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഈ മാസം ആരംഭിക്കാനിരിക്കെ ഇന്ത്യ അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അടുത്ത ദിവസം തന്നെ ഇന്ത്യയും ടീമിനെ പ്രഖ്യാപിക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ന്യൂസീലന്‍ഡ് ടെസ്്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയും ശുബ്മാന്‍ ഗില്ലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ശുബ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും രവീന്ദ്ര ജഡേജക്ക് കളിക്കാനാവാതെ വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ നഷ്ടമായിരിക്കും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ജഡേജയാണ് വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. പലപ്പോഴും ആര്‍ അശ്വിന്‍ പുറത്തിരുത്തിയിട്ട് വരെ ജഡേജയെ ഇന്ത്യ കളിപ്പിക്കാറുണ്ട്.

shubmangill-jadeja

അത്രത്തോളം ഇന്ത്യന്‍ ടീമില്‍ പ്രാധാന്യം അര്‍ഹിക്കുന്ന താരമാണ് ജഡേജ. അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക പ്രയാസം തന്നെയാണ്. അക്ഷര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും ദക്ഷിണാഫ്രിക്കയിലെപ്പോലെ ബുദ്ധിമുട്ടുള്ള പിച്ചില്‍ കളിച്ചുള്ള അനുഭവസമ്പത്ത് കുറവുണ്ട്. അതുകൊണ്ട് തന്നെ എത്രത്തോളം മികവ് കാട്ടാനാവുമെന്നത് കണ്ടറിയേണ്ടി വരും.

ജഡേജക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കും. ജഡേജക്ക് കളിക്കാന്‍ സാധിച്ചാല്‍ പേസര്‍മാര്‍ക്കൊപ്പം ജഡേജയെയാവും ഇന്ത്യ സ്പിന്നറായി പരിഗണിക്കുക. ജഡേജയെ നഷ്ടമായാല്‍ ബാറ്റിങ് ശക്തിയിലാണ് ഇന്ത്യക്ക് കൂടുതല്‍ പ്രയാസം നേരിടുക. മധ്യ നിരയില്‍ പലപ്പോഴും ജഡേജ രക്ഷകനാവാറുണ്ട്. ജഡേജക്ക് കളിക്കാനാവാതെ വന്നാല്‍ ഇന്ത്യന്‍ ടീമിനെയാകെ അത് കാര്യമായി ബാധിച്ചേക്കും.

ഗില്‍ ടീമിലുണ്ടെങ്കിലും പ്ലേയിങ് 11ല്‍ ഇടം നേടുക പ്രയാസമാവും. ഓപ്പണറായി കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിന് തന്നെയാവും ഇന്ത്യ പരിഗണന നല്‍കുക. ബാക് അപ്പ് ഓപ്പണറായി മായങ്ക് അഗര്‍വാളും ടീമിലുണ്ടാവും. അതുകൊണ്ട് തന്നെ ഗില്ലിനേറ്റ പരിക്ക് ഇന്ത്യയെ കാര്യമായി ബാധിക്കാനുള്ള സാധ്യത കുറവാണ്.

shubmangill-jadeja

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് താരങ്ങള്‍ക്കൂടി പരമ്പര നഷ്ടമാവാന്‍ സാധ്യതയുണ്ട്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും അക്ഷര്‍ പട്ടേലും പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്ത് ശര്‍മയുടെ സമീപകാല പ്രകടനം മോശമാണ്. എന്നാല്‍ വിദേശ പിച്ചുകളില്‍ വലിയ അനുഭവസമ്പത്ത് ഇഷാന്ത് ശര്‍മക്കുണ്ട്. എന്നാല്‍ ഇഷാന്തിന്റെ അഭാവം നികത്താനുള്ള ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്.

പക്ഷെ ജഡേജക്കും അക്ഷര്‍ പട്ടേലിനും പരിക്കേറ്റാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായി അത് മാറും. സ്പിന്‍ നിരയിലേക്ക് മറ്റാരും ഇല്ലാത്ത അവസ്ഥവരും. ജയന്ത് യാദവിനെ വിദേശ പിച്ചില്‍ പരിഗണിക്കുക പ്രയാസമാവും. അനുഭവസമ്പന്നരായ മറ്റ് സ്പിന്നര്‍മാരുടെ അഭാവവും ഇന്ത്യന്‍ ടീമിലുണ്ട്. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

Also Read : 'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ
ഇന്ത്യ ടീമിനെ ഏഴാം തീയ്യതി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ താരങ്ങളുടെ പരിക്കിനെത്തുടര്‍ന്നാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ പരിക്ക് ഇന്ത്യക്ക് വില്ലനായി മാറുമോയെന്നത് കണ്ടുതന്നെ അറിയണം. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് സൂചന. ശ്രേയസ് അയ്യരും മായങ്ക് അഗര്‍വാളും ടീമിലുണ്ടാവും. സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചേക്കില്ല.

Story first published: Wednesday, December 8, 2021, 12:37 [IST]
Other articles published on Dec 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+