Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ashes: പട നയിച്ച് കമ്മിന്‍സ്, അഞ്ചു വിക്കറ്റ്- ഇംഗ്ലണ്ട് 147 റണ്‍സിനു ഓള്‍ഔട്ട്

1

ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ പിടിമുറുക്കി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം അമ്പെ പാളി. വെറും 147 റണ്‍സിനു ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പ്പാണ് വലിയ ദുരന്തത്തില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ടോപ്പ് ഫൈവില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. 25 റണ്‍സെടുത്ത ഹസീബ് ഹമീദായിരുന്നു ഇത്. ജോസ് ബട്‌ലര്‍ (39), ഓലി പോപ്പ് (35), ക്രിസ് വോക്‌സ് (21) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 147 വരെയെത്തിച്ചത്.

ഓസീസിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കടപുഴക്കി. 13.1 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 38 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അഞ്ചു പേരെ പുറത്താക്കികയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും മികച്ച പിന്തുണയേകി.

ഇംഗ്ലണ്ടിന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവറിസെ ആദ്യ ബോളില്‍ തന്നെ ബേണ്‍സിനെ ഗോള്‍ഡന്‍ ഡെക്കാക്കി സ്വപ്‌നതുല്യമായ തുടക്കമായിരുന്നു സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയക്കു നല്‍കിയത്. ഡേവിഡ് മലാന്‍ (6), നായകന്‍ ജോ റൂട്ട് (0) എന്നിവരെ ഹേസല്‍വുഡ് മടക്കിയതോടെ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 11 റണ്‍സിലേക്കു വീണു. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സും (5) വൈകാതെ ക്രീസ് വിട്ടതോടെ ഇംഗ്ലണ്ട് നാലിനു 29 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായി.

ടീം സ്‌കോറിലേക്കു 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഓപ്പര്‍ ഹസീബും കീഴടങ്ങി. 73 ബോളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെയാണ് അദ്ദേഹം 25 റണ്‍സെടുത്തത്. തുടര്‍ന്നായിരുന്നു പോപ്പും ബട്‌ലറും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം. 52 റണ്‍സ് കൂട്ടിച്ചേര്‍ന്ന് ഇരുവരും ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. പക്ഷെ ഭീഷണിയുയര്‍ത്തി മുന്നേറിയ ജോടിയെ അധികനേരം തുടരാന്‍ ഓസ്‌ട്രേലിയ അനുവദിച്ചില്ല. സ്റ്റാര്‍ക്കിലൂടെ ഓസീസ് ബ്രേക്ക്ത്രൂ സ്വന്തമാക്കി. 58 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 39 റണ്‍സെടുത്ത ബട്‌ലറിനെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കറേയ്ക്കു സ്മ്മാനിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നീട് ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 10 റണ്‍സെടുക്കുമ്പോഴേക്കും അടുത്ത രണ്ടു വിക്കറ്റും കൈവിട്ട ഇംഗ്ലണ്ട് എട്ടിന് 122 റണ്‍സിലേക്കു വീണു. 21 റണ്‍സെടുത്ത വോക്‌സാണ് ടീമിനെ 147ലെത്തിച്ചത്.

പ്ലെയിങ് ഇലവന്‍

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലെക്‌സ് കറെ (വീക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റേക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.

Photo credit

Story first published: Wednesday, December 8, 2021, 13:05 [IST]
Other articles published on Dec 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+