
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍. ദി ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തിലൂടെയാണ് ഗവാസ്‌കര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ കളിച്ച് ദക്ഷിണാഫ്രിക്കയിലെത്തുന്ന ഇന്ത്യ സാഹചര്യങ്ങളെ മനസിലാക്കുകയും സാങ്കേതികമായ മാറ്റങ്ങളും ക്ഷമയും കാട്ടണമെന്നാണ് പ്രധാനമായും അദ്ദേഹം ഉപദേശിച്ചിരിക്കുന്നത്.
Also Read: സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര- ഇന്ത്യ ഇത്തവണ കാത്തിരിപ്പ് തീര്‍ക്കും! കാരണങ്ങളറിയാം

'ഇന്ത്യയില്‍ പരമ്പര കളിക്കാന്‍ ടീമുകളെത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൃത്യമായി കാര്യങ്ങളറിയാം. എവിടെയാവും പന്തിന് ടേണ്‍ ലഭിക്കുകയെന്നത് സ്പിന്നര്‍മാര്‍ക്ക് വ്യക്തമായി അറിയാം. ദക്ഷിണാഫ്രിക്കയില്‍ മുന്‍വിധികളോടെ ബാറ്റ്‌സ്മാന്‍മാര്‍ ഇറങ്ങിയാല്‍ പരാജയപ്പെടാനുള്ള സാധ്യതകളേറെയാണ്. ദക്ഷിണാഫ്രിക്കയില്‍ പൊരുതാന്‍ ആഗ്രഹിക്കുന്നവര്‍ സാഹചര്യങ്ങള മനസിലാക്കാന്‍ ശ്രമിക്കുകയും ക്ഷമ കാട്ടുകയും ചെയ്യണം.
Also Read: IND vs NZ: രഹാനെയ്ക്കു എന്തുപറ്റി, മോശം ഫോമിനു കാരണമെന്ത്? കോലിയുടെ മറുപടി ഇങ്ങനെ

പുല്ല് നിറഞ്ഞ പിച്ചാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡില്‍ ഇന്ത്യക്ക് സംഭവിച്ചത് ആവര്‍ത്തിക്കും. ബാറ്റ്‌സ്മാന്‍ സ്വന്തം കഴിവിനെയും മത്സരത്തെയും വിശ്വസിക്കുകയും മാനസികമായി പൊരുത്തപ്പെടുകയും ചെയ്യണം. ചേതേശ്വര്‍ പുജാര ന്യൂസീലന്‍ഡിനെതിരേ പുറത്തായത് ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ്. തന്റെ സ്വാഭാവിക ശൈലിയെ വിശ്വാസമില്ലാത്തതിനാല്‍ വ്യത്യസ്തമായി ചെയ്യാനാണ് ശ്രമിച്ചത്. ഇത് ശരിയായ രീതിയല്ല'-ഗവാസ്‌കര്‍ പറഞ്ഞു.
Also Read: IPL 2022: ബൗളര്‍മാരിലെ വലിയ കോടിപതി ആരാവും? റബാദ മുതല്‍ ജാമിസന്‍വരെ, അഞ്ച് പേരിതാ

ഇന്ത്യ സ്പിന്‍ പിച്ചുകളില്‍ പുലികളാണെങ്കിലും പേസ് പിച്ചുകളിലെ ബാറ്റിങ് എന്നും ആശങ്കപ്പെടുത്തുന്നതാണ്. സമീപകാലത്തെ വിദേശ പര്യടനങ്ങളില്‍ ഇന്ത്യ നന്ദി പറയേണ്ടത് ചില യുവതാരങ്ങളോടാണ്. റിഷഭ് പന്ത്,ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ് എന്നിവരെല്ലാമാണ് ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പലപ്പോഴും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാറില്ല. രഹാനെ,പുജാരെ എന്നിവരെല്ലാം വലിയ പരാജയങ്ങളായി സമീപകാലത്തായി മാറുന്നു.
Also Read: ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ വംശജരായ അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

രഹാനെയുടെ ശരാശരി 20ഉും പുജാരയുടേത് 30ഉുമാണ്. യുവതാരങ്ങള്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിലെപ്പോലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനവും പ്രതീക്ഷക്കൊത്തുള്ളതല്ല. സമീപകാലത്തൊന്നും തിളങ്ങാനാവാത്ത കോലിയും ബാറ്റിങ് മെച്ചപ്പേടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പറയാം.
Also Read: IND vs NZ: സ്റ്റാറായി ശ്രേയസ്, കോലിയോട് 'കണക്കുതീര്‍ത്ത്' അശ്വിന്‍- ഇന്ത്യയുടെ നേട്ടങ്ങള്‍

ശ്രേയസ് അയ്യര്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസമാവും. രണ്ട് പേരും ന്യൂസീലന്‍ഡ് പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയിലെ പ്രയാസമുള്ള സാഹചര്യത്തില്‍ തിളങ്ങാനുള്ള മികവുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പുജാര,രഹാനെ എന്നിവരിലുറച്ചാവും ഇന്ത്യ മുന്നോട്ട് പോവുകയെന്നാണ് ലഭിക്കുന്ന സൂചന.
Also Read: കോലിയെപ്പോലെ മറ്റാരുമില്ല, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍- പ്രശംസിച്ച് പഠാന്‍

ബൗളിങ്ങില്‍ ഇന്ത്യക്ക് ആശങ്കകള്‍ കുറവാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ബൗളിങ് കരുത്തുണ്ട്. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ പേസര്‍മാരെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവരുമുണ്ട്. ഇന്ത്യ ബാറ്റിങ്ങില്‍ നിലവാരം മെച്ചപ്പെടുത്തിയാല്‍ ഇത്തവണ ചരിത്ര നേട്ടം ദക്ഷിണാഫ്രിക്കയില്‍ സ്വന്തമാക്കാനാണ് സാധ്യത. എന്തായാലും മത്സരം കടുപ്പമാവുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications